ബംഗളൂരു: കർണാടക മുഖ്യമന്ത്രി ബിഎസ് യെദിയുരപ്പയുടെ 'ഒറ്റയാൾ' മന്ത്രിസഭ വികസനത്തിലേക്ക്. കർണാടക മന്ത്രിസഭ നാളെ വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബി.എസ് യെദിയുരപ്പ തിങ്കളാഴ്ച പറഞ്ഞു. 13 മുതൽ 14 വരെ മന്ത്രിമാർ മന്ത്രിസഭയിൽ ഉണ്ടായിരിക്കുമെന്നും ബി എസ് യെദിയുരപ്പ മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭാവികസനത്തിനു ശേഷം ഉടൻ തന്നെ മന്ത്രിസഭായോഗം ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 20 ദിവസമായി കർണാടകയിൽ 'ഒറ്റയാൾ മന്ത്രിസഭ'യാണ് ഉള്ളത്. ജൂലൈ 26ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദിയുരപ്പ ജൂലൈ 29ന് ഭൂരിപക്ഷം തെളിയിക്കുകയും ചെയ്തു. എന്നാൽ, ദിവസം ഇത്രയും കഴിഞ്ഞിട്ടും തന്‍റെ മന്ത്രിസഭയിൽ ഒരാളെ പോലും ഉൾപ്പെടുത്തിയിരുന്നില്ല.
ജമ്മു കശ്മീരിൽ വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കി
മന്ത്രിസഭാവികസനം വൈകുന്നതിനെതിരെ പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ജെഡിഎസും വിമർശനം ഉന്നയിച്ചിരുന്നു. രാഷ്ട്രപതി ഭരണത്തിന് തുല്യമാണ് കർണാടകയിലെ നിലവിലത്തെ സ്ഥിതിയെന്ന് കോൺഗ്രസ് ആരോപിക്കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: BS Yediyurappa