• HOME
  • »
  • NEWS
  • »
  • india
  • »
  • Akhilesh Yadav | 'യോഗി ഗംഗാസ്നാനത്തിന് മുതിരാതിരുന്നത് ഗംഗ മലിനമാണെന്ന് അറിയുന്നതിനാൽ'; അഖിലേഷ് യാദവ്

Akhilesh Yadav | 'യോഗി ഗംഗാസ്നാനത്തിന് മുതിരാതിരുന്നത് ഗംഗ മലിനമാണെന്ന് അറിയുന്നതിനാൽ'; അഖിലേഷ് യാദവ്

ഗംഗയെ മാലിന്യമുക്തമാക്കുക എന്നും പറഞ്ഞ് കോടികൾ ഒഴുകുന്നുണ്ടെങ്കിലും നദി ഇപ്പോഴും മലിനമായി തന്നെ തുടരുകയാണെന്നും അഖിലേഷ് പറഞ്ഞു.

  • Share this:
    ഉത്തർ പ്രദേശ്: ഗംഗാനദി മലിനമാണെന്ന് അറിയുന്നതിനാലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) ഗംഗാസ്നാനത്തിന് മുതിരാതിരുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് (Akhilesh Yadav).

    'ഗംഗ മാലിന്യമുക്തമാക്കുക എന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപയാണ് ബിജെപി ചെലവാക്കിയത്. പക്ഷേ ഗംഗ ഇപ്പോഴും മലിനമായി ഒഴുകുകയാണ്. ഇതറിയാവുന്നത് കൊണ്ടാണ് അദ്ദേഹം സ്നാനം ചെയ്യാൻ ഇറങ്ങാതിരുന്നത്' - അഖിലേഷ് യാദവ് പറഞ്ഞു..

    പുണ്യനദിയായ ഗംഗ എന്നെങ്കിലും മാലിന്യമുക്തമാവുമോ എന്നതാണ് ഇവിടെ പ്രസക്തമാകുന്ന ചോദ്യം. ഈ പദ്ധതിയുടെ പേരിൽ കോടികൾ ഒഴുകുന്നുണ്ടെങ്കിലും ഗംഗ മലിനമായി തന്നെ തുടരുകയാണെന്നും അഖിലേഷ് പറഞ്ഞു.

    വാരാണസിയിൽ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി ഉദ്‌ഘാടനം ചെയ്യാനെത്തിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗയിൽ സ്നാനം ചെയ്തിരുന്നു. എന്നാൽ യോഗി ആദിത്യനാഥ് സ്നാനത്തിന് ഇറങ്ങിയിരുന്നില്ല. ഇതിനെതിരെയുള്ള പരാമർശമാണ് അഖിലേഷ് ഉയർത്തിയത്

    തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തർപ്രദേശിൽ ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ തുടർച്ച കൂടിയാണ് അഖിലേഷ് യോഗിക്കെതിരെ ഉയർത്തിയിരിക്കുന്ന ഈ ആരോപണം.

    നേരത്തെ, പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനത്തെയും അഖിലേഷ് പരിഹസിച്ചിരുന്നു. ജീവിതത്തിലെ അവസാന ദിനങ്ങൾ ചിലവഴിക്കാൻ ആളുകൾ കാശിയിലെത്താറുണ്ടെന്നായിരുന്നു അഖിലേഷ് പറഞ്ഞത്.

    'അന്ത്യമടുക്കുമ്പോള്‍ ആളുകള്‍ കാശിയില്‍ പോകും' ; പ്രധാനമന്ത്രിക്കെതിരെ അഖിലേഷ് യാദവ്

    വാരാണസിയിലെ കാശി വിശ്വനാഥ ധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പിന്നാലെ പരിഹാസവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

    വാരാണസിയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികപരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    അതേ നല്ലകാര്യമാണ്. എന്തിനാണ് ഒരുമാസം? അദ്ദേഹത്തിന് രണ്ടോ മൂന്നോ മാസം താമസിക്കാമല്ലോ. താമസത്തിനുപറ്റുന്ന സ്ഥലമാണ്. അവസാനമടുക്കുമ്പോളാണ് ആളുകള്‍ ബനാറസില്‍ തങ്ങുന്നത് എന്ന് അഖിലേഷ് യാദവ് പറഞ്ഞു.

    കാശിയിൽ വിശ്വാസം മാത്രമല്ല, ഭൂതകാലത്തിന്റെ മഹത്വവും അനുഭവപ്പെടും: പ്രധാനമന്ത്രി

    ഗംഗയിലെ ലളിതാഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്രപരിസരത്തുള്ള (Kashi Viswanath Temple) മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി (Kashi Viswanath Dham) പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഉദ്ഘടനം ചെയ്തു.

    "ഇവിടെ വന്നാൽ നിങ്ങൾ വിശ്വാസം മാത്രമല്ല കാണുക, നിങ്ങളുടെ ഭൂതകാലത്തിന്റെ മഹത്വം നിങ്ങൾക്ക് ഇവിടെ അനുഭവപ്പെടും. പൗരാണികതയും പുതുമയും എങ്ങനെ ഒന്നിക്കുന്നു എന്ന് ഇവിടെ കാണാം. പുരാതന കാലത്തെ പ്രചോദനങ്ങൾ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നൽകുന്നു എന്ന് കാശി വിശ്വനാഥ് ധാം സമുച്ചയത്തിൽ നേരിട്ട് കാണാം," പ്രധാനമന്ത്രി മോദി പറഞ്ഞു.

    "കാശിയിൽ ഒരു സർക്കാർ മാത്രമേയുള്ളൂ, കയ്യിൽ ഡമരു ഉള്ളയാൾ. ഗംഗ ഒഴുകുന്ന കാശിയുടെ ഒഴുക്ക് മാറ്റി നിർത്താൻ ആർക്ക് കഴിയും?" ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

    339 കോടി ചിലവിൽ ആണ് നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘടനത്തിനു മുൻപ് അദ്ദേഹം കാശി വിശ്വനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.
    Published by:Naveen
    First published: