നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കാമുകിയുടെ ഭര്‍ത്താവില്‍ എത്തിയപ്പൊൾ അഞ്ചാം നിലയിലെ ഫ്ലാറ്റിൽ‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

  കാമുകിയുടെ ഭര്‍ത്താവില്‍ എത്തിയപ്പൊൾ അഞ്ചാം നിലയിലെ ഫ്ലാറ്റിൽ‍ നിന്ന് ചാടിയ യുവാവിന് ദാരുണാന്ത്യം

  കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് പരിഭ്രാന്തനായ മൊഹ്‌സിന്‍ രക്ഷപ്പെടാനായി ഫ്ലാറ്റിന്റെ അഞ്ചാംനിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

  • Share this:
   ജയ്പുര്‍: കാമുകിയുടെ  (Girlfriend’s husband) ഭര്‍ത്താവില്‍നിന്ന് രക്ഷപ്പെടുന്നതിനായി അഞ്ചാംനിലയിലെ ഫ്ലാറ്റില്‍നിന്ന് താഴേക്ക് ചാടിയ യുവാവ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശിയായ മൊഹ്‌സിനാണ് കഴിഞ്ഞ തിങ്കളാഴ്ച അശുപത്രിയില്‍ (Hospital) വെച്ച് മരിച്ചത്.

   ഞായറാഴ്ചയാണ് അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് മൊഹ്‌സിന്‍ താഴേക്ക് ചാടുന്നത് .വിവാഹിതയായ യുവതിക്കും അവരുടെ മകള്‍ക്കും ഒപ്പമായിരുന്നു മൊഹ്‌സിന്‍ ജയ്പുരില്‍ താമസിച്ചിരുന്നത്.

   രണ്ട് വര്‍ഷം മുമ്പാണ് യുവതി ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാഹ്‌സിന് ഒപ്പം നാട് വിട്ട് വരുകയായിരുന്നു. അടുത്തിടെയാണ് ജയ്പുര്‍ എന്‍.ആര്‍.ഐ. സര്‍ക്കിളിന് സമീപത്തെഫ്ലാറ്റില്‍ താമസം തുടങ്ങിയത്.

   ഭാര്യയും കാമുകനും ജയ്പുരിലുണ്ടെന്ന വിവരം ലഭിച്ച യുവതിയുടെ ഭര്‍ത്താവ് ഭാര്യയെ അന്വേഷിച്ച് ഞായറാഴ്ച ഇവരുടെ ജയ്പുരിലെ ഫ്ലാറ്റിലെത്തി. കാമുകിയുടെ ഭര്‍ത്താവിനെ കണ്ട് പരിഭ്രാന്തനായ മൊഹ്‌സിന്‍ രക്ഷപ്പെടാനായി ഫ്‌ളാറ്റിന്റെ അഞ്ചാംനിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.

   Omicron | ഒമിക്രോണ്‍ സ്ഥിരീകരിച്ച സൊമാലിയന്‍ പൗരന്‍ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടു; തിരച്ചിൽ ഊർജിതമാക്കി

   പരിക്കേറ്റ മൊഹ്‌സിനെ കാമുകി തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയതായും പോലീസ് അറിയിച്ചു.

   Akhilesh Yadav | 'യോഗി ഗംഗാസ്നാനത്തിന് മുതിരാതിരുന്നത് ഗംഗ മലിനമാണെന്ന് അറിയുന്നതിനാൽ'; അഖിലേഷ് യാദവ്

   ഗംഗാനദി മലിനമാണെന്ന് അറിയുന്നതിനാലാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (Yogi Adityanath) ഗംഗാസ്നാനത്തിന് മുതിരാതിരുന്നതെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് (Akhilesh Yadav).

   'ഗംഗ മാലിന്യമുക്തമാക്കുക എന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപയാണ് ബിജെപി ചെലവാക്കിയത്. പക്ഷേ ഗംഗ ഇപ്പോഴും മലിനമായി ഒഴുകുകയാണ്. ഇതറിയാവുന്നത് കൊണ്ടാണ് അദ്ദേഹം സ്നാനം ചെയ്യാൻ ഇറങ്ങാതിരുന്നത്' - അഖിലേഷ് യാദവ് പറഞ്ഞു..

   പുണ്യനദിയായ ഗംഗ എന്നെങ്കിലും മാലിന്യമുക്തമാവുമോ എന്നതാണ് ഇവിടെ പ്രസക്തമാകുന്ന ചോദ്യം. ഈ പദ്ധതിയുടെ പേരിൽ കോടികൾ ഒഴുകുന്നുണ്ടെങ്കിലും ഗംഗ മലിനമായി തന്നെ തുടരുകയാണെന്നും അഖിലേഷ് പറഞ്ഞു.

   വാരാണസിയിൽ കാശി വിശ്വനാഥക്ഷേത്രവും ഗംഗാനദിയും തമ്മിൽ ബന്ധിപ്പിക്കുന്ന കാശിധാം ഇടനാഴി ഉദ്‌ഘാടനം ചെയ്യാനെത്തിയിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗയിൽ സ്നാനം ചെയ്തിരുന്നു. എന്നാൽ യോഗി ആദിത്യനാഥ് സ്നാനത്തിന് ഇറങ്ങിയിരുന്നില്ല. ഇതിനെതിരെയുള്ള പരാമർശമാണ് അഖിലേഷ് ഉയർത്തിയത്.

   തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തർപ്രദേശിൽ ബി.ജെ.പിയും സമാജ്‌വാദി പാർട്ടിയും തമ്മിലുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ തുടർച്ച കൂടിയാണ് അഖിലേഷ് യോഗിക്കെതിരെ ഉയർത്തിയിരിക്കുന്ന ഈ ആരോപണം.

   നേരത്തെ, പ്രധാനമന്ത്രിയുടെ വാരണാസി സന്ദർശനത്തെയും അഖിലേഷ് പരിഹസിച്ചിരുന്നു. ജീവിതത്തിലെ അവസാന ദിനങ്ങൾ ചിലവഴിക്കാൻ ആളുകൾ കാശിയിലെത്താറുണ്ടെന്നായിരുന്നു അഖിലേഷ് പറഞ്ഞത്.

   Women's Marriage Age | സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയർത്താൻ മന്ത്രിസഭയുടെ അനുമതി

   'അന്ത്യമടുക്കുമ്പോള്‍ ആളുകള്‍ കാശിയില്‍ പോകും' ; പ്രധാനമന്ത്രിക്കെതിരെ അഖിലേഷ് യാദവ്

   വാരാണസിയിലെ കാശി വിശ്വനാഥ ധാം ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പിന്നാലെ പരിഹാസവുമായി സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്.

   വാരാണസിയില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന സാംസ്‌കാരികപരിപാടികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടല്ലോയെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

   അതേ നല്ലകാര്യമാണ്. എന്തിനാണ് ഒരുമാസം? അദ്ദേഹത്തിന് രണ്ടോ മൂന്നോ മാസം താമസിക്കാമല്ലോ. താമസത്തിനുപറ്റുന്ന സ്ഥലമാണ്. അവസാനമടുക്കുമ്പോളാണ് ആളുകള്‍ ബനാറസില്‍ തങ്ങുന്നത് എന്ന് അഖിലേഷ് യാദവ് പറഞ്ഞു.

   കാശിയിൽ വിശ്വാസം മാത്രമല്ല, ഭൂതകാലത്തിന്റെ മഹത്വവും അനുഭവപ്പെടും: പ്രധാനമന്ത്രി

   ഗംഗയിലെ ലളിതാഘട്ടിനെ കാശി വിശ്വനാഥ് ക്ഷേത്രപരിസരത്തുള്ള (Kashi Viswanath Temple) മന്ദിർ ചൗക്കുമായി ബന്ധിപ്പിക്കുന്ന കാശി വിശ്വനാഥ ഇടനാഴി (Kashi Viswanath Dham) പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi) ഉദ്ഘടനം ചെയ്തു.

   "ഇവിടെ വന്നാൽ നിങ്ങൾ വിശ്വാസം മാത്രമല്ല കാണുക, നിങ്ങളുടെ ഭൂതകാലത്തിന്റെ മഹത്വം നിങ്ങൾക്ക് ഇവിടെ അനുഭവപ്പെടും. പൗരാണികതയും പുതുമയും എങ്ങനെ ഒന്നിക്കുന്നു എന്ന് ഇവിടെ കാണാം. പുരാതന കാലത്തെ പ്രചോദനങ്ങൾ എങ്ങനെ ഭാവിയിലേക്ക് ദിശാബോധം നൽകുന്നു എന്ന് കാശി വിശ്വനാഥ് ധാം സമുച്ചയത്തിൽ നേരിട്ട് കാണാം," പ്രധാനമന്ത്രി മോദി പറഞ്ഞു.

   "കാശിയിൽ ഒരു സർക്കാർ മാത്രമേയുള്ളൂ, കയ്യിൽ ഡമരു ഉള്ളയാൾ. ഗംഗ ഒഴുകുന്ന കാശിയുടെ ഒഴുക്ക് മാറ്റി നിർത്താൻ ആർക്ക് കഴിയും?" ഉദ്‌ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

   339 കോടി ചിലവിൽ ആണ് നിർമ്മാണം പൂർത്തിയാക്കിയത്. ഉദ്ഘടനത്തിനു മുൻപ് അദ്ദേഹം കാശി വിശ്വനാഥ് ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി.
   Published by:Jayashankar AV
   First published: