HOME » NEWS » India » YOUTH DIED ALLEGEDLY AFTER HIS FRIEND PUMPED AIR INTO HIS RECTUM USING COMPRESSOR

മലബന്ധം ഒഴിവാക്കാൻ മലദ്വാരത്തിൽ എയർ കംപ്രസർ വെച്ച് വായുകയറ്റി; യുവാവിന് ദാരുണാന്ത്യം; ഒരുമാസത്തിനിടെ രണ്ടാമത്തെ സംഭവം

ധാന്യ-സംസ്കരണ യൂണിറ്റിലെ ജീവനക്കാരനാണ് മരിച്ചത്. ഒരു മാസത്തിനിടെ രണ്ടാമത്തെ സംഭവമാണിത്.

News18 Malayalam | news18-malayalam
Updated: January 20, 2021, 8:24 AM IST
മലബന്ധം ഒഴിവാക്കാൻ മലദ്വാരത്തിൽ എയർ കംപ്രസർ വെച്ച് വായുകയറ്റി; യുവാവിന് ദാരുണാന്ത്യം; ഒരുമാസത്തിനിടെ രണ്ടാമത്തെ സംഭവം
പ്രതീകാത്മക ചിത്രം
  • Share this:
ഭോപ്പാൽ: മലബന്ധം ഒഴിവാക്കാനാനെന്ന പേരിൽ മലദ്വാരത്തിൽ എയർ കംപ്രസർ ഉപയോഗിച്ച് വായു കയറ്റിയതിനെ തുടർന്ന് യുവാവ് മരിച്ചു. ഭോപ്പാലിലെ കട്നി ജില്ലയിലാണ് സംഭവം. സുക്രാം യാദവ് എന്ന യുവാവാണ് കംപ്രസർ ഉപയോ​ഗിച്ചതിനെ  തുടർന്ന് മരിച്ചത്. ഇയാളുടെ സുഹൃത്തായ വിനോദ് താക്കൂർ എന്നയാളാണ് എയർ കംപ്രസർ ഉപയോഗിച്ച് മലദ്വാരത്തിൽ വായു നിറച്ചാൽ മലബന്ധമൊഴിവാക്കാനാകുമെന്ന് പറഞ്ഞ് അപകടകരമായ രീതിയിൽ ഇത് ഉപയോഗിച്ചത്.

Also Read- 60 രൂപയ്ക്ക് വേണ്ടി റിക്ഷാക്കാരനെ കൊലപ്പെടുത്തി യുവാക്കൾ

സുക്രാമും വിനോദും ഭരോലി ഗ്രാമത്തിൽ ധാന്യ-സംസ്കരണ യൂണിറ്റിലെ ജീവനക്കാരാണ്. മലബന്ധപ്രശ്നത്തെ കുറിച്ച് സുക്രാം പറഞ്ഞപ്പോൾ ഇതൊഴിവാക്കാൻ എയർ കംപ്രസർ ഉപയോഗിക്കാമെന്ന് വിനോദ് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഇയാൾ തന്നെ കംപ്രസർ ഉപയോഗിച്ച് സുക്രാമിന്റെ മലദ്വാരത്തിലേക്ക് വായു കയറ്റാൻ ശ്രമിച്ചു. നിമിഷങ്ങൾക്കുള്ളിൽ അബോധാവസ്ഥയിലായ സുക്രാമിനെ വൈകാതെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടർമാർ മൂന്ന് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും സുക്രാമിന്റെ ജീവൻ രക്ഷിക്കാനായില്ലെന്ന് കട്നി എസ്പി സന്ദീപ് ധാക്കാദിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

ആന്തരിക അവയവങ്ങൾ തകർന്നതാണ് മരണത്തിന് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു. സുക്രാമിന്‍റെ മരണത്തെ തുടർന്ന് വിനോദ് താക്കൂറിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി വിനോദിനെതിരെ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 337 പ്രകാരം കേസെടുത്തിട്ടുണ്ട്.

Also Read- 'പഠനത്തിൽ ശ്രദ്ധയില്ല'; പത്തു വയസ്സുള്ള മകന്റെ ദേഹത്ത് എണ്ണയൊഴിച്ച് തീകൊള്ളിയെറിഞ്ഞ്പിതാവ്

കഴിഞ്ഞ മാസം 26ന് മധ്യപ്രദേശിലെ ശിവപുരി ജില്ലയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ക്രഷർ യൂണിറ്റിലെ വേതനത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ ഉടമ എയർ കംപ്രസർ ഉപയോഗിച്ച് തൊഴിലാളിയായ 40കാരന്റെ മലദ്വാരത്തിൽ വായു കയറ്റുകയായിരുന്നു. പ്രേമാനന്ദ് ധക്കാദ് എന്നയാളാണ് സംഭവത്തിൽ മരിച്ചത്. വായുകോപം എന്ന് പറഞ്ഞാണ് സുക്രാം യാദവിനെ ആശുപത്രിയിലെത്തിച്ചത്. ഇടയ്ക്ക് ബോധം വന്നപ്പോൾ സുക്രാം തന്നെ നടന്ന സംഭവം ഡോക്ടർമാരോട് വെളിപ്പെടുത്തുകയായിരുന്നു.
Published by: Rajesh V
First published: January 20, 2021, 8:22 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories