ന്യൂഡല്‍ഹി: സൈനിക റിക്രൂട്ട്മെന്റ് വൈകുന്നുവെന്ന് ആരോപിച്ച് പ്രതിഷേധവുമായി യുവാവ്. രാജസ്ഥാനിലെ സിക്കാറില്‍ നിന്ന് ഡല്‍ഹി വരെ 350 കിലോമീറ്റര്‍ ഓടിയെത്തിയാണ് 24കാരനായ സുരേഷ് ബിച്ചാര്‍ പ്രതിഷേധിച്ചത്. സൈന്യത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ജന്തര്‍ മന്ദിറില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കനാണ് യുവാവ് ഓടിയെത്തിയത്.
ണ്ട് വര്‍ഷമായി പൊതു റിക്രൂട്ട്മെന്റ് നടക്കുന്നില്ലെന്നും വ്യോമസേനയില്‍ ഓഫീസര്‍ തസ്തികകളിലേക്കുള്ള നിയമനം നടക്കുന്നുവെന്നും ജന്തര്‍ മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ സമരക്കാര്‍ പറഞ്ഞു.
Also Read-വാഹന പരിശോധനയ്ക്കിടെ സബ് ഇന്‍സ്പെക്ടറെ ഓട്ടോ ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം; വാഹനത്തിനായി തിരച്ചില്‍
'കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു റിക്രൂട്ട്മെന്റ് പോലും നടന്നിട്ടില്ല. സൈന്യത്തിന്റെ ഭാഗമാകണമെന്ന് ആഗ്രഹിച്ചിട്ടും അതിനുള്ള റിക്രൂട്ട്മെന്റ് പോലും നടത്താതില്‍ പ്രതിഷേധിക്കുന്നവര്‍ക്കുള്ള ഐക്യദാര്‍ഢ്യം കൂടിയാണ് ഈ പ്രതിഷേധം'' സുരേഷ് ബിച്ചാര്‍ പറഞ്ഞു.
ദേശീയപാതയിലൂടെ സുരേഷ് ബിച്ചാര്‍ ഓടുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പുലര്‍ച്ചെ നാല് മാണിക്ക് ആരംഭിച്ച ഓട്ടം രാവിലെ 11 മണിക്ക് ഒരു പെട്രോള്‍ പമ്പില്‍ എത്തുന്നത് വരെ തുടര്‍ന്നു. ടെറിട്ടോറിയല്‍ ആര്‍മിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഇപ്പോള്‍.
Youtube channel | രാജ്യവിരുദ്ധ ഉള്ളടക്കം; 22 യൂട്യൂബ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: രാജ്യവിരുദ്ധ ഉള്ളടക്കത്തെ തുടര്‍ന്ന് ഒരു വാര്‍ത്ത വെബ്സൈറ്റ് ഉള്‍പ്പെടെ 22 യൂട്യൂബ് ചാനലുകള്‍ക്ക്(Youtube channel) വിലക്കേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍(Central Government). വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് കേന്ദ്രസര്‍ക്കാര്‍ യൂട്യൂബ് ചാനലുകളെയും വെബ്സൈറ്റും വിലക്കിയത്. വിലക്കിയവയില്‍ 18 എണ്ണം ഇന്ത്യ കേന്ദ്രീകരിച്ചും മൂന്നെണ്ണം പാകിസ്ഥാന് കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നവയുമാണ്.
Also Read-Suicide | 'ഐ ലവ് യൂ ടു ഡെത്ത്' എന്ന് ആത്മഹത്യക്കുറിപ്പ്; 13 കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ചു
മൂന്ന് ട്വിറ്റര്‍ അക്കൗണ്ടുകളും ഒരു ഫേസ്ബുക്ക് അക്കൗണ്ടും നിരോധിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധം എന്നിവയെ ബാധിക്കുന്ന വിവരങ്ങളാണ് ഈ ചാനലുകള്‍ വഴി പ്രചരിപ്പിച്ചതെന്ന് വാര്‍ത്തവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യന്‍ സൈന്യം, ജമ്മുകാശ്മീര്‍ എന്നിവയടക്കമുള്ള വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതായി കണ്ടെത്തി.
ഫെബ്രുവരിയില്‍ ഐടി ഇന്റര്‍മീഡിയറി ചട്ടങ്ങള്‍ പുറത്തിറക്കിയ ശേഷം ആദ്യമായാണ് ഇത്രയും അക്കൗണ്ടുകള്‍ക്കും ചാനലുകള്‍ക്കും എതിരെ ഒരുമിച്ച് നടപടി വരുന്നത്. എആര്‍പി ന്യൂസ്, എഒപി ന്യൂസ്, എല്‍ഡിസി ന്യൂസ്, സര്‍ക്കാരി ബാബു, എസ്എസ് സോണ്‍ ഹിന്ദി, സ്മാര്‍ട്ട് ന്യൂസ്, ന്യൂസ് 23, കിസാന്‍ ടോക് തുടങ്ങി 22 യൂട്യൂബ് ചാനലിനാണ് പൂട്ടുവീണത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.