• HOME
  • »
  • NEWS
  • »
  • india
  • »
  • 'തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമ്പോൾ ഇമ്രാൻ ഖാൻ വിയർക്കുന്നു': യോഗി ആദിത്യനാഥ്

'തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുമ്പോൾ ഇമ്രാൻ ഖാൻ വിയർക്കുന്നു': യോഗി ആദിത്യനാഥ്

ഇന്ത്യയുടെയും ഇവിടെയുള്ള ആളുകളുടെയും സുരക്ഷ ഉറപ്പാക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • Last Updated :
  • Share this:
    ഹസാരിബാഗ്: രാജ്യത്തെ തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാൻ തുടങ്ങുമ്പോൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിയർക്കുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

    ഹസാരിബാഗിലെ പൊതുറാലിയെ ലഖ്നൌവിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് യോഗി ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്. ഫോനി ചുഴലിക്കാറ്റ് കാരണം അദ്ദേഹത്തിന് ഹസാരിബാഗിൽ എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. മോദിയുടെ നേതൃത്വം രാജ്യത്തിന്‍റെ സുരക്ഷയെ സംരക്ഷിക്കുമെന്ന് ആദിത്യനാഥ് പറഞ്ഞു.

    രാജ്യത്തുടനീളമുള്ള തെരഞ്ഞെടുപ്പ് റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാൻ തുടങ്ങുമ്പോൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിയർക്കാൻ തുടങ്ങുകയാണ്. ഇന്ത്യയുടെയും ഇവിടെയുള്ള ആളുകളുടെയും സുരക്ഷ ഉറപ്പാക്കാൻ നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കഴിയും.

    Loksabha Election 2019: രാഹുലിന് ഇന്ന് രണ്ടാം അങ്കം; സോണിയയും രാജ്നാഥ് സിംഗും ഇന്ന് വിധി തേടും

     പാകിസ്ഥാന് അനുയോജ്യമായ മറുപടി മോദി നൽകിയെന്നും ആദിത്യനാഥ് പറഞ്ഞു. പുൽവാമ ഭീകരാക്രമണത്തെക്കുറിച്ചോ ബാലകോട്ട് മിന്നലാക്രമണത്തെക്കുറിച്ചോ പരാമർശിക്കാതെയാണ് ആദിത്യനാഥ് ഇങ്ങനെ പറഞ്ഞത്.


    മോദിക്ക് കീഴിൽ രാജ്യത്തിന് ഉണ്ടായ നേട്ടങ്ങളെക്കുറിച്ചും യോഗി ആദിത്യനാഥ് പ്രസംഗത്തിൽ പറഞ്ഞു. അയോധ്യയിൽ രാമക്ഷേത്രം പണിയാൻ തന്‍റെ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തും. കോടിക്കണക്കിന് ആളുകളുടെ സ്വപ്നം സഫലമാക്കാൻ എത്രയും പെട്ടെന്ന് രാമക്ഷേത്രം പണിയുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

    ഹസാരിബാഗിലെ ബി ജെ പി സ്ഥാനാർഥി ജയന്ത് സിൻഹയുടെ തെരഞ്ഞെടുപ്പ് പ്രചരണാർഥമായിരുന്നു യോഗി ആദിത്യനാഥിന്‍റെ പ്രസംഗം.

    First published: