• HOME
  • »
  • NEWS
  • »
  • india
  • »
  • വെബ്‌സൈറ്റിലെ തെറ്റായ വിവരം; യാത്രക്കാരന് റെഡ്ബസ് 13000 രൂപ പിഴ നല്‍കണം

വെബ്‌സൈറ്റിലെ തെറ്റായ വിവരം; യാത്രക്കാരന് റെഡ്ബസ് 13000 രൂപ പിഴ നല്‍കണം

സ്വകാര്യബസ് സര്‍വീസുകാരും റെഡ്ബസും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

fined

fined

  • News18
  • Last Updated :
  • Share this:
    ചെന്നൈ: വെബ്സൈറ്റില്‍ തെറ്റായവിവരം നല്‍കി യാത്രക്കാരനെ ബുദ്ധിമുട്ടിച്ചതിന് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റായ റെഡ്ബസിന് 13,000 രൂപ പിഴ. സ്വകാര്യബസ് സര്‍വീസുകാരും റെഡ്ബസും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്. 2018 ല്‍ നടന്ന സംഭവത്തിലാണ് വിധി വന്നിരിക്കുന്നത്.

    തിരുനെല്‍വേലി സ്വദേശി ഡി. പൊന്‍രാജ് ആണ് തര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചിരുന്നത്. യാത്രക്കാരന് നേരിട്ട മാനസികബുദ്ധിമുട്ടിന് പതിനായിരം രൂപയും കേസ് ചെലവുകള്‍ക്ക് 3,000 രൂപയും നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഫോറം നിര്‍ദേശിച്ചിരിക്കുന്നത്. തിരുനെല്‍വേലി ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാരഫോറമാണ് ഉത്തരവിട്ടത്.

    Also Read: മൈസൂര്‍ ബസില്‍ കന്യാസ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം; KSRTC ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

    പരാതിക്കാരന് നേരിട്ട ബുദ്ധിമുട്ട് പരിഹരിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയതായി ഫോറം വിലയിരുത്തുകയായിരുന്നു. ചെന്നൈയില്‍ നിന്ന് തിരുനെല്‍വേലിയിലേക്കാണ് പൊന്‍രാജ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. അഡയാറില്‍ നിന്ന് മറ്റൊരു വാഹനത്തില്‍ ബസ്സിലെത്തിക്കുമെന്നായിരുന്നു വെബ്സൈറ്റില്‍ കാണിച്ചിരുന്നത്.

    എന്നാല്‍ ഒരുമണിക്കൂറിലധികം കാത്തുനിന്നിട്ടും വാഹനം വരാത്തതിനാല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പൊന്‍രാജിനെ കയറ്റാതെ ബസ് പുറപ്പെട്ടതായി വിവരം ലഭിച്ചു. പിന്നീട് മറ്റൊരു ബസില്‍ ടിക്കറ്റെടുത്താണ് ഇയാള്‍ തിരുനെല്‍വേലിയെത്തിയത്. ബസ് നടത്തിപ്പുകാരോടും, ബുക്കിങ് സൈറ്റിലും പരാതിപ്പെട്ടെങ്കിലും മറുപടി ലഭിക്കാതെവന്നതോടെയാണ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്

    First published: