നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Shocking |ക്ഷേത്രത്തില്‍ വിഗ്രഹത്തിന് താഴെ അറുത്ത് മാറ്റിയ ശിരസ്സ്; നരബലിയെന്ന് സംശയം

  Shocking |ക്ഷേത്രത്തില്‍ വിഗ്രഹത്തിന് താഴെ അറുത്ത് മാറ്റിയ ശിരസ്സ്; നരബലിയെന്ന് സംശയം

  ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പാദങ്ങളില്‍ യുവാവിന്റെ ശിരസ്സ് അറുത്ത നിലയില്‍ കണ്ടെത്തി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ക്ഷേത്രത്തിലെ(Temple) വിഗ്രഹത്തിന്റെ പാദങ്ങളില്‍ യുവാവിന്റെ ശിരസ്സ് അറുത്ത (severed head) നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ (Telangana) നല്‍ഗോണ്ട ജില്ലയിലാണ് സംഭവം. ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ കാല്‍ക്കീഴിലാണ് യുവാവിന്റെ അറുത്ത നിലയിലുള്ള ശിരസ്സ് കണ്ടെത്തിയത്.

   കൊല്ലപ്പെട്ട വ്യക്തിയെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പോലീസുള്ളത്. ഇയാളുടെ ബാക്കിയുള്ള മൃതദേഹത്തിന്റെ ഭാഗങ്ങളും കണ്ടെത്താനുണ്ട്.

   കൊല്ലപ്പെട്ടയാള്‍ക്ക് 30 മുതല്‍ 35 വയസ് വരെ പ്രായമുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്. ദേവിക്ക് മുന്‍പില്‍ മനുഷ്യക്കുരുതി നടന്നതാണോയെന്ന സംശയത്തിലാണ് നാട്ടുകാര്‍. ഇത് ഈ മേഖലയിലെ ആളുകള്‍ക്കിടയില്‍ ഭീതി പടരാനും കാരണമായിട്ടുണ്ട്. എല്ലാ രീതിയിലുമുള്ള സംശയനിവാരണവും പൊലീസ് അന്വേഷണത്തിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.

   ഡോഗ് സ്‌ക്വാഡ് അടക്കമുള്ള പ്രത്യേക അന്വേഷണ സംഘത്തേയാണ് കേസില്‍ നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സിസിടിവികള്‍ ഇല്ലാത്തതിനാല്‍ എന്താണ് നടന്നതെന്ന ചിത്രം വ്യക്തമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.

   Ten year old girl killed | പണം മോഷ്ടിച്ചെന്ന് ആരോപിച്ച് തുടയും വായും പെള്ളിച്ചു; പത്ത് വയസ്സുകാരിക്ക് ദാരുണാന്ത്യം

   ചെന്നെെ :   മോഷണ കുറ്റം ആരോപിച്ച് തമിഴ്നാട്ടിലെ പേരമ്പലൂരില്‍ അമ്മ തുടയിലും വായിലും പെള്ളല്‍ ഏല്‍പ്പിച്ച പത്ത് വയസ്സുകാരി മരിച്ചു.

   പേരമ്പലൂര്‍ വേപ്പന്‍തട്ട പഞ്ചായത്ത് യൂണിയന്‍ പ്രൈമറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മഹാലക്ഷ്മിയാണ് മരിച്ചത്. പണം മോഷ്ടിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചെന്നും ആരോപിച്ച് അമ്മ കുട്ടിയെ ഉപദ്രവിച്ചിരുന്നതായി പോലീസ് പറയുന്നു.

   Also read: Murder | രണ്ടാമത് വിവാഹം കഴിക്കണം; ഭാര്യയെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചുമൂടി ഭര്‍ത്താവ്

   കഴിഞ്ഞ ജനുവരി ആറിന് ബന്ധു വീട്ടില്‍ നിന്ന് മഹാലക്ഷ്മി 70 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അമ്മ മണിമേഗല മഹാലക്ഷ്മിയെ വീട്ടില്‍ വെച്ച് ചീത്ത പറഞ്ഞതായും. കുട്ടിയുടെ വായിലും തുടയിലും ചൂടുള്ള സ്പൂണ്‍ കൊണ്ട് പെള്ളല്‍ ഏല്‍പ്പിക്കുകയും ചൂടുവെള്ളത്തില്‍ മുളകുപൊടി കലക്കി അതില്‍ നിന്ന് വരുന്ന നീരാവി ശ്വസിക്കാന്‍ നിര്‍ബന്ധിച്ചതായി പോലീസ് പറഞ്ഞു.

   Also read: Suspended| POCSO കേസ് ഒതുക്കി; സ്റ്റേഷനില്‍ മദ്യപാർട്ടി നടത്തി; എസ് ഐ ഉൾപ്പെടെ ആറ് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ

   മുളകുപൊടി വെള്ളം ശ്വസിച്ചത തുടര്‍ന്ന് കുട്ടിയുടെ മൂക്കിനെയും വയറിനെയും ഗുരുതരമായി ബാധിക്കുകയും കുട്ടിക്ക് മൂന്ന് ദിവസമായി ഭക്ഷണം കഴിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് കുട്ടിയെ ആദ്യം കൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് തിരുച്ചിയിലെ  സര്‍ക്കാര്‍ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ കുട്ടിയെ രക്ഷിക്കാൻ ആയില്ല. ഞായറാഴ്ചയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.

   സംഭവുമായി ബന്ധപ്പെട്ട് ദുരൂഹ മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐപിസി സെക്ഷന്‍ 174 പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മയ്‌ക്കെതിരെ നടപടിയെടുക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്ന്  പോലീസ് വൃത്തങ്ങൾ  കൂട്ടിച്ചേർത്തു.
   Published by:Sarath Mohanan
   First published: