• HOME
 • »
 • NEWS
 • »
 • india
 • »
 • Xavier’s University | ബിക്കിനി ചിത്രങ്ങളുടെ പേരിൽ സർവകലാശാല പുറത്താക്കിയ അധ്യാപിക നിയമപോരാട്ടത്തിന്

Xavier’s University | ബിക്കിനി ചിത്രങ്ങളുടെ പേരിൽ സർവകലാശാല പുറത്താക്കിയ അധ്യാപിക നിയമപോരാട്ടത്തിന്

തനിക്കെതിരെ പരാതി നല്‍കിയ അച്ഛനും മകനും ആരാണെന്ന് തനിക്കറിയില്ലെന്നു പ്രൊഫസര്‍ പറയുന്നു.

 • Last Updated :
 • Share this:
  കൊല്‍ക്കത്തയിലെ സേവിയേഴ്സ് യൂണിവേഴ്സിറ്റിയിലെ (xaviers university) മുന്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (assistant professor) സ്വിം സ്യൂട്ട് ധരിച്ച ചിത്രങ്ങള്‍ തന്റെ സ്വകാര്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ (instagram) പോസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇതിനെ തുടർന്ന് പ്രൊഫസറെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും വിവാദത്തിന്റെ ചൂടാറിയിട്ടില്ല. പ്രൊഫസര്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇല്ല. മാസങ്ങളായി അവര്‍ ജോലിയും ചെയ്യുന്നില്ല. സംഭവം തന്റെ മുഴുവന്‍ കുടുംബത്തെയും ബാധിച്ചുവെന്നും തനിക്കെതിരെ 99 കോടി രൂപയുടെ മാനനഷ്ടക്കേസ് നല്‍കിയ സര്‍വകലാശാലയുമായുള്ള നിയമപോരാട്ടത്തിലാണ് താനെന്നും, അധ്യാപിക പറയുന്നു.

  സോഷ്യല്‍ മീഡിയയില്‍ അധ്യാപിക പോസ്റ്റ് ചെയ്ത 'അശ്ലീല' ചിത്രങ്ങൾ തന്റെ മകന്‍ കാണുന്നുണ്ടെന്ന ഒരു വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് അസിസ്റ്റന്റ് പ്രൊഫസറോട് ജോലി ഉപേക്ഷിക്കാന്‍ സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഇന്‍സ്റ്റഗ്രാം സ്റ്റോറികളായാണ് താന്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്തതെന്നാണ് അധ്യാപികയുടെ അവകാശവാദം. 24 മണിക്കൂറിനു ശേഷം അവ അപ്രത്യക്ഷമാകുമെന്നും അവര്‍ പറയുന്നു. ചിത്രങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് തനിക്കറിയില്ലെന്നും ആരോ ഫോട്ടോകളുടെ സ്‌ക്രീന്‍ഷോട്ട് എടുത്ത് പ്രചരിപ്പിച്ചതാണെന്നും അധ്യാപിക പറയുന്നു.

  എന്നാല്‍ സര്‍വകലാശാല പ്രൊഫസറുടെ അവകാശവാദങ്ങളൊന്നും വിശ്വസിക്കാന്‍ തയ്യാറായില്ല. യൂണിവേഴ്‌സിറ്റിയില്‍ ജോയിന്‍ ചെയ്യുന്നതിന് മുമ്പാണ് താന്‍ ചിത്രങ്ങള്‍ അപ്പ്ലോഡ് ചെയ്തതെന്നും അവര്‍ അവകാശപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥിക്ക് എങ്ങനെയാണ് ആ ഫോട്ടോ ലഭിച്ചതെന്ന് യുണിവേഴ്‌സിറ്റി അധികൃതര്‍ കണ്ടെത്തേണ്ടതായിരുന്നുവെന്നും, പകരം, അവര്‍ തനിക്കെതിരെ നടപടിയെടുക്കുകയായിരുന്നുവെന്നും അധ്യാപിക പറയുന്നു. 2021 ഒക്ടോബറിലാണ് അധ്യാപികയെ സര്‍വകലാശാല ജോലിയില്‍ നിന്ന് പുറത്താക്കിയത്. എന്നാല്‍, അവരുടെ പേരോ സ്ഥലമോ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

  also read: ബിക്കിനി വിവാദം: വിസിക്കെതിരെ നടപടി ആവശ്യപ്പെട്ട് പൂർവവിദ്യാർത്ഥികൾ; സോഷ്യൽ മീഡിയയിൽ പ്രതിഷേധം

  '' യൂണിവേഴ്‌സിറ്റിയില്‍ ജോലിയ്ക്ക് ചേരുന്നതിന് മുമ്പാണ് താന്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്തിരുന്നത്. ഓഗസ്റ്റിലാണ് ജോലിയിൽ പ്രവേശിച്ചത്. അതിന് മുമ്പ് ഞാന്‍ സ്വിം സ്യൂട്ടിലുള്ള ചിത്രങ്ങള്‍ (swim suit photos) ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. അത് നിയപരമായി തെറ്റല്ല, '' പ്രൊഫസര്‍ ന്യൂസ്18-നോട് പറഞ്ഞു.

  '' യൂണിവേഴ്‌സിറ്റിയുടെ ഒരു കമ്മിറ്റിക്ക് മുമ്പാകെ എന്നോട് പെട്ടെന്ന് ഹാജരാകാന്‍ പറഞ്ഞു. ഞാന്‍ അവിടെ ചെന്നപ്പോള്‍ അവര്‍ ആ ഫോട്ടോകള്‍ കാണിച്ചു. എന്റെ അനുവാദം കൂടാതെ അവര്‍ ഫോട്ടോകളുടെ പ്രിന്റ് ഔട്ട് എടുത്തിരുന്നു. അത് ഞാനാണോ അല്ലയോ എന്നും വിദ്യാര്‍ത്ഥികളെ ഇത് എങ്ങനെ ബാധിക്കുമെന്നും അവര്‍ എന്നോട് ചോദിച്ചു, '' അധ്യാപിക പറഞ്ഞു.

  see also : മുസ്ലീങ്ങൾ വിഭജന കാലത്ത് നാടുവിട്ട ഗ്രാമത്തിലെ പള്ളിയുടെ സംരക്ഷണം ഹിന്ദുക്കൾക്കും സിഖുകാർക്കും

  '' എന്റെ മറുപടി അറിയിക്കാന്‍ അവര്‍ എനിക്ക് സമയം നല്‍കിയില്ല. ഒക്ടോബര്‍ എട്ടിന് ഞാന്‍ വിസിയുമായി സംസാരിച്ചു. എനിക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്യുമെന്ന് അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി. എനിക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. മീറ്റിങിന്റെ മിനിറ്റ്‌സ് അവര്‍ നല്‍കിയില്ല, മാര്‍ഗനിര്‍ദേശങ്ങളും അവര്‍ പാലിച്ചില്ല. ഇതെല്ലാം ചോദിച്ച് അവര്‍ക്ക് ഞാന്‍ ഒരു നിയമപരമായ കത്ത് അയച്ചപ്പോള്‍ ഞാന്‍ നിരുപാധികം മാപ്പ് പറയണമെന്നും 99 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ മറുപടി നല്‍കി. തനിക്കെതിരെ പരാതി നല്‍കിയ അച്ഛനും മകനും ആരാണെന്ന് തനിക്കറിയില്ലെന്നും പ്രൊഫസര്‍ പറയുന്നു. സര്‍വ്വകലാശാല അധികൃതര്‍ അവരെ സംരക്ഷിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
  Published by:Amal Surendran
  First published: