ന്യൂഡൽഹി: അടുത്ത മൂന്നു മാസം കൂടുതൽ ശമ്പളം കൈയിൽ കിട്ടിയാൽ ഞെട്ടരുത്. അടുത്ത മൂന്ന് മാസത്തേക്ക് ബിസിനസ് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഓഹരി നിലവിലെ 12 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കും. ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച അറിയിച്ചതാണ് ഇക്കാര്യം.
രാജ്യത്തെ സാമ്പത്തികമേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി ആവശ്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ഇതിന്റെ ഭാഗമായി ബിസിനസ്സ് സ്ഥാപനങ്ങൾക്കും തൊഴിലാളികൾക്കുമുള്ള എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) സംഭാവന അടുത്ത മൂന്ന് മാസത്തേക്ക് നിലവിലെ 12 ശതമാനമെന്നത് 10 ശതമാനമായി കുറയ്ക്കാൻ തീരുമാനിച്ചു.
You may also like:സംസ്ഥാനത്ത് മദ്യവില കൂടും: വർധിപ്പിക്കുന്നത് 35 ശതമാനം വരെ നികുതി [NEWS]'സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു': വൈറലായ 'ഉസ്മാൻ' മുഖ്യമന്ത്രിക്ക് പരാതി നൽകി [NEWS]'മദ്യത്തിന് വിൽപ്പന നികുതി 35 ശതമാനം വരെ കൂട്ടും' അപ്പോൾ എന്തു വില കൊടുക്കണം? [NEWS]ഈ പുതിയ നീക്കത്തിലൂടെ ജീവനക്കാർക്ക് കൈയിൽ ലഭിക്കുന്ന ശമ്പളത്തിൽ ചെറിയ വർദ്ധനവ് ഉണ്ടാകും. എന്നാൽ, സർക്കാർ നടത്തുന്ന പൊതുമേഖല സംരംഭങ്ങൾക്ക് ഇത് ബാധകമല്ല. പുതിയ നീക്കം 6.5 ലക്ഷം സ്ഥാപനങ്ങൾക്ക് ആശ്വാസം നൽകുമെന്നും അടുത്ത മൂന്ന് മാസത്തിനുള്ളിൽ 6,750 കോടി രൂപയുടെ പണലഭ്യത നൽകുമെന്നും സർക്കാർ പറയുന്നു.
പിഎം ഗരിബ് കല്യാൺ പാക്കേജിനും അതിന്റെ വിപുലീകരണത്തിനും കീഴിൽ 24 ശതമാനം ഇപിഎഫ് പിന്തുണയ്ക്ക് അർഹതയില്ലാത്ത തൊഴിലാളികൾക്കും ഈ പദ്ധതി ബാധകമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.