• HOME
 • »
 • NEWS
 • »
 • india
 • »
 • റോഡ് സുരക്ഷാ വാരത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

റോഡ് സുരക്ഷാ വാരത്തെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം

നിരവധി അടിസ്ഥാന ട്രാഫിക് നിയമങ്ങളുണ്ട്. ട്രാഫിക് ലൈറ്റുകൾ പിന്തുടരുക എന്നതാണ് ഏറ്റവും ലളിതമായ കാര്യം.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Last Updated :
 • Share this:
  2020 ജനുവരി 11 മുതൽ 2020 ജനുവരി 17 വരെ ഇന്ത്യയിലുടനീളം റോഡ് സുരക്ഷാ വാരം നടക്കുകയാണ്. 31-ആമത്തെ റോഡ് സുരക്ഷാ വാരമാണ് ആചരിക്കുന്നത്. തെരുവുകൾ സുരക്ഷിതമാക്കുക എന്നതാണ് ഉപഭൂഖണ്ഡത്തിലുടനീളം ഒരാഴ്ച നീണ്ടു നിൽക്കുന്ന സംരംഭം ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യൻ റോഡുകൾ പൂർണമായും അപകടരഹിത മേഖലയായി മാറുന്നതിനായി അത്തരം കാര്യങ്ങളിൽ അവബോധം വ്യാപിപ്പിക്കുന്നതിനുള്ള രീതികൾ നടപ്പിലാക്കും.

  റോഡ് സുരക്ഷാ വാരത്തിന്‍റെ ആവശ്യകത എന്താണ്?

  2015ൽ, റോഡിലെ അപകടമരണങ്ങളുടെയും അപകടങ്ങളുടെയും സംഖ്യ പകുതിയായി കുറയ്ക്കാൻ ഇന്ത്യ തീരുമാനിച്ചു. ബ്രസീലിയ പ്രഖ്യാപനത്തിൽ ഒപ്പ് വെച്ചു കൊണ്ടായിരുന്നു ഈ തീരുമാനം. എന്നിരുന്നാലും, അഞ്ച് വർഷത്തിന് ശേഷവും ഇത് പൂർത്തീകരിക്കാത്ത ഒരു സ്വപ്നമായി തുടരുന്നു. കാർ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 2016ലെ 1.50 ലക്ഷത്തിൽ നിന്ന് 2017ൽ 1.47 ലക്ഷമായി കുറഞ്ഞുവെന്ന് കണ്ടെത്തിയെങ്കിലും, 2018ൽ അത് 1.49 ലക്ഷമായി ഉയർന്നു. അതാണ് ഇന്ത്യൻ റോഡ് ഗതാഗത - ദേശീയപാത മന്ത്രാലയം പ്രസിദ്ധീകരിച്ച അവസാന റിപ്പോർട്ട്.

  അവബോധം വ്യാപിപ്പിക്കുന്നതിന് റോഡ് സുരക്ഷാവാരം നിരവധി പ്രവർത്തനങ്ങൾ നടത്തും.

  റോഡ് സുരക്ഷാ വാരത്തിൽ എന്താണ് സംഭവിക്കുക?

  ഇന്ത്യയിലെ റോഡ് സുരക്ഷാവാരത്തിൽ, പൊലീസ് സേനയും റോഡ് സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന മറ്റ് വകുപ്പുകളും 1988ലെ മോട്ടോർ വെഹിക്കിൾസ് ആക്ടിനെക്കുറിച്ചും 2019ലെ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) ബില്ലിനെ കുറിച്ചും അവബോധം പരത്തും. സർക്കാർ നിശ്ചയിച്ചിട്ടുള്ള നിയമങ്ങളെയും നിയന്ത്രണങ്ങളെയും കുറിച്ച് ആളുകൾക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കുന്നതിനായി നിരവധി വർക്ക് ഷോപ്പുകൾ, സെമിനാറുകൾ, മീറ്റിംഗുകൾ എന്നിവ സംഘടിപ്പിക്കും. ഇത് മുൻകരുതൽ നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക മാത്രമല്ല, ബാനറുകൾ, ലഘുലേഖകൾ, നോട്ടീസുകൾ എന്നിവയിലൂടെ ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യും. അടിയന്തിരഘട്ടങ്ങളിൽ ബന്ധപ്പെടുവാനുള്ള നമ്പറുകളുള്ള ബോർ‌ഡുകൾ‌ നിരവധി സ്ഥലങ്ങളിൽ‌ സ്ഥാപിക്കും.

  എന്താണ് 2019ലെ മോട്ടോർ വെഹിക്കിൾസ് (ഭേദഗതി) ബിൽ?

  1988ൽ യഥാർത്ഥ മോട്ടോർ വാഹനനിയമം നിലവിൽ വന്നപ്പോൾ, 2019ൽ ഒരു ഭേദഗതി ബിൽ നിലവിൽ വന്നു. സംസ്ഥാനത്തെ ഒരു കൂട്ടം ഗതാഗത മന്ത്രിമാരുടെ ഒന്നിലധികം ശുപാർശകളുടെ അടിസ്ഥാനത്തിൽ നിരവധി പ്രധാന വിഷയങ്ങൾ ഇതിൽ ഉൾപ്പെടുത്തുകയുണ്ടായി. നിയമ ലംഘകരിൽ നിന്നും ഈടാക്കുന്ന പിഴകൾ വർദ്ധിപ്പിക്കുക, ഡ്രൈവിംഗ് ലൈസൻസ് പുതുക്കലിന്‍റെ കാലാവധി ഒരു മാസത്തിൽ നിന്നും ഒരു വർഷം വരെ നീട്ടുക, റോഡപകടങ്ങളിൽ ഏർപ്പെടുന്നവർക്ക് അടിയന്തര വൈദ്യസഹായം നൽകുക എന്നിവ ഇതിന്‍റെ ഭാഗമായി ആരംഭിച്ചു. അതോടൊപ്പം, ലൈസൻസ് പുതുക്കുമ്പോൾ ഡ്രൈവർ തന്‍റെ കഴിവ് തെളിയിക്കേണ്ടതുണ്ട്. കൂടാതെ, അപകടമരണമോ ഗുരുതരമായ പരിക്കോ സംഭവിച്ചാലുള്ള ഏറ്റവും കുറഞ്ഞ നഷ്ടപരിഹാരവും വർദ്ധിപ്പിച്ചു.

  എല്ലാവരും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതുമായ പൊതു റോഡ് സുരക്ഷാ നിയമങ്ങൾ എന്തൊക്കെയാണ്?

  അടിസ്ഥാനപരമായി ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതായിട്ടുണ്ട്. നിരവധി അടിസ്ഥാന ട്രാഫിക് നിയമങ്ങളുണ്ട്. ട്രാഫിക് ലൈറ്റുകൾ പിന്തുടരുക എന്നതാണ് ഏറ്റവും ലളിതമായ കാര്യം. റോഡ് ചിഹ്നങ്ങളിൽ ജാഗ്രത പാലിക്കുകയും ഡ്രൈവിംഗ് സമയത്ത് ക്യൂ പാലിക്കുകയും ആവശ്യമുള്ളപ്പോൾ ഇൻഡിക്കേറ്ററുകൾ ഉപയോഗിക്കുകയും കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് ഡ്രൈവ് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം. ‘L’, ‘ബേബി ഓൺ ബോർഡ്’ തുടങ്ങിയ അടയാളങ്ങളുള്ള വാഹനങ്ങൾ നിങ്ങളുടെ അടുത്തുണ്ടെങ്കിൽ കൂടുതൽ ശ്രദ്ധാപൂർവ്വം വാഹനമോടിക്കുവാൻ അത് മറ്റുള്ളരെ കൂടുതൽ ജാഗ്രതയുള്ളവരാക്കും. അവസാനത്തേതും എന്നാൽ പ്രധാനപ്പെട്ടതുമായ കാര്യം ദയവായി നിങ്ങളുടെ വാഹനങ്ങൾ പാർക്കിംഗ് സോണുകളിൽ മാത്രം പാർക്ക് ചെയ്യുക.

  ഇക്കാര്യങ്ങൾ‌ മനസ്സിൽ‌ വെച്ചുകൊണ്ട് നമുക്ക് സുരക്ഷയുടെ പാതയിലേക്കും #DriveResponsfully ആയും ഡ്രൈവ് ചെയ്യുന്നതിനായി ഈ #RoadSafetyWeekൽ #RoadToSafety പ്രതിജ്ഞയെടുക്കാം.
  Published by:Joys Joy
  First published: