നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ചികിത്സ വൈകി;ദേഷ്യത്തില്‍ ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചു പൊട്ടിച്ച യുവാവിന് ഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം

    ചികിത്സ വൈകി;ദേഷ്യത്തില്‍ ആശുപത്രിയിലെ ചില്ലുവാതില്‍ ഇടിച്ചു പൊട്ടിച്ച യുവാവിന് ഞരമ്പ് മുറിഞ്ഞ് ദാരുണാന്ത്യം

    ചില്ലുപൊട്ടിച്ച് അക്രമം കാണിച്ചതിനാല്‍ രക്തം വാര്‍ന്ന് മയങ്ങി വീണിട്ടും യുവാവിനെ ആശുപത്രി ജീവനക്കാര്‍ അവഗണിച്ചെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.

    • Share this:
      ചെന്നൈ: ചികിത്സ വൈകിയതിന്റെ ദേഷ്യത്തില്‍ ആശുപത്രിയിലെ(hospital) ചില്ലുവാതില്‍ ഇടിച്ചു പൊട്ടിച്ച യുവാവിന് കൈഞരമ്പ്(Vein) മുറിഞ്ഞ് ദാരുണാന്ത്യം. സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായ രമണ നഗര്‍ സ്വദേശി കെ അരസു (22) ആണ് മരിച്ചത്. പുതുച്ചേരിയിലെ തിരുഭുവനൈക്ക് സമീപം കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

      പുതുവത്സരാഘോഷത്തിനിടെ രാത്രി ബൈക്കില്‍ നിന്നു വീണ് കൈയില്‍ ചെറിയ പരിക്കേറ്റപ്പോഴാണ് അരസുവിനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് തിരുഭുവനൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍, ആശുപത്രി ജീവനക്കാര്‍ യുവാവിനെ ചികിത്സിക്കാന്‍ വൈകിയതായി പറയുന്നു. കാത്തിരുന്ന് മടുത്ത അരസു ദേഷ്യത്തില്‍ ആശുപത്രിയിലെ ഒരു ചില്ലുവാതില്‍ കൈകൊണ്ട് ഇടിച്ചു പൊട്ടിക്കുകയായിരുന്നു. എന്നാല്‍ പൊട്ടിയ ചില്ലില്‍ കൊണ്ട് യുവാവിന്റെ കൈയിലെ ഞരമ്പ് മുറിഞ്ഞു.

      ചില്ലുപൊട്ടിച്ച് അക്രമം കാണിച്ചതിനാല്‍ രക്തം വാര്‍ന്ന് മയങ്ങി വീണിട്ടും യുവാവിനെ ആശുപത്രി ജീവനക്കാര്‍ അവഗണിച്ചെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു. പിന്നീട്, യുവാവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞത്. വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി തിരുഭുവനൈ പൊലീസ് അറിയിച്ചു.

      Boy washed away| പാതി മുങ്ങിയ പാലത്തിലൂടെ ബൈക്കിൽ യാത്ര ചെയ്ത കുടുംബം അപകടത്തിൽപെട്ടു; 13 കാരൻ ഒലിച്ചു പോയി

      ചെന്നൈ: പുഴയിൽ പാതി മുങ്ങിയ പാലത്തിലൂടെ ബൈക്കിൽ സഞ്ചരിച്ച നാലംഗ കുടുംബം പുഴയിൽ വീണ് പതിമൂന്നുകാരൻ ഒലിച്ചു പോയി. ചെന്നൈയിലെ മധുരവോയലിലുള്ള പുഴയിലൂടെ കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം.

      ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് വി കുമരേശൻ (13), ആർ വേണുഗോപാൽ(53), ഈശ്വരി( 32), വിഘ്നേഷ് (10) എന്നിവർ ബൈക്കിൽ പാലത്തിലൂടെ കടക്കാൻ ശ്രമിച്ചത്. റോഡ് പാലത്തിന്റെ പാതി വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു. പാലത്തിലൂടെ കടക്കാൻ ശ്രമിക്കവേ ബൈക്ക് തെന്നി നാല് പേരും പുഴയിലേക്ക് വീഴുകയായിരുന്നു.

      സ്ഥലത്തുണ്ടായിരുന്ന പ്രദേശവാസികളായ രണ്ടു പേരാണ് വേണുഗോപാലിനേയും ഈശ്വരിയേയും വിഘ്നേഷിനേയും രക്ഷപ്പെടുത്തിയത്. എന്നാൽ കുമരേശൻ ഒഴുക്കിൽപെട്ടു. കുമരേശനായുള്ള തിരച്ചിൽ തുടർന്നെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

      അയ്നാംപക്കത്തു നിന്ന് അൽവാർതിരുനഗറിലേക്ക് കുടുംബ ചടങ്ങിന് പോകുകയായിരുന്നു ഇവർ. പാലം അപകടാവസ്ഥയിലായതിനാൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഇതും കടന്ന് യാത്ര തുടർന്നതാകാം അപകടത്തിന് കാരണമെന്ന് പോലീസ് പറയുന്നു. എന്നാൽ പാലത്തിനു മുകളിൽ ബാരിക്കേഡുകൾ ഉണ്ടായിരുന്നില്ലെന്നും ഞായറാഴ്ച്ച ഏഴോളം വാഹനങ്ങൾ പാലം കടന്നു പോയിരുന്നതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

      വെള്ളിയാഴ്ച്ചയാണ് പാലം മുങ്ങിയത്. കനത്ത മഴയെ തുടർന്ന് തിരുവള്ളൂർ ജില്ലയിലുള്ള പൂണ്ടി ഡാമിൽ നിന്നും വെള്ളിയാഴ്ച്ച ജലം തുറന്നു വിട്ടിരുന്നു. ഈ വെള്ളമാണ് കൂവും പുഴയിൽ എത്തുന്നത്. ഞായറാഴ്ച്ച ഡാമിലെ ജലം പൂർണശേഷിയിൽ എത്തിയിരുന്നു. ഇതിനെ തുടർന്നാണ് വെള്ളം ഒഴുക്കി വിട്ടത്.
      കുമരേശനു വേണ്ടി ഇന്നലെ രാത്രി 7.30 വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പുഴയിലെ ഒഴുക്ക് കുറഞ്ഞാൽ ഇന്ന് വീണ്ടും തിരച്ചിൽ തുടരുമെന്ന് അഗ്നിശമന സേന അറിയിച്ചു. തിരച്ചിൽ ആരംഭിച്ച് രണ്ട് മണിക്കൂറിനു ശേഷണാണ് അപകടത്തിൽ പെട്ട ബൈക്ക് കണ്ടെത്തിയത്.

      Published by:Sarath Mohanan
      First published:
      )}