• HOME
  • »
  • NEWS
  • »
  • india
  • »
  • Death | ഗ്ലാസ് പൗ‍ഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

Death | ഗ്ലാസ് പൗ‍ഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം

രക്ഷാ ബന്ധൻ ആഘോഷിക്കാനായി സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു വിപിൻ.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ഗ്ലൗസ് പൗ‍ഡർ പുരട്ടിയ പട്ടത്തിന്റെ നൂൽ കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രികൻ‌ മരിച്ചു. ഡൽഹി ശാസ്ത്രി പാർക്ക് ഫ്ലൈ ഓവറില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. 34കരാനായ വിപിൻ കുമാർ ആണ് മരിച്ചത്. രക്ഷാ ബന്ധൻ ആഘോഷിക്കാനായി സഹോദരിയുടെ അടുത്തേക്ക് പോവുകയായിരുന്നു വിപിൻ. ഇതിനിടെയാണ് അപകടം ഉണ്ടായത്.

    ബൈക്കിൽ വിപിനൊപ്പം ഭാര്യയുമുണ്ടായിരുന്നു. പരിക്കേറ്റ വിപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ശ്വാസനാളി മുറിഞ്ഞതിനെ തുടർന്നായിരുന്നു മരണം സംഭവിച്ചത്. രാജ്യത്ത് നിരോധിച്ച ഗ്ലൗസ് പൗഡർ കോട്ടിങ്ങുള്ള ചൈനീസ് പട്ടമാണ് അപകടത്തിനിടയാക്കിയത്.

    ചൈനീസ് സിന്തറ്റിക് നൂലുകൾ ഉപയഗിച്ചുള്ള പട്ടം പറത്തൽ അപകടത്തിന് കാരമാകുമെന്ന് ഡൽഹി ഹൈക്കോടതി കഴിഞ്ഞല ഓഗസ്റ്റില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

    റബര്‍ ഷീറ്റടിക്കുന്നതിനിടെ യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ; യുവതിയ്ക്ക് ദാരുണാന്ത്യം

    കോഴിക്കോട് റബര്‍ ഷീറ്റടിക്കുന്ന യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി ചികിത്സയിലിരുന്ന യുവതി മരിച്ചു. ചാത്തമംഗലം കട്ടാങ്ങല്‍ പേട്ടുംതടയില്‍ ജിഷയാണ് (38) മരിച്ചത്. ഇന്നലെ രാവിലെ 11 മണിയോടെയായിരുന്നു അപകടം നടന്നത്.

    തുടര്‍ന്ന് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
    Published by:Jayesh Krishnan
    First published: