രാമചരിതമാനസത്തെക്കുറിച്ചുള്ള വിവാദങ്ങൾ സംസ്ഥാനത്തിന്റെ വികസനത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമമല്ലാതെ മറ്റൊന്നുമല്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath). നെറ്റ്‌വർക്ക്18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിയുമായുള്ള എക്സ്ക്ലൂസീവ് അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.
രാമചരിതമാനസം വളരെ ആദരണീയമായ ഒരു ഗ്രന്ഥമാണ്. എല്ലാ വീട്ടിലും അത് ആരാധിയ്ക്കപ്പെടുന്നു. അതിന്റെ ഗുരുത്വവും പ്രാധാന്യവും അറിയാത്തവരാണ് ചോദ്യങ്ങൾ ഉന്നയിക്കുന്നതെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ഉത്തർപ്രദേശിലെ നിലവിലെ ക്രമസമാധാനാവസ്ഥ ലോകമെമ്പാടുമുള്ള സംസ്ഥാനത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റി എന്നും ആദിത്യനാഥ്. അനുവദിച്ച സമയത്തിനുള്ളിൽ രാമ ക്ഷേത്രനിർമാണം പൂർത്തിയാകും. വികസനമല്ല, വിഭജനത്തിൽ വിശ്വസിക്കുന്നവർ എപ്പോഴും വിമർശിക്കും എന്നും ആദിത്യനാഥ്.
രാമചരിതമാനസം വിവാദം
എസ്.പി. നേതാവ് സ്വാമി പ്രസാദ് മൗര്യയെ പിന്തുണച്ച് രാമചരിതമാനസത്തിൽ ‘സ്ത്രീകൾക്കും ദളിതർക്കും എതിരെയുള്ള ആക്ഷേപകരമായ പരാമർശങ്ങൾ’ ഉണ്ടെന്ന ആരോപണവുമായി, പേജുകളുടെ ഫോട്ടോകോപ്പികൾ അഖില ഭാരതീയ ഒബിസി മഹാസഭ എന്ന പേരിൽ ഒരു സംഘം കത്തിച്ചിരുന്നു.
ഹിന്ദു ഇതിഹാസത്തിൽ സ്ത്രീകളെയും ശൂദ്രരെയും വിവേചനപരമായി പരാമർശിക്കുന്ന ഭാഗങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ജനുവരി 22 ന് പ്രസ്താവനയിൽ പറഞ്ഞ മൗര്യയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വൃന്ദാവൻ യോജന മേഖലയിൽ പ്രതിഷേധം നടന്നത്.
Summary: The Ramcharitmanas is highly revered and worshipped in every home, said UP CM Yogi Adityanath, addressing the controversy over SP leader Maurya’s comments on the text. Those who don’t know the gravity and importance are raising questions, he said in an exclusive interview to Network18’s Group Editor-in-Chief Rahul Joshi
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.