• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്നിൽ യെച്ചൂരി

news18
Updated: May 16, 2018, 7:53 PM IST
കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്നിൽ യെച്ചൂരി
news18
Updated: May 16, 2018, 7:53 PM IST
ബംഗളൂരു : കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിന് പിന്നിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെന്ന് സൂചന. വോട്ടെണ്ണലിന് തൊട്ടു മുൻപുള്ള ദിവസം തന്നെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയുമായും ജെഡിഎസ് അധ്യക്ഷൻ എച്ച് ഡി ദേവഗൗഡയുമായും യെച്ചൂരി ചർച്ച നടത്തിയതാണ് ഇത്തരം സംശയങ്ങൾക്ക് ബലം പകർന്നിരിക്കുന്നത്.

വോട്ടെണ്ണൽ തീരുന്നതിന് മുൻപ് തന്നെ കോൺഗ്രസ് ജെഡിഎസുമായുള്ള സഖ്യസർക്കാർ സാധ്യത പ്രഖ്യാപിച്ചതും മുൻകൂട്ടി തന്നെ നടന്ന ഈ ചർച്ചയുടെ ഫലമായാണെന്നാണ് കരുതപ്പെടുന്നത്. യെച്ചൂരിയുടെ ശ്രമഫലമായി വോട്ടെണ്ണലിന് മുൻപ് തന്നെ കോൺഗ്രസ് നേതൃത്വം ദേവഗൗഡയുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകളുണ്ട്.

കോൺഗ്രസിനും ബിജെപിക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യം പ്രധാന പാർട്ടികൾ നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. അങ്ങനെ വന്നാൽ ജെഡിഎസ് ബിജെപിക്ക് ഒപ്പം പോകാനുളള സാധ്യത മുന്നിൽ കണ്ടാണ് യെച്ചൂരി ദേവഗൗഡയുമായി സംസാരിച്ചത്. മതേതര ചേരിയിൽ നിൽക്കണമെന്നായിരുന്നു യെച്ചൂരിയുടെ ആവശ്യം. ആവശ്യം അംഗീകരിച്ച ജെഡിഎസ് നേതാവ്, പക്ഷെ അങ്ങനെയൊരു സാഹചര്യം വന്നാൽ കോൺഗ്രസ് ആദ്യം പിന്തുണ അറിയിക്കണം എന്ന നിർദേശമാണ് മുന്നോട്ട് വച്ചത്. തുടർന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ കുമാരസ്വാമിയുമായും ഗൗഡയുടെ മറ്റൊരു മകൻ രേവണ്ണയുമായും സംസാരിച്ച യെച്ചൂരി സോണിയ ഗാന്ധിയെ വിവരം അറിയിക്കുകയായിരുന്നു.
Loading...

ഇതിന് പിന്നാലെയാണ് ദേവഗൗഡയുമായി അടുപ്പമുള്ള ഗുലാം നബി ആസാദിനെയും അശോക് ഗലോട്ടിനെയും ചർച്ചയ്ക്കായി സോണിയാ ഗാന്ധി ചുമതലപ്പെടുത്തിയത്. വോട്ടെണ്ണൽ ഫലങ്ങൾ വന്നു തുടങ്ങിയപ്പോൾ തന്നെ ഇരുപാർട്ടികളും ചേർന്നാൽ ഭൂരിപക്ഷമാകും എന്ന് വ്യക്തമായതോടെ സഖ്യനീക്കങ്ങൾ ഇരുകൂട്ടരും സജീവമാക്കിയിരുന്നു. സോണിയ ഗാന്ധി തന്നെ നേരിട്ട് ദേവഗൗഡയെ വിളിച്ച് സംസാരിച്ചു. തുടർന്ന് ഗുലാംനബി ആസാദും അശോക് ഗലോട്ടും അടക്കമുളള മുതിർന്ന നേതാക്കൾ ദേവഗൗഡയുമായും കുമാരസ്വാമിയുമായും ചർച്ച നടത്തി സർക്കാർ രൂപീകരണ തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു.

കേന്ദ്രത്തിൽ ബിജെപി ഇതര സർക്കാരുകൾക്ക് ചരട് വലിച്ച സിപിഎം മുൻ ജനറൽ സെക്രട്ടറി ഹർകിഷൻ സിംഗ് സുർജിതിന്റെ പാതയാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇക്കാര്യത്തിൽ പിന്തുടർന്നത്.
First published: May 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍