• HOME
  • »
  • NEWS
  • »
  • india
  • »
  • Yogi Adityanath | ഉത്തർപ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയ യോഗി ഈ വിജയത്തോടെ സൃഷ്‌ടിച്ച റെക്കോർഡുകൾ

Yogi Adityanath | ഉത്തർപ്രദേശിൽ വീണ്ടും അധികാരത്തിലെത്തിയ യോഗി ഈ വിജയത്തോടെ സൃഷ്‌ടിച്ച റെക്കോർഡുകൾ

ഉത്തർപ്രദേശിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി വിജയിക്കുന്ന അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

  • Last Updated :
  • Share this:
    ഉത്തര്‍പ്രദേശില്‍ (Uttar Pradesh) യോഗി ആദിത്യനാഥും (Yogi Adityanath) ഭാരതീയ ജനതാ പാര്‍ട്ടിയും (BJP) വീണ്ടും അധികാരത്തിലെത്തിയിരിക്കുകയാണ്. സംസ്ഥാനത്തെ ജനപ്രിയ നേതാവ് കൂടിയായി യോഗി തന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ (Assembly Election) തന്നെ നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. ഗൊരഖ്പൂര്‍ അര്‍ബന്‍ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിജയിച്ചത്. സംസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കി വീണ്ടും അധികാരത്തില്‍ വരുന്ന സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രിയും രണ്ടാമതും മുഖ്യമന്ത്രിയായി അധികാരമേൽക്കുന്ന ആദ്യ ബിജെപി നേതാവും കൂടിയാണ് അദ്ദേഹം.

    അദ്ദേഹത്തിന് മുന്‍പ് ബിജെപിയ്ക്ക് സംസ്ഥാനത്ത് മൂന്ന് മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട്. കല്യാണ്‍ സിംഗ്, രാം പ്രകാശ് ഗുപ്ത, രാജ്‌നാഥ് സിംഗ് എന്നിവരാണ് അവർ. എന്നാൽ ഇവർക്കാർക്കും കാലാവധി പൂര്‍ത്തിയാക്കാനോ വീണ്ടും തെരഞ്ഞെടുക്കപ്പെടാനോ കഴിഞ്ഞിട്ടില്ല.

    ആദ്യ നിയമസഭാ തെരഞ്ഞെടുപ്പ്
    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും അഞ്ച് തവണ പാര്‍ലമെന്റ് അംഗമായിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും ആദിത്യനാഥിന്റെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു ഇത്. 2017ല്‍ യുപിയിലെ തെരഞ്ഞെടുപ്പിൽ ബിജെപി തൂത്തുവാരിയപ്പോള്‍ നിയമസഭാ കൗണ്‍സിലിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രി കസേരയിലെത്തിയത്. നിലവിലെ വിജയത്തോടെ 2007ന് ശേഷം എംഎൽഎ ആയി മുഖ്യമന്ത്രിയാകുന്ന ആദ്യ നേതാവ് കൂടിയാണ് യോഗി ആദിത്യനാഥ്. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ മായാവതിയും സമാജ്‌വാദി പാര്‍ട്ടിയുടെ അഖിലേഷ് യാദവും മുഖ്യമന്ത്രിയായി സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കുമ്പോള്‍ എംഎല്‍സിമാരായിരുന്നു.

    Also Read-Uttar Pradesh Assembly Elections | യോഗി ആദിത്യനാഥിന് ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം

    കാലാവധി പൂര്‍ത്തിയാക്കുന്നു
    നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നതോടെ കാലാവധി പൂര്‍ത്തിയാക്കുന്ന ഉത്തര്‍പ്രദേശിലെ മൂന്നാമത്തെ മുഖ്യമന്ത്രിയായി ആദിത്യനാഥ് മാറും. സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം 18 നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് സാക്ഷ്യം വഹിച്ച ഉത്തര്‍പ്രദേശില്‍, ആദ്യമായി കാലാവധി പൂര്‍ത്തിയാക്കിയത് 2007ല്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ബിഎസ്പി നേതാവ് മായാവതിയായിരുന്നു. അവര്‍ക്ക് ശേഷം 2012ൽ അധികാരത്തിൽ വന്ന അഖിലേഷ് യാദവ് ആയിരുന്നു സംസ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ രണ്ടാമത്തെ മുഖ്യമന്ത്രി.

    Also Read-Assembly Election 2022 Result | യുപിയിൽ തുടർഭരണം 37 വർഷത്തിന് ശേഷം; ചരിത്രമെഴുതി ബിജെപിയും യോഗി ആദിത്യനാഥും

    തുടര്‍ച്ചയായ വിജയം
    ഉത്തർപ്രദേശിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായി വിജയിക്കുന്ന അഞ്ചാമത്തെ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. എന്നിരുന്നാലും, യോഗിയുടെ മുന്‍ഗാമികള്‍ക്ക് അഞ്ച് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. ആദിത്യനാഥിന് മുന്‍പ് 1985ല്‍ കോണ്‍ഗ്രസിന്റെ എന്‍ ഡി തിവാരി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ തിവാരി യുപി മുഖ്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസ് വിജയിക്കുകയും തണ്ടാം തവണയും തിവാരി സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു. ഇവരെ കൂടാതെ, കോണ്‍ഗ്രസില്‍ നിന്നുള്ള മറ്റ് മൂന്ന് മുഖ്യമന്ത്രിമാരും യുപിയില്‍ അധികാരത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. 1957ല്‍ സമ്പൂര്‍ണാനന്ദ്, 1962ല്‍ ചന്ദ്രഭാനു ഗുപ്ത, 1974ല്‍ ഹേമവതി നന്ദന്‍ ബഹുഗുണ എന്നിവരായിരുന്നു അവർ.

    Also Read-Assembly Election 2022 Result | യുപിയിൽ ഇനി യോഗിയും അഖിലേഷും മാത്രം; അപ്രസക്തരായി കോൺഗ്രസും ബി.എസ്.പിയും

    നോയിഡയിലെ നിര്‍ഭാഗ്യം
    മൂന്ന് പതിറ്റാണ്ടുകളായി പ്രചരിക്കപ്പെടുന്ന നോയിഡയിലെ നിര്‍ഭാഗ്യത്തിന്റെ കഥയും യോഗി പൊളിച്ചെഴുതി. 1980കളുടെ അവസാനത്തില്‍ വീര്‍ ബഹാദൂര്‍ സിംഗ്, എന്‍ ഡി തിവാരി എന്നീ രണ്ട് മുഖ്യമന്ത്രിമാര്‍ നോയിഡ സന്ദര്‍ശിച്ചതിന് തൊട്ടുപിന്നാലെ അവർക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുകയും. ആദിത്യനാഥ് ഈ അന്ധവിശ്വാസം തള്ളിക്കളയുകയും നോയിഡയില്‍ ആവര്‍ത്തിച്ച് സന്ദര്‍ശനം നടത്തുകയും ചെയ്തു.
    Published by:Jayesh Krishnan
    First published: