• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

‘D’ പുറത്ത് 'I' അകത്ത്: ഇന്ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് 'പഴയ' യെദിയുരപ്പ

2018 മെയ് മാസത്തിൽ രണ്ടു ദിവസത്തേക്ക് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ബിഎസ് യെദ്യുരപ്പ എന്നായിരുന്നു പേര്. പക്ഷേ, വീണ്ടും മുഖ്യമന്ത്രി ആകാനൊരുങ്ങുമ്പോൾ യെദ്യുരപ്പ, യെദിയുരപ്പ ആയി.

news18
Updated: July 26, 2019, 3:56 PM IST
‘D’ പുറത്ത് 'I' അകത്ത്: ഇന്ന് കർണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് 'പഴയ' യെദിയുരപ്പ
ബി എസ് യെദിയുരപ്പ
  • News18
  • Last Updated: July 26, 2019, 3:56 PM IST IST
  • Share this:
ബംഗളൂരു: കർണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് യെദ്യുരപ്പയല്ല, യെദിയുരപ്പയാണ്. ആകെ കൺഫ്യൂഷൻ ആയോ? എങ്കിൽ ഒന്നുകൂടി വിശദമാക്കാം സത്യപ്രതിജ്ഞ ചെയ്യുന്ന ആള് പഴയതു തന്നെ, പക്ഷേ പേരിൽ ചെറിയ ഒരു വ്യത്യാസം മാത്രം. 2018 മെയ് മാസത്തിൽ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ‘BS Yeddyurappa’ എന്നായിരുന്നു പേര് നൽകിയിരുന്നത്. എന്നാൽ, ഗവർണർക്ക് സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അയച്ച കത്തിൽ ‘BS Yediyurappa’ എന്നാണ് പേര് നൽകിയിരിക്കുന്നത്. അതായത് പേരിൽ ചെറിയ ഒരു മാറ്റം.

ആദ്യത്തെ പേരിൽ രണ്ട് 'ഡി' ഉണ്ടായിരുന്നെങ്കിൽ രണ്ടാമത്തെ പേര് എത്തുമ്പോൾ അതിലെ ഒരു 'ഡി' മാറ്റി പകരം 'ഐ' എത്തി. യെദ്യുരപ്പ എന്നത് യെദിയുരപ്പ ആയി. 2018 മെയ് മാസത്തിൽ രണ്ടു ദിവസത്തേക്ക് മുഖ്യമന്ത്രി ആയിരുന്നപ്പോൾ ബിഎസ് യെദ്യുരപ്പ എന്നായിരുന്നു പേര്. പക്ഷേ, വീണ്ടും മുഖ്യമന്ത്രി ആകാനൊരുങ്ങുമ്പോൾ യെദ്യുരപ്പ, യെദിയുരപ്പ ആയി, അതായത് അദ്ദേഹത്തിന്‍റെ ആദ്യത്തെ പേര് തന്നെ.



യെദിയുരപ്പ അമിത് ഷായ്ക്ക് അയച്ച കത്ത്

ജീവിതത്തിലെ പ്രധാനപ്പെട്ട വിജയങ്ങൾ ഉണ്ടായപ്പോഴെല്ലാം യെദിയുരപ്പ എന്ന പേരായിരുന്നു അദ്ദേഹം ഉപയോഗിച്ചിരുന്നത്. ശിക്കാരിപുര ടൗൺ മുൻസിപ്പാലിറ്റിയിൽ 1975ൽ തെരഞ്ഞെടുപ്പിൽ വിജയിച്ചപ്പോഴും 2007ൽ ഏഴു ദിവസത്തേക്ക് മാത്രം മുഖ്യമന്ത്രി ആയപ്പോഴും യെദിയുരപ്പ എന്നു തന്നെയായിരുന്നു പേര്. എന്നാൽ, മുഖ്യമന്ത്രിയായതിന്‍റെ അടുത്തുള്ള സമയങ്ങളിലാണ് ന്യൂമറോളജിസ്റ്റിന്‍റെ നിർദ്ദേശപ്രകാരം പേര് യെദ്യുരപ്പ എന്നാക്കി മാറ്റിയത്. കർണാടകയിലെ മാധ്യമങ്ങൾ 'യെഡ്ഡി' എന്ന് ചുരുക്കപ്പേര് നൽകുകയും ചെയ്തു. യെഡ്ഡി എന്ന വാക്കിന് കന്നഡയിൽ അൽപബുദ്ധി എന്നാണ് അർത്ഥം. തുടർന്ന്, അദ്ദേഹത്തിന്‍റെ മാധ്യമസംഘം യെഡ്ഡി എന്നതിനു പകരം ബി.എസ്.വൈ എന്ന് ചുരുക്കപ്പേര് ഉപയോഗിക്കാൻ എഡിറ്റർമാർക്ക് നിർദ്ദേശം നൽകിയിരുന്നു.

അന്ന് ജെ ഡി എസ് പിന്തുണ പിൻവലിച്ചതോടെ യെദ്യുരപ്പയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായി. 2008 മെയിൽ നടന്ന തെരഞ്ഞെടുപ്പിൽ സഹതാപതരംഗത്തിൽ അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. പക്ഷേ, മുഖ്യമന്ത്രി കസേരയിൽ മുഴുവൻ കാലാവധിയും തികയ്ക്കാൻ അദ്ദേഹത്തിനായില്ല. ഖനന അഴിമതി ആരോപണം ഉയർന്നതിനെ തുടർന്ന് കാലാവധി പൂർത്തിയാക്കുന്നതിനു മുമ്പ് രാജി വെയ്ക്കാൻ അദ്ദേഹം നിർബന്ധിതനായി.

നെയിംപ്ലേറ്റിലും  പേര് മാറിയപ്പോൾ

ഇത്തവണ, ജെ ഡി എസ് - കോൺഗ്രസ് സഖ്യസർക്കാരിന് വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്ന് യെദ്യുരപ്പ അമിത് ഷായ്ക്ക് എഴുതിയ കത്തിന്‍റെ കോപ്പി ലഭിച്ചപ്പോൾ ആദ്യം മാധ്യമങ്ങൾ കരുതിയത് അത് വ്യാജമാണെന്ന് ആയിരുന്നു, കാരണം മാറിയ സ്പെല്ലിംഗ് തന്നെ. എന്നാൽ, യെദിയുരപ്പയുമായി അടുത്ത വൃത്തങ്ങൾ അമിത് ഷായ്ക്കുള്ള കത്ത് വ്യാജമല്ലെന്ന് വ്യക്തമാക്കി. പേരിലുള്ള അക്ഷരമാറ്റങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പേരിൽ മാറ്റമൊന്നുമില്ലെന്നും ആദ്യം ഉണ്ടായിരുന്നതു പോലെയാണ് പേര് ഉള്ളതെന്നുമായിരുന്നു യെദിയുരപ്പയുമായി അടുത്തവർ അറിയിച്ചത്. വിധാൻ സൗദയിലെ ഓഫീസ് മുറിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട നെയിം പ്ലേറ്റിലും പേരിൽ ഉപയോഗിച്ചിരിക്കുന്നത് പഴയ സ്പെല്ലിംഗ് തന്നെയാണ്.

കർണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

2007ൽ ന്യൂമറോളജിസ്റ്റിന്‍റെ നിർദ്ദേശപ്രകാരം പേരിൽ മാറ്റം വരുത്തിയെങ്കിലും യെദിയുരപ്പയുടെ രാഷ്ട്രീയജീവിതത്തിൽ അത് കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. അദ്ദേഹം മുഖ്യമന്ത്രി പദത്തിൽ എത്തിയെങ്കിലും ഒരിക്കലും കാലാവധി പൂർത്തിയാക്കാനും കഴിഞ്ഞില്ല. 2007ൽ ഏഴു ദിവസം മാത്രമായിരുന്നു മുഖ്യമന്ത്രി പദത്തിൽ ഉണ്ടായിരുന്നത്. രണ്ടാമത്തെ തവണ മെയ് 2008 മുതൽ ജൂലൈ 2011 വരെ മൂന്നുവർഷം മാത്രമായിരുന്നു മുഖ്യമന്ത്രിയായി അധികാരത്തിൽ ഇരുന്നത്. മൂന്നാമത്തെ തവണയാകട്ടെ, വെറും 48 മണിക്കൂർ മാത്രമായിരുന്നു മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ കഴിഞ്ഞത്. ഈ സാഹചര്യത്തിൽ ജ്യോതിഷികളും സംഖ്യാശാസ്ത്രകാരും അദ്ദേഹത്തിനോട് പഴയ പേരിലേക്ക് തിരികെ പോകാൻ ആവശ്യപ്പെടുകയായിരുന്നു. പേരു മാറ്റുമ്പോൾ അടുത്ത നാലു വർഷമെങ്കിലും മുഖ്യമന്ത്രി കസേരയിൽ തുടരാൻ കഴിയുമെന്നാണ് യെദിയുരപ്പയുടെ പ്രതീക്ഷ.

പക്ഷേ, യെദിയുരപ്പയുടെ തടസങ്ങൾ ഇനിയുമുണ്ട്. നിലവിൽ 76 വയസുണ്ട് യെദിയുരപ്പയ്ക്ക്. ബി ജെ പിയിലെ ആഭ്യന്തരനിയമം അനുസരിച്ച് 75 വയസ് കഴിഞ്ഞവരാരും മന്ത്രിസ്ഥാനങ്ങൾ വഹിക്കാൻ പാടില്ല. പക്ഷേ, തെക്കേ ഇന്ത്യയിൽ കർണാടകയിൽ മാത്രമാണ് ഇപ്പോൾ ബി ജെ പിക്ക് അധികാരത്തിൽ എത്താൻ കഴിയുന്നത്. അതുകൊണ്ടു തന്നെ ഇക്കാര്യത്തിൽ അവർ തൽക്കാലത്തേക്ക് വിട്ടുവീഴ്ച ചെയ്യും. പക്ഷേ, 2023ൽ അടുത്ത നിയമസഭ അധികാരത്തിൽ എത്തുമ്പോൾ യെദിയുരപ്പയ്ക്ക് 80 വയസാകും.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 26, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍