നാല് സീറ്റ് നല്‍കാമെന്ന് രാഹുല്‍; പ്രതിപക്ഷ വോട്ട് ഭിന്നിപ്പിക്കുന്നെന്ന് കെജരിവാള്‍; വാക്പോരുമായി എ.എ.പിയും കോണ്‍ഗ്രസും

സഖ്യത്തിന് തടസം കെജരിവാളിന്റെ നിലപാടാണെന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യം നിലവില്‍ വന്നാല്‍ ബി.ജെ.പി തകര്‍ത്തെറിയപ്പെടുമെന്നും രാഹുല്‍ കുറിച്ചു.

news18
Updated: April 15, 2019, 9:04 PM IST
നാല് സീറ്റ് നല്‍കാമെന്ന് രാഹുല്‍; പ്രതിപക്ഷ വോട്ട് ഭിന്നിപ്പിക്കുന്നെന്ന് കെജരിവാള്‍; വാക്പോരുമായി എ.എ.പിയും കോണ്‍ഗ്രസും
കെജരിവാൾ- രാഹുൽഗാന്ധി
  • News18
  • Last Updated: April 15, 2019, 9:04 PM IST
  • Share this:
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി-കോണ്‍ഗ്രസ് സഖ്യത്തെച്ചൊല്ലി ആരോപണ പ്രത്യാരോപണങ്ങളുമായി രാഹുല്‍ ഗാന്ധിയും കെജരിവാളും സഖ്യം വൈകുന്നതില്‍ കെജരിവാളിനെ കുറ്റപ്പെടുത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു. സഖ്യത്തിന് തടസം കെജരിവാളിന്റെ നിലപാടാണെന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ്-ആം ആദ്മി പാര്‍ട്ടി സഖ്യം നിലവില്‍ വന്നാല്‍ ബി.ജെ.പി തകര്‍ത്തെറിയപ്പെടുമെന്നും രാഹുല്‍ കുറിച്ചു. എന്നാല്‍ യു.പിയില്‍ ഉള്‍പ്പെടെ പ്രതിപക്ഷ വോട്ടുകള്‍ രാഹുല്‍ ഭിന്നിപ്പ്ച്ച് മോദിയെ സഹായിക്കുകയാണെന്നു കെജരിവാളും തിരിച്ചടിച്ചു.

ഡല്‍ഹിയിലെ ഏഴ് സീറ്റില്‍ എ.എ.പിക്ക് നാല് സീറ്റ് നല്‍കാന്‍ തയാറാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഇപ്പോഴും കോണ്‍ഗ്രസ് വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്നും സമയം അതിക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അതേസമയം താന്‍ എന്ത് മലക്കം മറിച്ചിലാണ് നടത്തിയതെന്ന് കെജ്രിവാള്‍ ചോദിച്ചു. സഖ്യം ട്വിറ്ററിലല്ല തീരുമാനിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ പലതവണ നടന്ന സഖ്യ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് എ.എ.പി വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വം സഖ്യത്തിന് അനുകൂലമായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പാണ് സഖ്യനീക്കം പരാജയപ്പെടുത്തിയത്.2014ലെ തിരഞ്ഞെടുപ്പില്‍ ഡല്‍ഹിയിലെ ഏഴ് സീറ്റുകളിലും വിജയിച്ചത് ബി.ജെ.പിയാണ്. എന്നാല്‍ ഭിന്നിച്ച് നിന്ന ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്ന് ബി.ജെ.പിയേക്കാള്‍ കുടുതല്‍ വോട്ട് നേടിയിരുന്നു. ഈ സാഹചര്യം ഒഴിവാക്കാന്‍ ഇത്തവണ സഖ്യമായി മത്സരിക്കാമെന്ന് ആം ആദ്മി പാര്‍ട്ടിയാണ് ആദ്യം നിര്‍ദ്ദേശിച്ചത്. ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നും എ.എ.പി ആവശ്യപ്പെട്ടതാണ് ചര്‍ച്ച പൊളിയാന്‍ കാരണമായത്.

First published: April 15, 2019, 9:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading