• HOME
  • »
  • NEWS
  • »
  • india
  • »
  • തായ്‌ലാൻഡിലേക്ക് പോയത് ഭാര്യ അറിയാതിരിക്കാൻ പാസ്‌പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞു; യുവാവ് അറസ്റ്റിൽ

തായ്‌ലാൻഡിലേക്ക് പോയത് ഭാര്യ അറിയാതിരിക്കാൻ പാസ്‌പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞു; യുവാവ് അറസ്റ്റിൽ

തായ്‌ലാന്‍ഡിലേക്ക് യാത്രചെയ്ത വിവരം ഭാര്യ അറിയാതിരിക്കാനാണ് വിവാഹശേഷം യുവാവ് പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതെന്നും പൊലീസ് പറഞ്ഞു

  • Last Updated :
  • Share this:
    മുംബൈ: പാസ്‌പോര്‍ട്ടില്‍ പേജുകൾ കീറിക്കളഞ്ഞ യുവാവ് മുംബൈയില്‍ അറസ്റ്റില്‍. പൂനെ സ്വദേശിയായ സാംദര്‍ശി യാദവിനെ (32) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാസ്‌പോര്‍ട്ടിലെ പത്ത് പേജുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് യുവാവിനെ സഹര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞദിവസം മാലദ്വീപിലേക്ക് പോകാനായി മുംബൈ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ യാദവിനെ ഇമിഗ്രേഷന്‍ കൗണ്ടറില്‍ തടയുകയായിരുന്നു. ഹാജരാക്കിയ പാസ്‌പോര്‍ട്ടില്‍നിന്ന് ഏതാനും പേജുകള്‍ കാണാനില്ല എന്നകാരണം ചൂണ്ടിക്കാട്ടിയാണ് അധികൃതര്‍ യുവാവിനെ തടഞ്ഞത്. തുടര്‍ന്നാണ് പാസ്‌പോര്‍ട്ടില്‍നിന്ന് പത്ത് പേജുകള്‍ കീറിക്കളഞ്ഞതാണെന്ന് അധികൃതര്‍ കണ്ടെത്തിയത്. ഇതോടെ പൊലീസിന് വിവരം കൈമാറുകയായിരുന്നു.

    2019 ല്‍ യാത്ര ചെയ്ത വിവരങ്ങളടങ്ങിയ പേജുകളാണ് യുവാവ് പാസ്‌പോര്‍ട്ടില്‍നിന്ന് കീറിക്കളഞ്ഞതെന്ന് പൊലീസ് പറഞ്ഞു. 2019 ലാണ് ഇയാള്‍ വിവാഹിതനായത്. അതിന് മുമ്പ് തായ്‌ലാന്‍ഡിലേക്ക് യാത്രചെയ്തിരുന്നു. തായ്‌ലാന്‍ഡിലേക്ക് യാത്രചെയ്ത വിവരം ഭാര്യ അറിയാതിരിക്കാനാണ് വിവാഹശേഷം യുവാവ് പാസ്‌പോര്‍ട്ടിലെ പേജുകള്‍ കീറിക്കളഞ്ഞതെന്നും പൊലീസ് പറഞ്ഞു.

    Also Read- 'യേശുദാസ് പാടിയ ഭക്തിഗാനങ്ങൾ ഹിന്ദു ആരാധനാലയങ്ങളിൽ കേൾപ്പിക്കുന്നു'; അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം വിലക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി

    വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും പാസ്‌പോര്‍ട്ട് ആക്ടിലെ വിവിധ വകുപ്പുകള്‍ പ്രകാരവുമാണ് യുവാവിനെ അറസ്റ്റ് ചെയ്ത് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയത്. ഇയാള്‍ക്ക് പിന്നീട് ജാമ്യം ലഭിച്ചു. മൂന്നു മുതൽ ആറു വരെയുള്ള പേജുകളും 31, 34 പേജുകളുമാണ് ഇയാൾ കീറി മാറ്റിയത്.

    അതേസമയം, കേസില്‍ യാദവ് നിരപരാധിയാണെന്നും ഒരിക്കലും പാസ്‌പോര്‍ട്ടില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകനായ സഞ്ജയ് തിവാരി പ്രതികരിച്ചു. യാദവിനെതിരെ ഐപിസി വകുപ്പുകള്‍ ചുമത്തിയത് ഒരിക്കലും നിലനില്‍ക്കില്ല. ഇത് പാസ്‌പോര്‍ട്ട് ആക്ട് പ്രകാരമുള്ള കേസ് മാത്രമാണ്. പാസ്‌പോര്‍ട്ടിന്റെ ബൈന്‍ഡിങ് തകരാറായതിനാലാണ് ഏതാനും പേജുകള്‍ നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.

    English Summary: A Pune resident was arrested on Thursday after officials at Mumbai International Airport's immigration counter found some pages missing from his passport. Samdarshi Yadav, a 32-year-old resident of Pune, was stopped from boarding a flight to the Maldives after officials found he had destroyed some pages from his passport to hide his travel history from his wife. Yadav ripped out and destroyed at least 10 pages from his passport in 2019 before getting married to his wife.
    Published by:Rajesh V
    First published: