• HOME
  • »
  • NEWS
  • »
  • india
  • »
  • Mutton Curry | ഭാര്യ മട്ടൻ കറി വെച്ച് നൽകുന്നില്ലെന്ന് '100'-ൽ വിളിച്ച് പരാതി; യുവാവ് അറസ്റ്റിൽ

Mutton Curry | ഭാര്യ മട്ടൻ കറി വെച്ച് നൽകുന്നില്ലെന്ന് '100'-ൽ വിളിച്ച് പരാതി; യുവാവ് അറസ്റ്റിൽ

വെള്ളിയാഴ്ച രാത്രി മദ്യപിച്ച് ആട്ടിറച്ചിയുമായി വീട്ടിലേക്ക് മടങ്ങിയ നവീൻ അത് പാകം ചെയ്യാൻ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    നൽഗൊണ്ട: മദ്യലഹരിയിൽ ഭാര്യയുമായി വഴക്കുണ്ടാക്കിയ ആൾ പരാതി പറയാൻ വിളിച്ചത് പൊലീസ് കൺട്രോൾ റൂമിന്‍റെ (Police Control Room) 100 എന്ന നമ്പരിൽ. ഭാര്യ മട്ടൻ കറി (Mutton Curry) വെച്ച് നൽകുന്നില്ലെന്നായിരുന്നു പരാതി. അതും ഒരു തവണയല്ല, തുടർച്ചയായി ആറു തവണ നൂറിലേക്ക് വിളിച്ചു. വൈകാതെ പൊലീസ് സംഘം വീട്ടിലെത്തി, ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തെലങ്കാനയിലെ നൽഗൊണ്ടയ്ക്കടുത്താണ് സംഭവം. നവീൻ എന്നയാളാണ് പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഭാര്യ മട്ടൻ കറി ഉണ്ടാക്കി നൽകുന്നില്ലെന്ന് പരാതിപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

    ശനിയാഴ്ച രാവിലെയോടെ, നൽഗൊണ്ട കനഗലിലെ ചെർള ഗൗരാരം ഗ്രാമത്തിലെ നവീന്‍റെ വീട്ടിലേക്ക് ഒരു സംഘം പോലീസുകാർ എത്തി, നവീനെ കസ്റ്റഡിയിലെടുത്തു. എന്നാൽ ഈ സമയം താൻ തലേന്ന് നൂറിലേക്ക് വിളിച്ചതൊന്നും നവീന് ഓർമ്മയില്ലായിരുന്നുവെന്നതാണ് വാസ്തവം. മദ്യലഹരിയിൽ എന്തൊക്കെയാണ് കാട്ടിക്കൂട്ടിയതെന്ന് അയാൾക്ക് അറിയില്ലായിരുന്നു. എന്നാൽ സംഭവം നിസാരമായി കാണാൻ പൊലീസ് ഒരുക്കമായിരുന്നില്ല. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 290, 510 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പൊതുസ്ഥലത്ത് മദ്യപിച്ച് ശല്യമുണ്ടാക്കുന്നതിനും, പൊതുസ്ഥലത്ത് അപമര്യാദയായി പെരുമാറിയതിനുമുള്ള വകുപ്പുതശാണിവ. സെക്ഷൻ 290 പ്രകാരം പിഴ ചുമത്തപ്പെടുമ്പോൾ, സെക്ഷൻ 510 ഒരു ദിവസത്തെ തടവും അല്ലെങ്കിൽ പിഴയും ചുമത്തപ്പെടാം.

    വെള്ളിയാഴ്ച രാത്രി മദ്യപിച്ച് ആട്ടിറച്ചിയുമായി വീട്ടിലേക്ക് മടങ്ങിയ നവീൻ അത് പാകം ചെയ്യാൻ ഭാര്യയോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. എന്നാൽ തുടച്ചയായി മദ്യപിച്ചെത്തുന്ന നവീന്‍റെ സ്വഭാവം കാരണം ഭാര്യ അത് ചെയ്യാൻ വിസമ്മതിച്ചു. ഇതേത്തുടർന്നാണ് നൂറിൽ വിളിച്ച് പരാതി പറഞ്ഞത്. തുടർച്ചയായി ആറു തവണ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഇയാൾ ശല്യം ചെയ്തു. ഇതോടെയാണ് നവീനെ കസ്റ്റഡിയിലെടുക്കാൻ പൊലീസ് തീരുമാനിച്ചത്. പിറ്റേ ദിവസം രാവിലെ തന്നെ പൊലീസ് സംഘം നവീന്‍റെ വീട്ടിലെത്തി ഇയാളെ പിടികൂടുകയായിരുന്നു.

    Also Read- സൽക്കാരത്തിന് 'മട്ടൻ കറി'യില്ല; വിവാഹ വേദിയിൽ നിന്നിറങ്ങിപ്പോയ വരൻ മറ്റൊരു യുവതിയെ വിവാഹം ചെയ്തു

    അപകടമുണ്ടാകുമ്പോഴോ അടിയന്തര സാഹചര്യങ്ങളിലോ ആളുകളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഫോൺ നമ്പരാണ് 100. ഈ ​​സൗകര്യം ദുരുപയോഗം ചെയ്യരുതെന്ന് കണഗൽ എസ്‌ഐ നാഗേഷ് പറയുന്നു. അപ്രസക്തമായ ഒരു കാര്യത്തിന് 100ൽ വിളിച്ച് പോലീസുകാരുടെ വിലപ്പെട്ട സമയം പാഴാക്കിയതിനാണ് നവീനെതിരെ ഇപ്പോൾ കേസെടുത്തിരിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

    Smmary- A man who got into an argument with his wife while intoxicated called the Police Control Room 100. The complaint was that his wife was not giving him mutton curry. That too not once, but six times in a row called to the 100. Soon after, a police team arrived at the house and took him into custody. The incident took place near Nalgonda in Telangana.
    Published by:Anuraj GR
    First published: