• HOME
  • »
  • NEWS
  • »
  • india
  • »
  • UP Election 2022 | യോഗി ആദിത്യനാഥ് ഖൊരഗ്പൂര്‍ അര്‍ബനില്‍ സ്ഥാനാര്‍ഥി; നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് അമിത് ഷായുടെ സാന്നിദ്ധ്യം

UP Election 2022 | യോഗി ആദിത്യനാഥ് ഖൊരഗ്പൂര്‍ അര്‍ബനില്‍ സ്ഥാനാര്‍ഥി; നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന് അമിത് ഷായുടെ സാന്നിദ്ധ്യം

പ്രതിപക്ഷ സഖ്യം ഒരിക്കല്‍ യുപിയില്‍ ബിജെപിയോട് പരാജയപ്പെട്ടതാണ് അത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമെന്നും അമിത് ഷാ

  • Share this:
    ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍(UP Election 2022 ) മത്സരിക്കുന്നതിനായി ബിജെപി സ്ഥാനാര്‍ത്ഥി (BJP) യോഗി ആദിത്യനാഥ് (Yogi Adityanath) നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഖൊരഗ്പൂര്‍ അര്‍ബന്‍ മണ്ഡലത്തില്‍(Gorakhpur Urban assembly seat) നിന്നാണ് നിലവിലെ യുപി മുഖ്യമന്ത്രി കൂടിയായ ജനവിധി തേടുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ(Amit Shah) സാന്നിദ്ധ്യത്തിലായിരുന്നു പത്രികാ സമര്‍പ്പിച്ചത്.

    തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികളുടെ ഭാഗമായി യോഗി ആദിത്യനാഥും അമിത് ഷായും പങ്കെടുത്ത റാലിക്കു ശേഷമാണ് നാമനിര്‍ദേശ പത്രികാസമര്‍പ്പണത്തിന് ഇരുവരും കളക്ടറേറ്റിലെത്തിയത്. ഇതാദ്യമായാണ് ആദിത്യനാഥ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. മുന്‍പ് ഗോരഖ്പുര്‍ ലോക്സഭാ മണ്ഡലത്തെ അഞ്ചുവട്ടം പ്രതിനിധീകരിച്ചിട്ടുണ്ട്.

    Also Read-Prison Inmates | രാജ്യത്ത് ജയിലിൽ 4.83 ലക്ഷം തടവുകാർ; ഏറ്റവും കൂടുതൽ ഉത്തർപ്രദേശിലെന്ന് NCRB റിപ്പോർട്ട്

    25 വര്‍ഷങ്ങള്‍ക്ക് ശേഷം ഉത്തര്‍പ്രദേശിനെ മാഫിയകളുടെ പിടിയില്‍ നിന്നും മോചിപ്പിച്ച് സംസ്ഥാനത്ത് യഥാര്‍ത്ഥ നിയമവാഴ്ച സ്ഥാപിക്കുന്നതില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയിച്ചതായി അമിത് ഷാ റാലിയില്‍ പറഞ്ഞു. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടപ്പാക്കിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും അമിത് ഷാ പറഞ്ഞു.

    Also Read-വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ നടപടിയെടുക്കാം; മുദ്രക്കടലാസിൽ സത്യവാങ്മൂലം ഒപ്പിട്ട് നൽകി AAP സ്ഥാനാർത്ഥികൾ

    പ്രതിപക്ഷ സഖ്യം ഒരിക്കല്‍ യുപിയില്‍ ബിജെപിയോട് പരാജയപ്പെട്ടതാണ് അത് ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമെന്നും അമിത് ഷാ പറഞ്ഞു. സംസ്ഥാനത്തെ പൂര്‍വാഞ്ചല്‍ മേഖലയുടെ വികസനത്തിന് പ്രത്യേകം ശ്രദ്ധ നല്‍കിയ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അഭിനന്ദിച്ചു.



    ഏഴുഘട്ടമായാണ് ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 3ന് ആറാം ഘട്ടത്തിലാണ് ഗോരഖ്പുര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ്. മാര്‍ച്ച് പത്തിനാണ് വോട്ടെണ്ണല്‍
    Published by:Jayesh Krishnan
    First published: