യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ 7 ലക്ഷം കോടി രൂപയുടെ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. യുപിയിലെ ഏറ്റവും വലിയ ബജറ്റാണിതെന്നാണ് റിപ്പോർട്ടുകൾ. ഉത്തർപ്രദേശ് ധനമന്ത്രി സുരേഷ് ഖന്നയാണ് ബജറ്റ് അവതരിപ്പിച്ചത്. യുപി മുഖ്യമന്ത്രിയായി രണ്ടാമതും അധികാരത്തിലെത്തിയ ശേഷം യോഗി സർക്കാർ അവതരിപ്പിക്കുന്ന രണ്ടാമത്തെ ബജറ്റാണിത്. യുവാക്കളെയും സ്റ്റാർട്ടപ്പുകളെയും ലക്ഷ്യം വെച്ചു കൊണ്ടുള്ള ബജറ്റിൽ സ്ത്രീകർക്കും കർഷകർക്കുമായും പ്രത്യേകം പ്രഖ്യാപനങ്ങളുണ്ട്. വിദ്യാർത്ഥികൾക്കായി 3,600 സ്മാർട്ട്ഫോണുകളും ടാബ്ലറ്റുകളും വിതരണം ചെയ്യുമെന്നും സ്റ്റാർട്ടപ്പുകൾക്ക് ഫണ്ട് നൽകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയാണെന്നു നോക്കാം
പ്രധാനമന്ത്രി ആവാസ് യോജന
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി പ്രകാരം 2021-2022 വർഷത്തിൽ സംസ്ഥാനത്ത് 4,33,536 വീടുകളുടെ നിർമാണത്തിനാണ് അനുമതി ലഭിച്ചത്. ഇതിൽ 4,24,344 വീടുകളുടെ നിർമാണം പൂർത്തിയായി. ബാക്കിയുള്ളവയുടെ നിർമാണം പുരോഗമിച്ചു വരികയാണെന്ന് ധനമന്ത്രി നിയമസഭയിൽ അറിയിച്ചു.
മുഖ്യമന്ത്രി കന്യാ സുമംഗല യോജന
പെൺകുട്ടികളുടെ ക്ഷേമത്തിനായി യുപി സർക്കാർ കൊണ്ടുവന്ന മുഖ്യമന്ത്രി കന്യാ സുമംഗല യോജന പ്രകാരം ഒരു ഗുണഭോക്താവിന് 15,000 രൂപ വരെ ലഭിക്കും. 2023-2024 സാമ്പത്തിക വർഷത്തിൽ ഈ പദ്ധതിക്കായി 1050 കോടി രൂപ വകയിരുത്താനാണ് ഉദ്ദേശിക്കുന്നതെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു.
കാൺപൂർ മെട്രോ റെയിൽ പദ്ധതിക്ക് 584 കോടി രൂപ, ആഗ്ര മെട്രോ റെയിൽ പദ്ധതിക്ക് 465 കോടി രൂപ
2023-2024 സാമ്പത്തിക വർഷത്തിൽ, കാൺപൂർ മെട്രോ റെയിൽ പദ്ധതിക്കായി 585 കോടി രൂപയും ആഗ്ര മെട്രോ റെയിൽ പദ്ധതിക്കായി 465 കോടി രൂപയും ബജറ്റിൽ വകയിരുത്തുമെന്നും പ്രഖ്യാപനമുണ്ട്.
ആരോഗ്യം
2023-2024 സാമ്പത്തിക വർഷത്തിൽ, സംസ്ഥാനത്തെ ഉപ-ആരോഗ്യ കേന്ദ്രങ്ങൾക്കും (sub-health centers ) പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കുമായി (primary health centers) 15-ാം ധനകാര്യ കമ്മിഷന്റെ ശുപാർശ പ്രകാരം, ഏകദേശം 407 കോടി രൂപ ചെലവഴിക്കും.
ബജറ്റിലെ മറ്റ് പ്രധാന പ്രഖ്യാപനങ്ങളും അറിയിപ്പുകളും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.