നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച 23 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം

  ലക്ഷദ്വീപില്‍ കലക്ടറുടെ കോലം കത്തിച്ച 23 യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം

  തടവിൽ പാർപ്പിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

  യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറുടെ കോലം കത്തിക്കുന്നു

  യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറുടെ കോലം കത്തിക്കുന്നു

  • Share this:
   കവരത്തി: കരി നിയമങ്ങളും നിയമന്ത്രണങ്ങളും നടപ്പാക്കുന്നെന്ന് ആരോപിച്ച് ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് കോടതി ജാമ്യം അനുവദിച്ചു. കേസിൽ ഹൈക്കോടതി ഇടപെട്ടതോടെയാണ് അമിനി മജിസ്ട്രേറ്റ് കോടതി യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ചത്. സംഭവവമായി ബന്ധപ്പെട്ട് അറസ്റ്റിലായ  23 പേരെയും പാര്‍പ്പിച്ചത് ഒരു ഹാളിലായിരുന്നു. ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇവർ ജാമ്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. അറസ്റ്റിലായവരിൽ ഒരാള്‍ക്ക് കോവിഡ് ബാധിച്ചു.

   തടവിൽ പാർപ്പിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കോലം കത്തിച്ചവര്‍ക്കെതിരെ സ്റ്റേഷനില്‍നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ. അ‍ഞ്ചു ദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നു മണിക്കൂറിനകം മോചിപ്പിക്കാനും കോടതി ഉത്തരവിട്ടിരുന്നു.

   Also Read ലോകത്ത് ആദ്യമായി ചൈനയില്‍ H10N3 വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചു

   ലക്ഷദ്വീപ് കളക്ടർ കൊച്ചിയിൽ വാർത്താ സമ്മേളനം നടത്തിയതിനു പിന്നാലെയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കളക്ടറുടെ കോലം കത്തിച്ചത്. കസ്റ്റഡിയിൽ എടുത്ത ഇവരെ ജയിലേക്ക് മാറ്റുന്നതിന് പകരം ഒരു ഓഡിറ്റോറിയത്തിലാണ് പൊലീസ് പാർപ്പിച്ചത്. കളക്ടറെ അപമാനിച്ചെന്ന വകുപ്പും ഇവർക്കെതിരെ ചുമത്തിയിരുന്നു.

   കോവിഡ് മരണക്കണക്കില്‍ സംസ്ഥാന സർക്കാർ കൃത്രിമം കാട്ടുന്നു; പോരാട്ടം തുടങ്ങുമെന്ന് കെ.സുധാകരൻ   തിരുവനന്തപുരം: കോവിഡ് മരണങ്ങളുടെ എണ്ണത്തിൽ സംസ്ഥാന സർക്കാർ കൃത്രിമത്വം കാട്ടുന്നെന്ന ആരോപണവുമായി കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ എം.പി. സംസഥാനത്ത് കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളിൽ സർക്കാർ തിരുത്തലുകൾ വരുത്തുന്നതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്ന് സുധാകരൻ പറഞ്ഞു. കോവിഡ് മരണങ്ങളിൽ നടത്തുന്ന കൃത്രിമം കണ്ടെത്താൻ കെപിസിസി വിദഗ്ധസമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.

   Also Read സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷ റദ്ദാക്കുമോ? സർക്കാർ തീരുമാനം വ്യാഴാഴ്ച സുപ്രീം കോടതിയെ അറിയിക്കും

   കോവിഡ് മരണങ്ങൾ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടിയാണ്  മരണങ്ങൾ സർക്കാർ ഒളിപ്പിക്കുന്നത്. ഇതിലൂടെ  കോവിഡ് ബാധിച്ചു രക്ഷിതാക്കൾ നഷ്ടപ്പെടുന്ന കുട്ടികൾക്കു കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.  കെ.പി.സി.സി നിയോഗിക്കുന്ന വിദഗ്ധ സമിതിയിൽ  ജനങ്ങൾക്ക് പരാതികൾ അറിയിക്കാൻ അവസരം നൽകുമെന്നും സുധാകരൻ പറഞ്ഞു.
   Also Read സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും പ്രതികളാക്കും; നോട്ടീസ് അയച്ച് കസ്റ്റംസ്

   ഐഎൻസി കേരള സംഘടിപ്പിച്ച ഓൺലൈൻ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റോജി എം.ജോൺ എംഎൽഎ, വി.ടി.ബൽറാം, ഡോ. എസ്.എസ്.ലാൽ, ഡോ. എൻ.എം അരുൺ, ഡോ. പി.സരിൻ എന്നിവർ സംസാരിച്ചു.

   Published by:Aneesh Anirudhan
   First published:
   )}