ന്യൂഡൽഹി: രാജീവ് ഗാന്ധിയ്ക്കെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. കർമഫലം മോദിക്ക് അനുഭവിക്കേണ്ടിവരുമെന്ന് രാഹുൽ ട്വിറ്ററിലൂടെ പറഞ്ഞു. തന്റെ പിതാവിനെക്കുറിച്ച് മോദിയുടെ ഉള്ളിലുള്ളതാണ് കഴിഞ്ഞ ദിവസം പുറത്തുവന്നതെന്നും, ഇതോടെ പോരാട്ടം കഴിഞ്ഞുവെന്നും ട്വീറ്റിൽ രാഹുൽ പറയുന്നു. നിറഞ്ഞ സ്നേഹത്തോടെയും ആശ്ലേഷത്തോടെയും നിർത്തുന്നുവെന്ന് പറഞ്ഞാണ് ട്വീറ്റ് അവസാനിക്കുന്നത്.
Modi Ji,
The battle is over. Your Karma awaits you. Projecting your inner beliefs about yourself onto my father won’t protect you.
രാജീവ് ഗാന്ധി നമ്പർ വൺ അഴിമതിക്കാരനാണെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി പറഞ്ഞത്. ഇതിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. അതിനിടെയാണ് പ്രതികരണവുമായി രാഹുൽ ഗാന്ധി രംഗത്തെത്തിയത്.
രാജ്യത്തിനുവേണ്ടി ജീവൻ ബലിയർപ്പിച്ചയാളാണ് തന്റെ പിതാവ് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ഔദ്യോഗികമായി വിമർശിച്ച് കോൺഗ്രസും രംഗത്തെത്തി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.