Andhra Pradesh Assembly Election Results 2019 : YSRകോണ്‍ഗ്രസ് അധികാരത്തിലേക്ക്; ചന്ദ്രബാബു നായിഡുവിനെ തറപറ്റിച്ച് ജഗ്മോഹന് ആധിപത്യം
andhrapradesh Election Result 2019 Updates: ആന്ധ്രപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ഫലം2019
news18
Updated: May 23, 2019, 12:06 PM IST

Chandrababu Naidu_Jagan Mohan Reddy
- News18
- Last Updated: May 23, 2019, 12:06 PM IST IST
അമരാവതി: ആന്ധ്രപ്രദേശില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ തറപറ്റിച്ച് വൈഎസ്ആറ് കോണ്‍ഗ്രസിന്റെ ജഗ്മോഹന് റെഡ്ഡി അധികാരത്തിലേക്ക്. 175 നിയമസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 138 സീറ്റുകളിലും വൈഎസ്ആറ് കോണ്‍ഗ്രസ് മുന്നിലാണ്. ചന്ദ്രബാബു നായിഡുവിന്റെ തെലുഗു ദേശം പാര്‍ട്ടി വെറും 33 സീറ്റുകളില്‍ മാത്രമാണ് മുന്നിട്ടു നില്‍ക്കുന്നത്.
25 ലോക്സഭ സീറ്റുകളിലേക്ക് നടക്കുന്ന പോരാട്ടത്തിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് മുന്നിലാണ്. ആന്ധ്രയില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മിലാണ് ശക്തമായ പോരാട്ടം നടന്നത്. ബിജെപിയും കോണ്‍ഗ്രസും രംഗത്തെ ഉണ്ടായിരുന്നില്ല.
മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു സ്വന്തം മണ്ഡലമായ കുപ്പത്ത് പിന്നിലാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൃഷ്ണചന്ദ്ര മൗലിയാണ് ലീഡ് ചെയ്യുന്നത്.
2014ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 102 സീറ്റുകളില്‍ ടിഡിപി വിജയിച്ചിരുന്നു.

Loading...