• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ല്‍ ഫോ​ണ്‍ വേണ്ട; മന്ത്രിമാരുടെ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം ​ഏർ​പ്പെ​ടു​ത്തി യോ​ഗി ആ​ദി​ത്യ​നാ​ഥ്

ഔദ്യോഗിക യോഗം നടക്കുമ്പോൾ മ​ന്ത്രി​മാ​രി​ൽ ചി​ല​ർ വാ​ട്‌​സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെടൽ

news18india
Updated: June 1, 2019, 8:40 PM IST
ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ല്‍ ഫോ​ണ്‍ വേണ്ട; മന്ത്രിമാരുടെ ഫോൺ ഉപയോഗത്തിൽ നിയന്ത്രണം ​ഏർ​പ്പെ​ടു​ത്തി യോ​ഗി ആ​ദി​ത്യ​നാ​ഥ്
യോഗി ആദിത്യനാഥ്
news18india
Updated: June 1, 2019, 8:40 PM IST
ല​ക്നൗ: മ​ന്ത്രി​സ​ഭാ യോ​ഗം അ​ട​ക്ക​മു​ള്ള സുപ്രധാനമായ ഔ​ദ്യോ​ഗി​ക യോ​ഗ​ങ്ങ​ളി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്. ഔദ്യോഗിക യോഗം നടക്കുമ്പോൾ മ​ന്ത്രി​മാ​രി​ൽ ചി​ല​ർ വാ​ട്‌​സാ​പ്പ് സ​ന്ദേ​ശ​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​തോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലെ​ന്നാണ് സൂചന. അ​തേ​സ​മ​യം, സു​പ്ര​ധാ​ന തീ​രു​മാ​ന​ങ്ങ​ൾ ചോ​രാ​തി​രി​ക്കാ​നും കൂ​ടി​യാ​ണ് ഫോ​ണു​ക​ളു​ടെ വി​ല​ക്കെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ഉണ്ട്.

മ​ന്ത്രി​മാ​ർ യോ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തി​നാ​ണ് തീ​രു​മാ​നം. നേ​ര​ത്തെ​യും മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ കാ​ര്യ​ത്തി​ൽ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. യോ​ഗ​ത്തി​ൽ മൊ​ബൈ​ൽ കൊ​ണ്ടു​വ​രാ​മെ​ങ്കി​ലും സൈ​ല​ൻ​ഡ് മോ​ഡി​ൽ ഇ​ട്ടാ​ൽ മ​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​നി മു​ത​ൽ മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നെ​ത്തു​മ്പോ​ൾ ഫോ​ണു​ക​ൾ കൗ​ണ്ട​റി​ൽ ഏ​ല്പി​ക്ക​ണ​മെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പു​തി​യ നി​ര്‍​ദേ​ശം.

Also read: മോദി സ്തുതി; അബ്ദുള്ളക്കുട്ടിക്ക് കെ.പി.സി.സിയുടെ കാരണം കാണിക്കല്‍ നോട്ടീസ്
First published: June 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...