• HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാതിരിക്കാൻ താൻ ശ്രമിച്ചിട്ടില്ല;അമേഠിയിൽ ബിജെപിക്കെതിരെ വോട്ട് ചെയ്യും: യെച്ചൂരി

രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാതിരിക്കാൻ താൻ ശ്രമിച്ചിട്ടില്ല;അമേഠിയിൽ ബിജെപിക്കെതിരെ വോട്ട് ചെയ്യും: യെച്ചൂരി

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് ശരിയോ തെറ്റോ എന്ന് താനല്ല പറയേണ്ടതെന്നും യെച്ചൂരി,

rahul yechuri

rahul yechuri

  • Last Updated :
  • Share this:
    രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാതിരിക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അമേഠിയിൽ ബിജെപിയ്ക്കെതിരെ വോട്ട് ചെയ്യുമെന്നും യെച്ചൂരി അറിയിച്ചു. ബിജെപിയെ തോൽപ്പിക്കുക എന്നതിനാണ് ഇപ്പോൾ പ്രഥമ പരിഗണന. രണ്ടാമതായി പരിഗണന നൽകുന്നത് ഇടത് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുന്നതിനാണ്. മതേതര സർക്കാരിനെ അധികാരത്തിലെത്തിക്കുന്നതിനാണ് അടുത്ത പരിഗണനയെന്നും തിരുവനന്തപുരത്ത് സംസാരിക്കവെ യച്ചൂരി വ്യക്തമാക്കി.

    Also read-രാഹുലിന്റെ സ്ഥാനാര്‍ഥിത്വം തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ്: യെച്ചൂരി

    എവിടെ മത്സരിക്കണമെന്നത് തീരുമാനിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് സ്വാതന്ത്ര്യമുണ്ട്. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയത് ശരിയോ തെറ്റോ എന്ന് താനല്ല പറയേണ്ടതെന്നും വ്യക്തമാക്കിയ യെച്ചൂരി, ഇക്കാര്യം കേരളത്തിലെ ജനങ്ങളാണ് തീരുമാനിക്കേണ്ടതെന്നാണ് പറഞ്ഞത്. കേരളത്തിൽ പരമ്പരാഗതമായി എൽഡിഎഫും യുഡിഎഫും തമ്മിലാണ് മത്സരം. ബിജെപി ഇവിടെ എതിരല്ല അതുകൊണ്ട് തന്നെ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിന് പ്രാധാന്യം നൽകും. കേരളത്തിൽ മികച്ച വിജയം എൽഡിഎഫിന് ഉണ്ടാകുമെന്നും  20 സീറ്റിലും ജയിക്കുമെന്നാണ് വിശ്വാസമെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.

    Also Read-സിപിഎം നേതാക്കളുടെ പ്രചാരണ പരിപാടി നിശ്ചയിച്ചു: യെച്ചൂരി 17 മണ്ഡലങ്ങളില്‍: വയനാട്, ആലത്തൂര്‍, പാലക്കാട് ഇല്ല

    താൻ എവിടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തണമെന്നത് പാർട്ടി സംസ്ഥ‌ാന ഘടകമാണ് തീരുമാനിക്കേണ്ടതെന്ന കാര്യവും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്. പാർട്ടി സെക്രട്ടറിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങളിൽ നിന്ന് വയനാട്, ആലത്തൂര്‍, പാലക്കാട് മണ്ഡലങ്ങൾ ഒഴിവാക്കിയത് സംബന്ധിച്ച് ചോദ്യങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

    First published: