ഫുഡ് ഡെലിവറി ചെയ്യാനെത്തിയ ആൾ നായ്ക്കുട്ടിയെ തട്ടിക്കൊണ്ടു പോയി: പരാതിയുമായി യുവതി

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ബീഗിൾ ഇനത്തിൽ പെട്ട നായ്ക്കുട്ടിയെ കാണാതാകുന്നത്.

news18
Updated: October 9, 2019, 11:03 AM IST
ഫുഡ് ഡെലിവറി ചെയ്യാനെത്തിയ ആൾ നായ്ക്കുട്ടിയെ തട്ടിക്കൊണ്ടു പോയി: പരാതിയുമായി യുവതി
dog-beagle
  • News18
  • Last Updated: October 9, 2019, 11:03 AM IST
  • Share this:
പൂനെ : ഫുഡ് ഡെലിവറി ചെയ്യാനെത്തിയ യുവാവ് നായ്ക്കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി യുവതി. പൂനെ കാർവെ റോഡ് നിവാസി വന്ദനാ ഷാ എന്ന യുവതിയാണ് തന്റെ  ഡോട്ടു എന്ന പ്രിയനായ്ക്കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന പരാതി നൽകിയിരിക്കുന്നത്.

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മുതലാണ് ബീഗിൾ ഇനത്തിൽ പെട്ട നായ്ക്കുട്ടിയെ കാണാതാകുന്നത്. സിസിറ്റിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വന്ദനയുടെ വീടിന്റെ പരിസരത്ത് നിന്ന് കളിക്കുന്ന 'ഡോട്ടു'വിന്റെ ദൃശ്യങ്ങളും ലഭിച്ചു. എന്നാൽ പിന്നീട് ഇതിനെക്കുറിച്ച് വിവരങ്ങൾ ഒന്നും ലഭിക്കാതെ വന്നതോടെ ഉടമ പരിസരപ്രദേശങ്ങളിൽ തെരച്ചിലിനിറങ്ങി.അവിടെ ജോലി ചെയ്തിരുന്ന ഒരു ഡെലിവറി ബോയ് നായ്ക്കുട്ടിയുമായി പോകുന്നതു കണ്ടുവെന്ന് സമീപത്തുള്ള ഒരു ഭക്ഷണശാല ഉടമയാണ് വന്ദനയെ അറിയിച്ചത്.

Also Read-മുംബൈയിൽ ബധിരയും മൂകയുമായ പെൺകുട്ടി ബലാത്സംഗത്തിനിരയായി: രണ്ട് പേർ അറസ്റ്റിൽ

വൈകാതെ തന്നെ ഡോട്ടുവുമായി പോകുന്ന യുവാവിന്‍റെ ചിത്രങ്ങളും വന്ദനയ്ക്ക് ലഭിച്ചു. ഓൺലൈൻ ഫുഡ് ഡെലിവറി ശ്യംഖല ആയ സൊമാറ്റോയുടെ തൊഴിലാളി ആയിരുന്നു യുവാവ്. തുഷാർ എന്ന ഈ യുവാവ് നായ്ക്കുട്ടിയെ എടുത്തുകൊണ്ടു പോയതായി സമ്മതിക്കുകയും ചെയ്തു. എന്നാൽ തിരികെ തരാൻ ആവശ്യപ്പെട്ടപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് പരാതിക്കാരി പറയുന്നു. ഡോട്ടുവിനെ ഗ്രാമത്തിലുള്ള തന്റെ വീട്ടിലെത്തിച്ചുവെന്നാണ് ഇയാൾ പറഞ്ഞത്. ഇതേ തുടർന്ന് വന്ദന പൊലീസിനെയും സൊമാറ്റോ അധികൃതരെയും പരാതിയുമായി സമീപിക്കുകയായിരുന്നു. സംഭവം അന്വേഷിക്കുമെന്ന് സൊമാറ്റോ വൃത്തങ്ങൾ ഉറപ്പു നൽകിയിട്ടുണ്ട്.

എന്നാൽ എല്ലാവിധ സഹായവും ഉറപ്പു നൽകിയ പൊലീസ് പരാതി രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും വന്ദന ആരോപിക്കുന്നുണ്ട്.

First published: October 9, 2019, 10:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading