ഇന്റർഫേസ് /വാർത്ത /India / Exclusive Interview: 'താക്കൂർവാദ'ത്തിന്‍റെ പേരിൽ തന്‍റെ നേരെ ആരോപണം ഉന്നയിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച പണം നഷ്ടമാകുമെന്ന് യോഗി ആദിത്യനാഥ്

Exclusive Interview: 'താക്കൂർവാദ'ത്തിന്‍റെ പേരിൽ തന്‍റെ നേരെ ആരോപണം ഉന്നയിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച പണം നഷ്ടമാകുമെന്ന് യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

യോഗി ആദിത്യനാഥ്

തന്‍റെ സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ബ്രാഹ്മണർ അസംതൃപ്തരാണെന്ന വാദത്തിനും യോഗി ആദിത്യനാഥിന് മറുപടിയുണ്ടായിരുന്നു.

  • News18
  • 1-MIN READ
  • Last Updated :
  • Share this:

    ന്യൂഡൽഹി: താക്കൂർ അല്ലെങ്കിൽ രാജ് പുത് പോലെയുള്ള ഏതെങ്കിലും വിഭാഗക്കാരോട് താൻ പ്രത്യേക മമത കാണിക്കുന്നുവെന്നുള്ള ആരോപണം തികച്ചും അസംബന്ധമാണെന്ന് ഉത്തർപ്രദേശ് മുഖ്യന്ത്രി യോഗി ആദിത്യനാഥ്. തീരുമാനങ്ങളെടുക്കുന്നതിൽ 'മെറിറ്റ്' മാത്രമാണ് തന്‍റെ സർക്കാരിന്‍റെ പ്രഥമപരിഗണനയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

    ന്യൂസ് 18 നെറ്റ് വർക് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ ‘താക്കൂർവാദത്തെ’ പ്രോത്സാഹിപ്പിച്ചുവെന്ന ആരോപണം ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ആദിത്യനാഥ് അഭിമുഖത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചു.

    "തനിക്കെതിരെ താക്കൂർവാദത്തെ ചൊല്ലി ആരോപണം ഉന്നയിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ കെട്ടിവെച്ച പണം നഷ്ടമാകും. കാരണം, അതൊരു അടിസ്ഥാനമില്ലാത്ത ആരോപണം. തന്‍റെ സർക്കാരിലെ ഏറ്റവും അടുത്ത സഹായികൾ വിവിധ കമ്യൂണിറ്റികളിൽ നിന്നുള്ളവരാണ്. അവരുടെ മെറിറ്റാണ് അതിന് കാരണമായത്" - യോഗി ആദിത്യനാഥ് പറഞ്ഞു.

    Exclusive Interview: പശുക്കളുടെ പുനരധിവാസം വിജയകരമായി നടപ്പാക്കിയെന്ന് യോഗി ആദിത്യനാഥ്

    തന്‍റെ യഥാർത്ഥപേര് അജയ് സിംഗ് ബിഷ്ട് എന്നാണെന്നും ഉത്തരാഖണ്ഡ് മലനിരകളിൽ രാജ് പുത് മാതാപിതാക്കളുടെ പുത്രനായാണ് ജനിച്ചതെന്നും യോഗി ആദിത്യനാഥ് അഭിമുഖത്തിൽ പറഞ്ഞു. അങ്കിളും പൂർവികനുമായ മഹന്ത് അവൈദ്യനാഥിനെ പിന്തുടർന്നാണ് കിഴക്കൻ ഉത്തർപ്രദേശിലെ ഗോരക് നാഥ് മഠത്തിൽ ചേർന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനുശേഷം രാഷ്ട്രീയത്തിൽ പ്രവേശിച്ച അദ്ദേഹം ഗോരക്പൂരിനെ തുടർച്ചയായ അഞ്ചുതവണ ലോക് സഭയിൽ പ്രതിനിധീകരിച്ചു. അതിനുശേഷമാണ് 2017ൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയായത്.

    തന്‍റെ സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ബ്രാഹ്മണർ അസംതൃപ്തരാണെന്ന വാദത്തിനും യോഗി ആദിത്യനാഥിന് മറുപടിയുണ്ടായിരുന്നു. ചില ആളുകളുടെ മാനസികാവസ്ഥ നിങ്ങൾക്ക് പരിഹരിക്കാൻ കഴിയില്ല. ചിലർക്ക് തെറ്റായ മാനസികാവസ്ഥയുണ്ട്, ഇതിനെക്കുറിച്ച് നിങ്ങൾക്ക് കൂടുതൽ ചെയ്യാനാകില്ല. നമ്മുടെ ചീഫ് സെക്രട്ടറി ഒരു ബ്രാഹ്മണനാണ്. അടുത്ത നിരയിലെ ഉദ്യോഗസ്ഥനും ഒരു ബ്രാഹ്മണനാണ്. ചീഫ് സെക്രട്ടറിയുടെ അതേ തലത്തിലുള്ള റവന്യൂ വകുപ്പ് മേധാവിയും ബ്രാഹ്മണനാണ്. സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്‍റെ അഡീഷണൽ ചീഫ് സെക്രട്ടറിയും ബ്രാഹ്മണനാണ്. ക്ഷത്രിയനാണ് ഞങ്ങളുടെ ഡിജിപി. എന്നാൽ, ഞങ്ങൾ ആരെയും ബ്രാഹ്മണനെന്നോ ക്ഷത്രിയനെന്നോ അടിസ്ഥാനമാക്കിയല്ല അവരുടെ കഴിവിനെ അടിസ്ഥാനമാക്കിയാണ് ഞങ്ങൾ കാണുന്നത്.

    തനിക്കെതിരെ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് ഇതാദ്യമല്ലെന്നും ആദിത്യനാഥ് പറഞ്ഞു.

    First published:

    Tags: Yogi adithyanadh, Yogi adithyanadh interview, Yogi Adithyanath