• HOME
  • »
  • NEWS
  • »
  • india
  • »
  • PM Modi | 'യുവതലമുറ കരുത്തുറ്റ ഇന്ത്യയെ കെട്ടിപ്പടുക്കും': സ്‌കൂൾ വിദ്യാർത്ഥിയുടെ കത്തിന് മറുപടിയുമായി പ്രധാനമന്ത്രി

PM Modi | 'യുവതലമുറ കരുത്തുറ്റ ഇന്ത്യയെ കെട്ടിപ്പടുക്കും': സ്‌കൂൾ വിദ്യാർത്ഥിയുടെ കത്തിന് മറുപടിയുമായി പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹൃദയം കീഴടക്കി വിദ്യാ‍‍‍ർത്ഥിയുടെ കത്ത്. കത്തിന് നരേന്ദ്രമോദി മറുപടിയും നൽകി.

പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രധാനമന്ത്രി നരേന്ദ്രമോദി

  • Last Updated :
  • Share this:
    പ്രധാനമന്ത്രി (Prime Minister) നരേന്ദ്രമോദിയുടെ (Narendra Modi) ഹൃദയം കീഴടക്കി വിദ്യാ‍‍‍ർത്ഥിയുടെ (Student) കത്ത്. കത്തിന് നരേന്ദ്രമോദി മറുപടിയും നൽകി. ഡെറാഡൂൺ സ്വദേശിയായ വിദ്യാർത്ഥി അനുരാഗ് രാമോള പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അയച്ച കത്തിനാണ് അദ്ദേഹം മറുപടി നൽകിയത്. കൂടാതെ കത്തിനൊപ്പം വളർന്നു വരുന്ന കലാകാരനായ അനുരാ​ഗ് പങ്കുവച്ച പെയിന്റിംഗ് മോദി തന്റെ വെബ്‌സൈറ്റിൽ പങ്കിട്ടു.

    പ്രധാനമന്ത്രിയുടെ നേതൃപാടവത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് കഴിഞ്ഞ ഡിസംബറിൽ താൻ മോദിക്ക് കത്തെഴുതിയിരുന്നതായി അനുരാ​ഗ് പറഞ്ഞു. പ്രത്യേകിച്ച് “പരീക്ഷ പേ ചർച്ച” പോലുള്ള പരിപാടികളിലൂടെ തന്നെപ്പോലുള്ള വിദ്യാ‍‍‍ർത്ഥികളുമായി അദ്ദേഹം നിരന്തരം ഇടപഴകുകയും അവർക്ക് മൻ കി ബാത് ഉൾപ്പെടെയുള്ള പരിപാടികളിലൂടെ ഉപദേശങ്ങൾ നൽകുകയും ചെയ്യുന്നതിനെക്കുറിച്ച് കത്തിൽ പരാമ‍ർശിച്ചിരുന്നു.

    "വോക്കൽ ഫോ‍ർ ലോക്കൽ" എന്ന ആഹ്വാനത്തോടെ സ്വാശ്രയ ഇന്ത്യക്ക് മോദി നൽകുന്ന ഊന്നൽ, രാഷ്ട്രനിർമ്മാണത്തിനായി പ്രവർത്തിക്കാൻ ജനങ്ങളെ ഉദ്ബോധിപ്പിക്കുന്നതാണെന്നും കത്തിൽ മോദി വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് അയച്ച അനുരാ​ഗിന്റെ പെയിന്റിംഗ് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാ‍ർഷികാഘോഷമായ "അമൃത് മഹോത്സവം" എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരുന്നു.

    അടുത്തിടെ അനുരാ​ഗിന് നൽകിയ മറുപടിയിൽ മോദി വിദ്യാ‍ർത്ഥിയുടെ പക്വതയെ പ്രശംസിക്കുകയും ഇത്ര ചെറുപ്പത്തിൽ തന്നെ ദേശീയ കാര്യങ്ങളിൽ അനുരാ​ഗ് അഭിനന്ദിച്ചതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കൂട്ടായ പ്രയത്നം കൊണ്ട് രാജ്യം മുന്നോട്ട് പോവുകയാണ്. കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ യുവതലമുറ നിർണായക പങ്ക് വഹിക്കും" എന്നാണ് അദ്ദേഹം കത്തിൽ അനുരാഗിന് മറുപടിയായി കുറിച്ചത്.

    2021ൽ മോദി അനുരാ​ഗിന് കലാ-സാംസ്കാരിക വിഭാഗത്തിൽ "രാഷ്ട്രീയ ബാല പുരസ്‌കാരവും" നൽകി. രാജ്യം നിരവധി പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന സമയത്തും പ്രധാനമന്ത്രിയിൽ നിന്ന് ഒരു മറുപടി താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനുരാ​ഗ് പറഞ്ഞു. അദ്ദേഹം എന്റെ കത്ത് വായിച്ചു. അദ്ദേഹം അത് വായിക്കുക മാത്രമല്ല എനിയ്ക്ക് മറുപടി നൽകുകയും ചെയ്തു. ഇക്കാരണത്താൽ എന്റെ സ്കൂൾ പ്രിൻസിപ്പൽ എന്നെ അഭിനന്ദിക്കുകയും എന്റെ കുടുംബം വളരെയേറെ സന്തോഷിക്കുകയും ചെയ്തു," അനുരാ​ഗ് പറഞ്ഞു.

    ഇന്ത്യയിൽ മാത്രമല്ല ആ​ഗോള തലത്തിലും ജനപ്രീതിയിൽ മുമ്പിലാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും തെളിയിച്ചിരുന്നു. നിരവധി പ്രമുഖ ലോക നേതാക്കളെ പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ലെ ഗ്ലോബൽ ലീഡർ അപ്രൂവൽ പട്ടികയിൽ ( (Global Leader Approval) ഒന്നാം സ്ഥാനത്തെത്തിയിരുന്നു. അമേരിക്കൻ ഗവേഷണ സ്ഥാപനമായ മോണിങ് കൺസൾട്ട് പുറത്തിറക്കിയ ഏറ്റവും പുതിയ പട്ടിക പ്രകാരം ഈ വർഷം 72 ശതമാനം റേറ്റിങ്ങുമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രിയ ലോക നേതാക്കളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ (Joe Biden), യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ (Boris Johnson), കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (Justin Trudeau) തുടങ്ങിയ നിരവധി പ്രമുഖ ലോകനേതാക്കളെ പിന്തള്ളിയാണ് ഗ്ലോബൽ ലീഡർ അപ്രൂവൽ പട്ടികയിൽ നരേന്ദ്ര മോദി ഒന്നാംസ്ഥാനം നിലനിർത്തിയത്.
    Published by:Sarath Mohanan
    First published: