• HOME
 • »
 • NEWS
 • »
 • india
 • »
 • YOGA | എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യോഗ പഠനം നിര്‍ബന്ധം; നാഷണൽ മെഡിക്കല്‍ കമ്മീഷൻ തീരുമാനമായി

YOGA | എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി യോഗ പഠനം നിര്‍ബന്ധം; നാഷണൽ മെഡിക്കല്‍ കമ്മീഷൻ തീരുമാനമായി

എം.ബി.ബി.എസിന്‍റെ ആദ്യത്തെ  3 വര്‍ഷങ്ങളില്‍ യോഗ പരിശീലനം പഠനത്തിന്‍റെ ഭാഗമാക്കും. ഇതിനായി പ്രത്യേക അധ്യാപകരെ നിയോഗിക്കും

 • Last Updated :
 • Share this:
  ന്യൂഡല്‍ഹി:  രാജ്യത്ത് ഈ വര്‍ഷം മുതല്‍ ആരംഭിക്കുന്ന എം.ബി.ബി.എസ് വിദ്യാര്‍ത്ഥികള്‍ക്ക് യോഗം പഠനം നിര്‍ബന്ധമാക്കാന്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (National Medical Commission) തീരുമാനിച്ചു. കോഴ്സിന്‍റെ ആരംഭഘട്ടത്തില്‍ 10 ദിവസത്തെ യോഗ പരിശീലനം നിര്‍ബന്ധമായും നടത്തണമെന്നാണ് കമ്മീഷന്‍റെ നിര്‍ദേശം.  രാജ്യാന്തര യോഗ ദിനമായ ജൂണ്‍ 21ന് രാവിലെ യോഗാഭ്യാസം നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിക്കുന്നുണ്ട്.

  എം.ബി.ബി.എസിന്‍റെ ആദ്യത്തെ  3 വര്‍ഷങ്ങളില്‍ യോഗ പരിശീലനം പഠനത്തിന്‍റെ ഭാഗമാക്കും. ഇതിനായി പ്രത്യേക അധ്യാപകരെ നിയോഗിക്കും. അതേസമയം, മെഡിക്കല്‍ കോഴ്സുകള്‍ പ്രാദേശിക ഭാഷയില്‍ നടത്തണമെന്ന നിര്‍ദേശത്തില്‍ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) തീരുമാനമെടുത്തില്ല. ഈ വര്‍ഷത്തെ കോഴ്സ് ആരംഭിക്കാന്‍ വൈകിയ സാഹചര്യത്തില്‍ ഞായര്‍ ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളിലും ക്ലാസുകള്‍ നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്.

  ഫൗണ്ടേഷന്‍ കോഴ്‌സ്‌ 6 മാസം മുതല്‍ ഒരു വര്‍ഷം വരെ കോളേജുകളുടെ ആവശ്യത്തിനനുസരിച്ച് നീട്ടാം. അധിക സമയവും അവധി ദിവസങ്ങളും ഉപയോഗിച്ച് സമയം ക്രമീകരിക്കാനും അനുമതിയുണ്ട്. വേനല്‍ക്കാല, ശൈത്യകാല ഇടവേളകള്‍ ഒരാഴ്ചയാക്കി ചുരുക്കും.

  READ ALSO- UPSC Civil Service | സിവില്‍ സര്‍വീസസ് പ്രിലിമിനറി പരീക്ഷ ജൂണ്‍ 5ന്; കൂടുതല്‍ വിവരങ്ങള്‍ അറിയാം

  പരീക്ഷ ഫലമെത്തി മൂന്നാഴ്ചക്കുള്ളില്‍ സപ്ലിമെന്‍ററി പരീക്ഷകള്‍ നടത്തണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇലക്ടീവിന് മുന്‍പ് 2 മാസമാണ് അനുവദിച്ചിരുന്നതെങ്കില്‍ ഇത്തവണ ഒരു മാസമാക്കി പുനക്രമീകരിച്ചിട്ടുണ്ട്. ക്യാമ്പസിന് ഉള്ളില്‍ തന്നെ ഇത് ചെയ്യണമെന്നും അരദിവസം മാത്രമേ ഇതിനായി വിനിയോഗിക്കാവു എന്നും ബാക്കി സമയങ്ങളില്‍ സാധാരണ ക്ലാസുകളുടെ ഭാഗമാകണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഹാജരും നിര്‍ബന്ധമാക്കി.

  Digital University | രാജ്യത്തെ പുതിയ ഡിജിറ്റൽ സർവ്വകലാശാലയെക്കുറിച്ച് അറിയേണ്ടതെല്ലാം


  ഇന്ത്യയിൽ ഉടൻ തന്നെ ഡിജിറ്റൽ സർവകലാശാല (Digital University In India)  ആരംഭിക്കുമെന്ന് ബജറ്റ് പ്രസംഗത്തിനിടെ ധനമന്ത്രി നിർമല സീതാരാമൻ (Nirmala Sitharaman) വ്യക്തമാക്കിയിരുന്നു. രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികൾക്ക് ലോകോത്തര നിലവാരമുള്ള സാർവത്രിക വിദ്യാഭ്യാസത്തിന് പ്രവേശനം നൽകുന്ന ഒരു ഡിജിറ്റൽ സർവ്വകലാശാലയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. ഓരോ കുട്ടികൾക്കും അവരുടെ വീട്ടിലിരുന്ന് വ്യക്തിഗത പഠനം നടത്താൻ അതുവഴി അവസരം ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ലഭ്യമാക്കുന്നതിനായി ഡിജിറ്റൽ സർവ്വകലാശാലയെ ഹബ് ആൻഡ് സ്പോക്ക് മാതൃകയിലാവും സജ്ജമാക്കുക.

  ഹബ് ആൻഡ് സ്പോക്ക് മാതൃക എന്നതുക്കൊണ്ട് അർത്ഥമാക്കുന്നത് വിതരണം കേന്ദ്രീകൃതമായിരിക്കും എന്നാണ്. അതായത് ക്ലാസുകൾ എല്ലാം ഒരു കേന്ദ്രീകൃത 'ഹബ്ബിൽ' നിന്നും തയ്യാറാക്കി, 'സ്പോക്ക്' എന്ന് വിളിക്കപ്പെടുന്ന മറ്റ് സ്ഥലങ്ങളിലേക്ക് അയയ്ക്കും. രാജ്യത്തിന്റെ വിദൂര പ്രദേശങ്ങളിൽ ഇരിക്കുന്ന വിദ്യാർത്ഥികൾക്ക് പോലും ഡിജിറ്റൽ മീഡിയം വഴി അവരുടെ വീട്ടിൽ ഇരുന്നുകൊണ്ട് 'ഹബ്ബുകൾ' വഴി 'ഗുണമേന്മയുള്ള വിദ്യാഭ്യാസം' ലഭ്യമാക്കാൻ കഴിയും.

  'ലോകോത്തര നിലവാരമുള്ള ക്ലാസുകൾ വീട്ടുപടിക്കൽ' (world-class education at the doorstep) എത്തിക്കാൻ ഇത് സഹായിക്കുമെന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. ''രാജ്യത്തെ മികച്ച പൊതു സർവ്വകലാശാലകളും സ്ഥാപനങ്ങളും (ഡിജിറ്റൽ സർവ്വകലാശാലയിൽ) ഹബ്-സ്‌പോക്ക് ശൃംഖലയായി സഹകരിക്കും'' എന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ മികച്ച പൊതു സർവകലാശാലകളുമായും സ്ഥാപനങ്ങളുമായും ഡിജിറ്റൽ സർവകലാശാല സഹകരിക്കുന്നതിനോടൊപ്പം തന്നെ വിവിധ ഇന്ത്യൻ ഭാഷകളിലും കോഴ്‌സുകൾ ലഭ്യമാകും.
  Published by:Arun krishna
  First published: