HOME » NEWS » India » YOUTH ENDS LIFE BESIDE LOVERS GRAVE IN TELENGANA1

'അവളില്ലാത്ത ലോകം ഉപേക്ഷിക്കുന്നു': കാമുകിയെ സംസ്കരിച്ച സ്ഥലത്തിനടുത്ത് ജീവനൊടുക്കി യുവാവ്

കാമുകിയായ പെണ്‍കുട്ടിയും മഹേഷും കുട്ടിക്കാലം മുതൽ തന്നെ അറിയുന്നവരായിരുന്നു എന്നാണ് ഇയാളുടെ പിതാവ് പറയുന്നത്. പെൺകുട്ടിയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് അതീവ ദുഃഖിതനായിരുന്നു മകനെന്നും പൊലീസിന് നൽകിയ മൊഴിയിൽ പിതാവ് വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: October 26, 2020, 12:38 PM IST
'അവളില്ലാത്ത ലോകം ഉപേക്ഷിക്കുന്നു': കാമുകിയെ സംസ്കരിച്ച സ്ഥലത്തിനടുത്ത് ജീവനൊടുക്കി യുവാവ്
പ്രതീകാത്മക ചിത്രം
  • Share this:
ഹൈദരാബാദ്: കാമുകിയുടെ മരണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. തെലങ്കാന ജയശങ്കർ ഭൂപലപ്പള്ളി സ്വദേശി മഹേഷ് എന്ന 24കാരനെയാണ് കാമുകിയെ അടക്കിയ സ്ഥലത്തിനടുത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മഹേഷ് സ്നേഹിച്ചിരുന്ന പെണ്‍കുട്ടി അസുഖബാധയെ തുടർന്ന് പതിനഞ്ച് ദിവസം മുമ്പാണ് മരിച്ചത്. അന്ന് മുതൽ ഇയാൾ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നത്.

Also Read-അന്യമതസ്ഥനെ പ്രണയിച്ച 17കാരിയുടെ തല മൊട്ടയടിച്ച അഞ്ചംഗ കുടുംബത്തെ ഫ്രാന്‍സ് നാടുകടത്തി

ഇക്കഴിഞ്ഞ ഞായറാഴ്ച ഇയാൾ വാട്സ്ആപ്പ് സ്റ്റാറ്റസിൽ അതിവൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.'ഞാൻ അവളെ സ്നേഹിച്ചിരുന്നു. അവളില്ലാതെ ജീവിക്കാൻ കഴിയുന്നില്ല. ഈ ലോകം ഉപേക്ഷിക്കുന്നു' എന്നായിരുന്നു സ്റ്റാറ്റസ്. ഇതു കണ്ട സുഹൃത്തുക്കളും ബന്ധുക്കളും ഇയാളുടെ ഉദ്ദേശം മനസിലാക്കി വന്നപ്പോഴേക്കും വൈകിപ്പോയിരുന്നു.

Also Read-പണം നൽകിയാൽ സ്ത്രീധന പീഡ‍നക്കേസിൽ മൊഴി മാറ്റും; കൈക്കൂലി വാങ്ങുന്നതിനിടെ ഗ്രേഡ് എസ്.ഐ പിടിയിൽ

മഹേഷ് സ്നേഹിച്ചിരുന്ന പെൺകുട്ടി പനി ബാധിച്ച് പതിനഞ്ച് ദിവസം മുമ്പാണ് മരിച്ചത് എന്നാണ് മഹാദേവ്പുർ പൊലീസ് എസ് ഐ അനിൽ കുമാർ പറയുന്നത്. കഴിഞ്ഞ ദിവസം ഇയാൾ വാട്സ്ആപ്പിൽ ഒരു സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് ആദ്യം കണ്ട ഒരു സുഹൃത്ത് വിളിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പിന്നാലെ ഇയാൾ മഹേഷിന്‍റെ ബന്ധുക്കളെയും മറ്റു സുഹൃത്തുക്കളെയും വിവരം അറിയിച്ചു. ഇവരും വിളിക്കാൻ പല തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് എല്ലാവരും കൂടി തിരച്ചിൽ ആരംഭിച്ചു.

Also Read-സ്ത്രീകൾക്ക് മുന്നിൽ പാന്‍റ് അഴിച്ചു; ഡൽഹിയിൽ പൊലീസ് സബ് ഇൻസ്പെക്ടർ അറസ്റ്റിൽ

വിവിധ സ്ഥലങ്ങളിലെ തിരച്ചിലിനിടെയാണ് ശ്മശാനത്തിന് സമീപവും എത്തിയത്. ശ്മശാന ഭൂമിയിലേക്ക് പോകുന്ന വഴിക്ക് സമീപത്തായി മഹേഷിന്‍റെ ബൈക്ക് സുഹൃത്തുക്കളുടെ ശ്രദ്ധയിൽപെട്ടു. തുടർന്ന് ഉള്ളിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് കാമുകിയെ അടക്കിയ സ്ഥലത്തു നിന്നും കുറച്ചകലെയുള്ള മരത്തില്‍ ഇയാൾ തൂങ്ങി നിൽക്കുന്നത് കണ്ടത്.തെലങ്കാന മിനറൽ ഡെവലപ്മെന്‍റ് വിഭാഗത്തിൽ ഔട്ട്സോഴ്സിംഗ് സ്റ്റാഫ് ആയി പ്രവർത്തിച്ച് വരികയായിരുന്നു മഹേഷ്. കാമുകിയായ പെണ്‍കുട്ടിയും മഹേഷും കുട്ടിക്കാലം മുതൽ തന്നെ അറിയുന്നവരായിരുന്നു എന്നാണ് ഇയാളുടെ പിതാവ് പറയുന്നത്. പെൺകുട്ടിയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് അതീവ ദുഃഖിതനായിരുന്നു മകനെന്നും പൊലീസിന് നൽകിയ മൊഴിയിൽ പിതാവ് വ്യക്തമാക്കി.

സംഭവത്തിൽ പൊലീസ് ദുരൂഹ മരണത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Asha Sulfiker
First published: October 26, 2020, 12:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories