നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • വീട്ടുകാർ വിവാഹത്തെ എതിർത്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ 17കാരൻ മരിച്ചു

  വീട്ടുകാർ വിവാഹത്തെ എതിർത്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ 17കാരൻ മരിച്ചു

  'ഒരുമാസം മുമ്പ് ഇരുവരും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു. എന്നാൽ വീട്ടുകാർ ഈ തീരുമാനം എതിർത്തു. ഇതോടെയാണ് ഇവർ വാടകയ്ക്ക് മുറിയെടുത്ത് മാറിയത്.

  representative image

  representative image

  • Share this:
   ഹൈദരാബാദ്: വീട്ടുകാർ ബന്ധത്തെ എതിർത്തതിനെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളിൽ ഒരാൾ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്പതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം.

   റിപ്പോർട്ടുകൾ അനുസരിച്ച് പത്തൊമ്പതുകാരിയായ നീലിമ എന്ന യുവതിയും മരിച്ച കൗമാരക്കാരനും തമ്മിൽ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും കഴിഞ്ഞ കുറച്ച് നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നീലിമ പാർട് ടൈം ജോലിക്കാരിയാണ്. കൗമാരക്കാരൻ വിദ്യാർഥിയും. ബന്ധത്തിന് വീട്ടുകാർ എതിര് നിന്നതോടെ വീട് വിട്ടിറങ്ങിയ ഇരുവരും യൂസഫ്ഗുഡയിൽ ഒരു വാടകവീടെടുത്ത് ഒരുമിച്ച് കഴിഞ്ഞ് വരികയായിരുന്നു.

   പൊലീസ് പറയുന്നതനുസരിച്ച് 'ഒരുമാസം മുമ്പ് ഇരുവരും ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായിരുന്നു. എന്നാൽ വീട്ടുകാർ ഈ തീരുമാനം എതിർത്തു. ഇതോടെയാണ് ഇവർ വാടകയ്ക്ക് മുറിയെടുത്ത് മാറിയത്. രണ്ട് ദിവസം മുമ്പ് ഇതേകാര്യത്തെച്ചൊല്ലി തർക്കിച്ച പങ്കാളികൾ ജീവനൊടുക്കാൻ തീരുമാനിക്കുകായിരുന്നു. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

   Also Read-മെഹുൽ ചോക്സിക്ക് ഒപ്പം കണ്ടെത്തിയ യുവതി കാമുകിയല്ല; കോടികളുടെ തട്ടിപ്പ് നടത്തിയ ചോക്സി വീണത് പെൺകെണിയിൽ

   പിന്നാലെയാണ് സീലിംഗിലെ ഹുക്കിൽ കുരുക്കിട്ട് തൂങ്ങിമരിക്കാൻ തീരുമാനിച്ചത്. എന്നാല്‍ ഹുക്ക് പൊട്ടി താഴെവീണ നീലിമ ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. പങ്കാളി മരിക്കുകയും ചെയ്തു. താഴെ വീണ നീലിമ സഹായം തേടി അയല്‍വാസികളെ സമീപിച്ചിരുന്നു. എന്നാൽ സംശയം തോന്നിയ അവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തിയാണ് ആൺകുട്ടിയുടെ കുടുംബത്തെ വിവരം അറിയിച്ചത്. അവർ ഉടൻ തന്നെ സ്ഥലത്തെത്തുകയും ചെയ്തു. സംഭവത്തിൽ ആത്മഹത്യാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.   കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഞെട്ടിക്കുന്ന മറ്റൊരു ആത്മഹത്യാ വാർത്തയും തമിഴ്നാട്ടിൽ നിന്നെത്തിയിരുന്നു.  'ദുരഭിമാനക്കൊല'പാതകത്തില്‍ നിന്നും കാമുകിയെ രക്ഷിക്കാൻ 25 കാരനായ യുവാവാണ് ജീവനൊടുക്കിയത്.  രാമനാഥപുരത്ത് എഞ്ചിനിയറിംഗ് ബിരുധദാരിയായ വിജയ് (25) എന്ന യുവാവാണ് കാമുകിയുടെ വീടിന് മുന്നിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തത്.

   വിവാഹ അഭ്യർഥനയുമായി പ്രണയിനിയുടെ വീട്ടിലെത്തിയ വിജയ്, കാമുകിയുടെ മാതാപിതാക്കളുടെ വാക്കുകൾ കേട്ട് ഞെട്ടലിൽ അവരുടെ വീടിന് മുന്നിൽ വച്ച് തന്നെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. യുവതി മരിച്ചാൽ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും എന്ന തരത്തിൽ മാതാപിതാക്കൾ വിജയിയോട് സംസാരിച്ചു എന്നാണ് പറയപ്പെടുന്നത്. ഇതോടെ ഭയന്നു പോയ യുവാവ് തന്‍റെ കാമുകിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവിതം അവസാനിപ്പിക്കുകയായിരുന്നു

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി) -048-42448830,  മൈത്രി (കൊച്ചി)- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ) -044-24640050, സുമൈത്രി -(ഡല്‍ഹി)-  011-23389090,  കൂജ് (ഗോവ)- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
   Published by:Asha Sulfiker
   First published:
   )}