ലക്നൗ: പിന്നോക്ക ക്ഷേമ-വികസന വകുപ്പ് മന്ത്രി ഒ.പി.രാജ്ഭറിനെയാണ് പ്രതിപക്ഷ സഖ്യത്തിന് വിജയം പ്രവചിച്ചതിന്റെ പേരിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് പുറത്താക്കിയത്. ബിജെപിയിൽ നിന്ന് അകന്ന് നിൽക്കുന്ന മുൻസഖ്യകക്ഷിയായ സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷൻ കൂടിയാണ് രാജ്ഭർ.
Also Read-
Lok Sabha Election 2019 News18-IPSOS Exit Poll: എന്‍.ഡി.എ 336 സീറ്റ് നേടും; യുപിഎ 82ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ് പി-ബിഎസ്പിസഖ്യം വൻ വിജയം നേടുമെന്ന് രാജ്ഭര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് മന്ത്രിയെ കാബിനറ്റിൽ നിന്ന് പുറത്താക്കിയതായി വാർത്ത എത്തുന്നത്. യോഗി ആദിത്യനാഥിന്റെ ഓഫീസ് പുറത്തുവിട്ട ട്വിറ്റർ സന്ദേശം വഴിയാണ് രാജ്ഭറിനെ പുറത്താക്കിയ വിവരം പുറത്ത് വന്നത്. സംസ്ഥാന പിന്നോക്ക ക്ഷേമവികസനം, വിഭിന്നശേഷി ക്ഷേമം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രി ഓംപ്രകാശ് രാംഭറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി ഗവര്‍ണറോട് അഭ്യർത്ഥിച്ചു എന്നായിരുന്നു സന്ദേശം.
Also Read-
Exit Poll Effect: ഓഹരി വിപണികളിൽ വൻ കുതിപ്പ്ആവശ്യപ്പെട്ട സീറ്റ് നിഷേധിച്ചതിന്റെ പേരിൽ നേരത്തെ തന്നെ രാജ്ഭർ രാജി സമർപ്പിച്ചുവെങ്കിലും അത് സ്വീകരിച്ചിരുന്നില്ല. 39 അംഗങ്ങളെയാണ് സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി ഇത്തവണ മത്സരത്തിനായിറക്കിയത്. തന്നെ പുറത്താക്കാനുളള തീരുമാനത്തെ അംഗീകരിച്ച രാജ്ഭർ, തന്റെ അവകാശങ്ങൾക്ക് വേണ്ടി പോരാട്ടം തുടരുമെന്നാണ് പ്രതികരിച്ചത്. ഉത്തർപ്രദേശിൽ ബിജെപി നീക്കങ്ങൾക്ക് തിരിച്ചടി നൽകിക്കൊണ്ട് കോൺഗ്രസിനും എസ് പി-ബിഎസ്പി-ആർഎൽഡി സഖ്യത്തിനും പിന്തുണ അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയുന്ന രാജ്ഭർ, 'പിന്നോക്കവിഭാഗത്തിൽപെട്ടവരുടെ മകളാകും' ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി എന്നാണ് പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.