'അവരുടെ കാലത്ത് എന്തുകൊണ്ട് ദാരിദ്ര്യം വർധിച്ചിരുന്നുവെന്ന് അവർ ഉത്തരം പറയട്ടെ': കോൺഗ്രസിനെ വിമർശിച്ച് യോഗി
'അവരുടെ കാലത്ത് എന്തുകൊണ്ട് ദാരിദ്ര്യം വർധിച്ചിരുന്നുവെന്ന് അവർ ഉത്തരം പറയട്ടെ': കോൺഗ്രസിനെ വിമർശിച്ച് യോഗി
ദാരിദ്ര്യത്തിനെതിരെ പോരാടുമെന്ന് കോൺഗ്രസ് ഇപ്പോൾ പറയുന്നു. അവരുടെ ഭരണകാലത്ത് ദാരിദ്ര്യം വർധിക്കാൻ കാരണമെന്തെന്ന് അവർ ഉത്തരം പറയണം. 55 വർഷം കോൺഗ്രസ് ഭരിച്ചു. എന്നാൽ ദാരിദ്ര്യം വർധിച്ചു കൊണ്ടിരുന്നു- യോഗി പറഞ്ഞു.
news18
Last Updated :
Share this:
അലഹബാദ്: കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിക്കെതിരെയും സഹോദരി പ്രിയങ്ക ഗാന്ധി വാദ്രയ്ക്കെതിരെയും വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമെ രാഹുലും പ്രിയങ്കയും ക്ഷേത്രങ്ങൾ സന്ദർശിക്കാറുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ഗാന്ധിനഗർ ലോക്സഭ മണ്ഡലത്തിലെ ഘട്ട്ലോദിയയിൽ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യോഗിയുടെ വിമർശനം.
ദാരിദ്ര്യം ഇല്ലാതാക്കുമെന്ന കോൺഗ്രസിന്റെ വാഗ്ദാനത്തെയും യോഗി വിമർശിച്ചു. തെരഞ്ഞെടുപ്പ് ഇല്ലാതിരുന്നുവെങ്കിൽ രാഹുലിനും പ്രിയങ്കയ്ക്കും പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാൻ സമയം കിട്ടില്ലായിരുന്നുവെന്നാണ് യോഗിയുടെ പരിഹാസം.
ദാരിദ്ര്യത്തിനെതിരെ പോരാടുമെന്ന് കോൺഗ്രസ് ഇപ്പോൾ പറയുന്നു. അവരുടെ ഭരണകാലത്ത് ദാരിദ്ര്യം വർധിക്കാൻ കാരണമെന്തെന്ന് അവർ ഉത്തരം പറയണം. 55 വർഷം കോൺഗ്രസ് ഭരിച്ചു. എന്നാൽ ദാരിദ്ര്യം വർധിച്ചു കൊണ്ടിരുന്നു- യോഗി പറഞ്ഞു. അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മിനിമം വേതനം നടപ്പാക്കുന്ന പദ്ധതി ആരംഭിക്കുമെന്ന് രാഹുൽ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് യോഗിയുടെ വിമർശനം.
2016ലെ സർജിക്കൽ സ്ട്രൈക്കിനും ബാലക്കോട്ട് വ്യോമാക്രമണത്തിനും അദ്ദേഹം മോദിയെ പ്രശംസിച്ചു. യുപിഎ ഭരണകാലത്ത് അനവധി തീവ്രവാദി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ചോദിക്കുമ്പോൾ അതേ നാണയത്തിൽ തിരിച്ചടിക്കും, അതിനെ കുറിച്ച് ആലോചിക്കുകയാണ്, നമ്മൾ അത് ചെയ്യും എന്നൊക്കെയായിരുന്നു മറുപടി. എന്നാൽ ഒന്നും സംഭവിച്ചിരുന്നില്ല- യോഗി പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.