ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ നടപ്പാക്കുന്ന വികസനപ്രവർത്തനങ്ങൾ വിവേചനമില്ലാതെ എല്ലാവരിലും എത്തുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. News18 Network എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. ഉത്തർപ്രദേശിൽ മുസ്ലീങ്ങൾ 18 % മാത്രമാണുള്ളത്. പക്ഷേ ആനുകൂല്യങ്ങളിൽ 35 ശതമാനവും ലഭിക്കുന്നത് അവർക്കാണെന്നും യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. Exclusive Interview | അയോധ്യയില്‍ സുപ്രീം കോടതി വിധി നടപ്പാക്കും: യോഗി ആദിത്യനാഥ് സർക്കാരിന്‍റെ പദ്ധതികൾ വിവേചനം കൂടാതെ എല്ലാവരിലും എത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് യു.പി മുഖ്യമന്ത്രി പറഞ്ഞു. വികസനം എല്ലാവരുടേതുമാണെന്നതാണ് ഞങ്ങളുടെ മുദ്രാവാക്യം. വികസനപദ്ധതികൾ 25 ലക്ഷം വീടുകളിലേക്ക് എത്തിക്കുമ്പോൾ അവിടെ ഹിന്ദുവെന്നോ മുസ്ലീം എന്നോ വ്യത്യാസം നോക്കാറില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
Exclusive Interview | ഹിന്ദി ഭാഷയെ ബഹുമാനിക്കേണ്ടത് രാജ്യത്തെ ഓരോരുത്തരുടേയും കടമ: യോഗി ആദിത്യനാഥ് സംസ്ഥാനത്തെ മുസ്ലീങ്ങൾ പാവപ്പെട്ടവരാണെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. കൂടുതൽ ആനുകൂല്യങ്ങൾ അവർക്ക് ലഭിക്കേണ്ടതുണ്ട്. സർക്കാർ അത് നൽകുന്നുണ്ട്. മുസ്ലീങ്ങൾ ആണെന്നതുകൊണ്ട് ആർക്കും ആനുകൂല്യം നൽകാതിരിക്കുന്നില്ല. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി ഒരു മാനദണ്ഡം സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. അതുപ്രകാരം അർഹരായവർക്ക് ആനുകൂല്യങ്ങൾ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.