• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യെദ്യൂരപ്പ നിയമസഭാകക്ഷി നേതാവ് : കര്‍ണാടകയില്‍ ജനാധിപത്യം തുലാസില്‍


Updated: May 16, 2018, 12:17 PM IST
യെദ്യൂരപ്പ നിയമസഭാകക്ഷി നേതാവ് : കര്‍ണാടകയില്‍ ജനാധിപത്യം തുലാസില്‍

Updated: May 16, 2018, 12:17 PM IST
ബെംഗളൂരു : അധികാര വടംവലി തുടരുന്ന കര്‍ണാടകയില്‍ ജനാധിപത്യം തുലാസിലായിരിക്കുകയാണ്. ജെഡിഎസുമായി ചേര്‍ന്ന് ഭരണം തിരികെ പിടിക്കാന്‍ കോണ്‍ഗ്രസും ഏത് വിധേനെയും അധികാരം പിടിച്ചെടുക്കാന്‍ ബിജെപിയും പല തന്ത്രങ്ങളും പയറ്റുന്നുണ്ട്. കോടിക്കണക്കിന് രൂപയും ഭാവിയില്‍ മന്ത്രിസ്ഥാനവുമാണ് തങ്ങളെ പിന്തുണയ്ക്കാന്‍ ബിജെപി നല്‍കുന്ന വാഗ്ദാനം. ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ എംഎല്‍എമാര്‍ പെട്ടുപോകാതിരിക്കാനായി ഇവരെ ഒളിസങ്കേതത്തിലേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് നീക്കം നടത്തുന്നുണ്ട്.

അതേസമയം തന്നെ ഇന്നു ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ബി എസ് യെദ്യൂരപ്പയെ ബിജെപി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. യെദ്യൂരപ്പ നേതൃസ്ഥാനത്തെത്തിയതോടെ സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുയര്‍ത്തി ബിജെപി നേതാക്കള്‍ വീണ്ടും ഗവര്‍ണറെ കണ്ടു. ഭൂരിപക്ഷം തെളിയിക്കാന്‍ അവസരം തേടിയെന്നും വൈകാതെ തന്നെ തീരുമാനം അറിയിക്കാമെന്ന് ഗവര്‍ണര്‍ അറിയിച്ചെന്നുമാണ് ഗവര്‍ണറെ കണ്ട ശേഷം യെദ്യൂരപ്പ പ്രതികരിച്ചത്. ഭൂരിപക്ഷം തെളിയിക്കാനായാല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയെ തന്നെയാകും ഗവര്‍ണര്‍ ആദ്യം ക്ഷണിക്കുക.

104 സീറ്റുകള്‍ നേടി ബിജെപി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷി ആയെങ്കിലും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യമുണ്ടായതോടെയാണ് ഭരണത്തിലെത്താന്‍ കഴിയാത്ത അവസ്ഥ ഉയര്‍ന്നത്. എന്നാല്‍ ജെഡിഎസുമായി ചേര്‍ന്ന് ഭൂരിപക്ഷം തെളിയിച്ച കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം തന്നെ സര്‍ക്കാര്‍ രൂപീകരണത്തിനായി ഗവര്‍ണറെ കണ്ടിരുന്നു. പിന്തുണയ്ക്കുന്ന എംഎല്‍എമാരുടെ ഒപ്പോടു കൂടിയ കത്തും സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ ഇനി ഗവര്‍ണറുടെ തീരുമാനമാകും നിര്‍ണ്ണായക വഴിത്തിരിവുണ്ടാക്കുക.
First published: May 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍