• HOME
  • »
  • NEWS
  • »
  • india
  • »
  • News 18 Exclusive | 'മോദി രക്ഷകർത്താവ്; അഭിപ്രായ വ്യത്യാസമുണ്ടാകില്ല': പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെ കുറിച്ച് യോഗി

News 18 Exclusive | 'മോദി രക്ഷകർത്താവ്; അഭിപ്രായ വ്യത്യാസമുണ്ടാകില്ല': പ്രധാനമന്ത്രിയുമായുള്ള ബന്ധത്തെ കുറിച്ച് യോഗി

ഗോരഖ്പൂരിലെ കളക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുമായുള്ള സമവാക്യത്തെ കുറിച്ച് യോഗി ആദിത്യനാഥ്  മനസ്സുതുറന്നത്.

  • Share this:
    പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) രക്ഷകർത്താവാണെന്നും അദ്ദേഹവുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath). ഗോരഖ്പൂരിലെ കളക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുമായുള്ള സമവാക്യത്തെ കുറിച്ച് യോഗി ആദിത്യനാഥ്  മനസ്സുതുറന്നത്.

    “പ്രധാനമന്ത്രി മോദി ഞങ്ങളുടെ രക്ഷകർത്താവാണ്. അദ്ദേഹവുമായി അഭിപ്രായവ്യത്യാസമില്ല. ഞങ്ങൾ എല്ലാവരും പ്രധാനമന്ത്രിയുടെ മാർഗനിർദേശത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. അദ്ദേഹമാണ് നമ്മുടെ ‘മാർഗദർശി’. മോദിജിയെപ്പോലൊരു നേതാവിനെ ലഭിച്ചത് നമ്മുടെ രാജ്യത്തിന്റെ ഭാഗ്യമാണ്. പ്രധാനമന്ത്രി മോദി പ്രചോദനാത്മക നേതാവാണ്.''- യോഗി പറഞ്ഞു. നാമനിർദേശ പത്രിക സമർപ്പണ വേളയിൽ തന്നെ അനുഗമിച്ച അമിത് ഷായോട് മുഖ്യമന്ത്രി നന്ദി പറഞ്ഞു. സംസ്ഥാനത്തിനായുള്ള ലോക് കല്യാൺ നിർദ്ദേശം കേന്ദ്ര ആഭ്യന്തരമന്ത്രി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    കോൺഗ്രസിന്റെ വിധി മാർച്ച് 10ന് നിശ്ചയിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഉത്തർപ്രദേശിൽ അധികാരത്തിലെത്താൻ പ്രിയങ്കാ ഗാന്ധിയും കോൺഗ്രസും കഠിനമായി ശ്രമിക്കുന്നതിനെക്കുറിച്ച് യോഗി ആദിത്യനാഥ് പറഞ്ഞത് ഇങ്ങനെ- “എല്ലാവർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവകാശമുണ്ട്, എന്നാൽ എത്ര പേർ അവരോടൊപ്പം അവസാനിക്കുമെന്ന് നമ്മൾ കാണേണ്ടതുണ്ട്. മാർച്ച് 10 ന് കോൺഗ്രസിന്റെ വിധി നിശ്ചയിക്കും. ഞാൻ ശൈവ പാരമ്പര്യത്തിൽ പെട്ടയാളാണ്, അതിനാൽ എനിക്ക് വിഷം കുടിക്കാനും അമൃത് വിതരണം ചെയ്യാനും കഴിയും. ഇതാണ് ഞങ്ങളുടെ പ്രവർത്തന രീതി, ഞങ്ങൾ തുടർന്നും ഇങ്ങനെ തന്നെ പ്രവർത്തിക്കും''.

    Also Read- News 18 Exclusive| 'ബിജെപി 300ൽ അധികം സീറ്റുകൾ നേടും; വിശ്വാസം ബുള്ളറ്റിലല്ല, ബാലറ്റില്‍': യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

    അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയുമായി സഖ്യത്തിലെത്തിയ ജയന്ത് ചൗധരിക്ക് അമിത് ഷാ മുന്നറിയിപ്പ് നൽകിയതുമായി ബന്ധപ്പെട്ട ചോദ്യത്തിനും യോഗി മറുപടി നൽകി. “ചൗധരി ചരൺ സിംഗ് ബഹുമാന്യനായ നേതാവായിരുന്നു. ആർഎൽഡി നേതാവ് ജയന്ത് ചൗധരി ഒരിക്കൽപോലും ഡൽഹിക്ക് പുറത്തുപോയിട്ടില്ലെന്ന് എല്ലാവർക്കും അറിയാം. ആഭ്യന്തരമന്ത്രി അമിത് ഷാ ജയന്തിന് ഉപകാരപ്രദമായ ഉപദേശം നൽകിയെങ്കിലും അദ്ദേഹം ഉപദേശത്തെ തെറ്റായാണ് ധരിച്ചത്. ജയന്ത് ഒരു നല്ല വ്യക്തിയായിരിക്കാം, പക്ഷേ ഒരു തെറ്റായ സഖ്യത്തിലാണ്. ചൗധരി ചരൺ സിംഗ് ജിയോടും അദ്ദേഹം അവശേഷിപ്പിച്ച പൈതൃകത്തോടും ഞങ്ങൾക്ക് വലിയ ബഹുമാനമുണ്ട്.''
    Published by:Rajesh V
    First published: