• HOME
  • »
  • NEWS
  • »
  • india
  • »
  • വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് ബൈക്കുമായി പുറത്തുപോയ വരൻ മരിച്ചനിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് ബൈക്കുമായി പുറത്തുപോയ വരൻ മരിച്ചനിലയിൽ; കൊലപാതകമെന്ന് ബന്ധുക്കൾ

മണിക്കൂറുകള്‍ക്ക് മുൻപ് ബൈക്കുമായി പുറത്തുപോയ വരനെ പ്രദേശത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു

Dead-body

Dead-body

  • Last Updated :
  • Share this:
    ചെന്നൈ: വിവാഹ ദിവസം വരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് തൂത്തുക്കുടി പൊട്ടല്‍ക്കാട് സ്വദേശി ജഗദീഷിനെ (27)യാണ് ശനിയാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടത്. ഉപ്പുനിര്‍മാണ കമ്പനിയിലെ ജീവനക്കാരനായ ജഗദീഷിന്റെ വിവാഹമായിരുന്നു ശനിയാഴ്ച. രാവിലെ 6.30 നായിരുന്നു മുഹൂര്‍ത്തം. എന്നാല്‍ ഇതിന് മണിക്കൂറുകള്‍ക്ക് മുൻപ് ബൈക്കുമായി പുറത്തുപോയ വരനെ പ്രദേശത്ത് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

    Also Read- വീട്ടിനുമുന്നിൽ നിന്ന മൂന്നുവയസുകാരനെ തെരുവുനായ കടിച്ചു; മുഖത്തടക്കം പരിക്ക്

    തൂത്തുക്കുടി ഹാർബർ- മധുര ബൈപ്പാസ് അപ്രോച്ച് റോഡിൽ വെച്ച് മറ്റൊരു വാഹനവുമായി ഇടിച്ചായിരുന്നു മരണമെന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി തൂത്തുക്കുടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

    Also Read- ക്ലാസിൽ ട്രൗസറിൽ മലവിസര്‍ജനം നടത്തിയ കുട്ടിയുടെ മേല്‍ അധ്യാപകൻ തിളച്ച വെള്ളം ഒഴിച്ചു

    അതേസമയം, യുവാവിന്റേത് വാഹനാപകടമല്ലെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കളുടെ ആരോപണം. അപകടം നടന്നതിന്റെ പരിക്കുകളോ മറ്റുതെളിവുകളോ കണ്ടെത്താനായില്ലെന്നാണ് ഇവര്‍ പറയുന്നത്. യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നും ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    Also Read- അഭിനയ മോഹവുമായെത്തുന്ന യുവതികളെ ഉപയോഗിച്ച് അശ്ലീല വിഡിയോ; സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ

    English Summary: The groom died on the day of the wedding when a vehicle collided with a bike in Thoothukudi.Jagadish (27), son of Mariappan, who passed away from Potalkadu area. A salt worker. He and a woman from the same area were to be married at 9 am on Friday. Meanwhile, Jagadish’s death is suspicious and the police have insisted that they should seriously investigate and find out the truth about the fact that he went out without telling anyone on the day of the wedding.
    Published by:Rajesh V
    First published: