നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • സ്ഥാനാർഥികളുടെ ചിത്രം മായാവതിയുടെ ചിത്രത്തെക്കാൾ വലുതാകരുത്; ബിഎസ്പിയുടെ നിർദേശം

    സ്ഥാനാർഥികളുടെ ചിത്രം മായാവതിയുടെ ചിത്രത്തെക്കാൾ വലുതാകരുത്; ബിഎസ്പിയുടെ നിർദേശം

    സ്ഥാനാർഥിയാകുന്നവർ അവരുടെ ചിത്രം ഹോർഡിംഗുകളുടെ ഏറ്റവും താഴെ വയ്ക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശമെന്നാണ് വിവരങ്ങൾ.

    The Bahujan Samaj Party (BSP) chief Mayawati waves to her supporters during an election campaign rally on the occasion of the death anniversary of Kanshi Ram, founder of BSP, in Lucknow, India, October 9, 2016. Picture taken October 9, 2016. To match Insight INDIA-POLITICS/MAYAWATI    REUTERS/Pawan Kumar

    The Bahujan Samaj Party (BSP) chief Mayawati waves to her supporters during an election campaign rally on the occasion of the death anniversary of Kanshi Ram, founder of BSP, in Lucknow, India, October 9, 2016. Picture taken October 9, 2016. To match Insight INDIA-POLITICS/MAYAWATI REUTERS/Pawan Kumar

    • Share this:
      ലക്നൗ: ഹോർഡിംഗുകളിലും ബാനറുകളിലും ബിഎസ്പി അധ്യക്ഷ മായാവതിയുടെ ചിത്രത്തെക്കാൾ വലിയ ചിത്രങ്ങൾ പതിപ്പിക്കരുതെന്ന നിർദേശവുമായി ബഹുജൻ സമാജ്വാദി പാർട്ടി. തെരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റിനായി കാത്തിരിക്കുന്നവർക്കും സ്ഥാനാർഥിയാകാൻ സാധ്യതയുള്ളവർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. സോണൽ കോർഡിനേറ്റർമാർക്ക് ചൊവ്വാഴ്ചയാണ് പാർട്ടി നേതൃത്വം ഈ നിർദേശം നൽകിയത്.

      Also read: കരസേനയിൽ വനിതകൾക്ക് ഇനി സ്ഥിരനിയമനം

      സ്ഥാനാർഥിയാകുന്നവർ അവരുടെ ചിത്രം ഹോർഡിംഗുകളുടെ ഏറ്റവും താഴെ വയ്ക്കണമെന്നാണ് നൽകിയിരിക്കുന്ന നിർദേശമെന്നാണ് വിവരങ്ങൾ. എല്ലാ പൊതു പ്രസിദ്ധീകരണങ്ങളിലും ദളിത് നേതാക്കളുടെ ചിത്രങ്ങളും പാർട്ടി ചിഹ്നവും നിർബന്ധമായും പതിപ്പിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നു.

      'ബഹൻജിയെ ദളിതുകളുടെ മിശിഹ എന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അവരെക്കാൾ വലിയ ദളിത് നേതാവ് രാജ്യത്ത് ഇല്ല. അതിനാൽ എല്ലാ ബാനറുകളിലും ഹോർഡിംഗുകളിലും അവരുടെ വലിയ ചിത്രങ്ങൾ ഉണ്ടായിരിക്കണം'- ബിഎസ്പി സോണൽ കോർഡിനേറ്റർ ഭീമറാവു അംബേദ്കർ പറയുന്നു. ചൊവ്വാഴ്ച ലക്നൗവിൽ ചേർന്ന സമ്മേളനത്തിലാണ് നിർദേശം നൽകിയത്.

      ഈ നിർദേശങ്ങൾ പാലിക്കാത്ത ബാനറുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിർദേശങ്ങൾ പാലിക്കാത്ത നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

      ഹോർഡിംഗുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന ബിഎസ്പി നേതാക്കൾ ഹോർഡിംഗിന്റെ സാംപിൾ ലക്നൗവിലെ ബിഎസ്പി സ്റ്റേറ്റ് ഓഫീസിൽ നൽകണം. അംഗീകരിക്കുന്ന ഹോർഡിംഗുകൾ മാത്രമെ പ്രചരണത്തിനായി ഉപയോഗിക്കാൻ പാടുള്ളു- അംബേദ്കർ വ്യക്തമാക്കുന്നു.

      ഇതിനുപുറമെ എതിരാളികളായ സമാജ്വാദി പാർട്ടിക്കൊപ്പം പ്രവർത്തിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരങ്ങൾ. അതേസമയം തെരഞ്ഞെടുപ്പ് രംഗത്ത് ബിഎസ്പി പ്രവർത്തകരും എസ്പി പ്രവർത്തകരും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിൽ മായാവതി ആശങ്ക അറിയിച്ചിട്ടുണ്ട്.

      പാർട്ടി പ്രവർത്തകർക്കിടയിൽ അച്ചടക്കം കൊണ്ടുവരാനാണ് ഈ നിർദേശങ്ങൾ എന്നാണ് ബിഎസ്പി വൃത്തങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടിംഗ് മെഷീനൊപ്പം ഉപയോഗിക്കാൻ സാധ്യതയുള്ള വിവിപാക്ട് മെഷീനുകളെ കുറിച്ച് വോട്ടർമാരിൽ അവബോധം ഉണ്ടാക്കാനും ബിഎസ്പി പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

      First published:
      )}