• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

നാടകാന്തം ബി ജെ പി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ

news18
Updated: May 16, 2018, 11:22 PM IST
നാടകാന്തം ബി ജെ പി; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ
news18
Updated: May 16, 2018, 11:22 PM IST
ബംഗളുരു: കടുത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി ജെ പി. കര്‍ണാടകയില്‍ ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും.

ഗവര്‍ണര്‍ യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചു. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തഗിയോട് നിയമോപദേശം തേടിയതിനു പിന്നാലെയാണ് ഗവര്‍ണറുടെ നടപടി. ഏറ്റവും വലിയ ഒറ്റക്കക്ഷിയെ ക്ഷണിക്കാമെന്നായിരുന്നു നിയമോപദേശം. യെദ്യൂരപ്പയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചുകൊണ്ട് ഗവര്‍ണര്‍ കത്തയച്ചു.

നേരത്തെ സത്യപ്രതിജ്ഞ സംബന്ധിച്ച സ്ഥിരീകരണവുമായി ബി ജെ പി വക്താവ് എസ് സുരേഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. നാളെ രാവിലെ 9.30-നാണ് സത്യപ്രതിജ്ഞ. ബി ജെ പിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ 15 ദിവസത്തെ സമയം അനുവദിച്ചു.

വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ ഗവര്‍ണര്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി കോണ്‍ഗ്രസ് രംഗത്തെത്തി. ഗവര്‍ണറുടെ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിഷയത്തില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കാണാനും കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.

നിയമവശങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് ഗവര്‍ണര്‍ ബി ജെ പിയെ ക്ഷണിച്ചത്. നിയമവിദഗ്ധരുമായി ആലോചിച്ചശേഷം തീരുമാനമെടുക്കുമെന്നു ഗവര്‍ണര്‍ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് - ജെ ഡി എസ് സഖ്യവും ബി ജെ പിയും ഒരേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശമുന്നയിച്ചു സമീപിച്ചതോടെയാണു ഗവര്‍ണര്‍ നിയമോപദേശം തേടിയത്.
First published: May 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍