• HOME
  • »
  • NEWS
  • »
  • india
  • »
  • News 18 Exclusive| 'ബിജെപി 300ൽ അധികം സീറ്റുകൾ നേടും; വിശ്വാസം ബുള്ളറ്റിലല്ല, ബാലറ്റില്‍': യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

News 18 Exclusive| 'ബിജെപി 300ൽ അധികം സീറ്റുകൾ നേടും; വിശ്വാസം ബുള്ളറ്റിലല്ല, ബാലറ്റില്‍': യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

''ഈ സർക്കാരിന് കീഴിൽ സ്ത്രീകളും കുട്ടികളും എല്ലാ വിഭാഗം ജനങ്ങളും പ്രയോജനം നേടിയതിനാൽ, സർക്കാർ ഭൂരിപക്ഷത്തോടെ വിജയിക്കും.''

  • Share this:
    2022ലെ യുപി തെരഞ്ഞെടുപ്പിൽ ബിജെപി 300ൽ അധികം സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath). ഗോരഖ്പൂരിലെ കളക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം നെറ്റ്‌വർക്ക് 18 ഗ്രൂപ്പ് എഡിറ്റർ-ഇൻ-ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് തെര‍ഞ്ഞെടുപ്പിനെ കുറിച്ച് മനസ്സുതുറന്നത്.

    “ഉത്തർപ്രദേശ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ വലിയ വിശ്വാസമാണ് കാണിക്കുന്നത്. യുപിയിൽ ബിജെപി 300 സീറ്റുകൾ കടക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സർക്കാരിന് കീഴിൽ സ്ത്രീകളും കുട്ടികളും എല്ലാ വിഭാഗം ജനങ്ങളും പ്രയോജനം നേടിയതിനാൽ, സർക്കാർ ഭൂരിപക്ഷത്തോടെ വിജയിക്കും. ഭാരതീയ ജനതാ പാർട്ടിയുടെ ‘ഇരട്ട എഞ്ചിൻ’ സർക്കാരിന് ഇത്തവണ മുന്നൂറിലധികം സീറ്റുകള്‍ ലഭിക്കും. അതിൽ യാതൊരു സംശയവുമില്ല. ഇത് 80:20 എന്ന മത്സരമാണ് - ബിജെപിക്ക് 80% സീറ്റും മറ്റ് പാർട്ടികൾക്ക് 20% സീറ്റും ലഭിക്കും.''- യോഗി ആദിത്യനാഥ് പറഞ്ഞു. ഗൊരഖ്പൂർ സിറ്റി അസംബ്ലി മണ്ഡലത്തിലാണ് യോഗി ആദിത്യനാഥ് ഇത്തവണ മത്സരിക്കുന്നത്.

    'ബുള്ളറ്റിലല്ല (വെടിയുണ്ട), ബാലറ്റിലാണ് ഞങ്ങൾ വിശ്വസിക്കുന്നുത്' എന്നും യോഗി പറഞ്ഞു. അസദുദീൻ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസിയുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാകില്ല, ജനാധിപത്യത്തിലാണ്0 നമ്മൾ വിശ്വസിക്കുന്നത് ‘ബുള്ളറ്റിലല്ല, ബാലറ്റിലാണ്’ വിശ്വാസം. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായാലും നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ല. - അദ്ദേഹം പറഞ്ഞു.

    Also Read- News 18 Exclusive| ശിവശങ്കർ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു; തന്നെ നശിപ്പിച്ചതിൽ ശിവശങ്കറിന് വലിയ പങ്ക്: സ്വപ്ന സുരേഷ്

    നിയമസഭാ തെരഞ്ഞെടുപ്പിൽ ഗൊരഖ്പൂരിൽ നിന്ന് മത്സരിക്കാൻ തന്നെ തെരഞ്ഞെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി യോഗി ന്യൂസ് 18-നോട് പറഞ്ഞു. എന്തിനാണ് യോഗി ആദിത്യനാഥിനെ ഗോരഖ്പൂരിൽ മത്സരിപ്പിക്കുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. “ഞാൻ ഗൊരഖ്പൂരിന് അപരിചിതനല്ല. ബിജെപി ഒരു ജനാധിപത്യ പാർട്ടിയാണ്, എന്നാൽ ഒരു നിയോജക മണ്ഡലത്തിലേക്ക് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുമ്പോൾ പാർട്ടി വിവിധ ഘടകങ്ങൾ കണക്കിലെടുക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഗൊരഖ്പൂരിൽ നിന്ന് എന്നെ തെരഞ്ഞെടുത്തതിന് പാർട്ടിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഞാൻ നന്ദിയുള്ളവനാണ്.''

    സമാജ്‌വാദി പാർട്ടിയെയും അഖിലേഷ് യാദവിനെയും കുറിച്ച് യോഗി ആദിത്യനാഥ് ന്യൂസ് 18നോട് പറഞ്ഞു, “ഞങ്ങൾ ദേശീയതയെക്കുറിച്ച് സംസാരിക്കുന്നു, അവർ ജാതികളെക്കുറിച്ചാണ് സംസാരിക്കുന്നത്. വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഞങ്ങൾ ഏറ്റെടുക്കുന്നു, പക്ഷേ അവർ അവരുടെ കുടുംബത്തെക്കുറിച്ച് സംസാരിക്കുന്നു. അവർ സ്വയം 'സമാജ്വാദികൾ' എന്ന് വിളിക്കും, പക്ഷേ അവർ 'പരിവാർവാദികൾ', 'ദംഗവാദികൾ' എന്നിങ്ങനെയാണ് ചിന്തിക്കുന്നത്.''
    Published by:Rajesh V
    First published: