നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ടെക്നോളജി ജോലി എളുപ്പമാക്കി; 541 തൊഴിലാളികളെ സൊമാറ്റോ പിരിച്ചുവിട്ടു

  ടെക്നോളജി ജോലി എളുപ്പമാക്കി; 541 തൊഴിലാളികളെ സൊമാറ്റോ പിരിച്ചുവിട്ടു

  രണ്ടുമുതൽ നാലുമാസം വരെയുള്ള ശമ്പളം കൊടുത്തിട്ടാണ് സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിട്ടത്.

  zomato

  zomato

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ഓൺലൈൻ ഫുഡ് ഓർഡറിംഗ് പ്ലാറ്റ് ഫോമായ സൊമാറ്റോ അവരുടെ 541 തൊഴിലാളികളെ പിരിച്ചുവിട്ടു. കസ്റ്റമർ, മെർച്ചന്‍റ്, ഡെലിവറി ടീമുകളുടെ ഭാഗമായവരെയാണ് പിരിച്ചുവിട്ടത്. 60 തൊഴിലാളികളെ പിരിച്ചുവിട്ട് ഒരു മാസത്തിനുള്ളിലാണ് സൊമാറ്റോയുടെ ഈ പുതിയ നടപടി.

   "ഇന്ന്, ഞങ്ങൾ 541 ആളുകളെ പോകാൻ അനുവദിച്ചു. സൊമാറ്റോയിലെ ആകെയുള്ള അംഗങ്ങളിൽ പത്തോളം ആളുകളെയാണ് പോകാൻ അനുവദിച്ചത്." സൊമാറ്റോ വക്താവ് ദേശീയ വാർത്താ ഏജൻസിയായ പി ടി ഐയോട് പറഞ്ഞു. രണ്ടുമുതൽ നാലുമാസം വരെയുള്ള ശമ്പളം കൊടുത്തിട്ടാണ് സൊമാറ്റോ ജീവനക്കാരെ പിരിച്ചുവിട്ടത്.

   BREAKING: മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയുമായ രാം ജഠ് മലാനി അന്തരിച്ചു

   "കഴിഞ്ഞ കുറച്ച് മാസങ്ങളായി, ഞങ്ങളുടെ ടെക്നോളജി പ്ലാറ്റ്ഫോമുകളും ഉൽപന്നങ്ങളും ക്രമാനുഗതമായി അഭിവൃദ്ധിപ്പെടുകയാണ്. ബിസിനസിനും കൃത്യമായ വളർച്ചയുണ്ട്. വാർത്താക്കുറിപ്പിൽ സൊമാറ്റോ പറഞ്ഞു.

   പിരിച്ചുവിട്ടതിനു ശേഷം കമ്പനിയിലെ ജീവനക്കാർ ഏകദേശം 5000 പേരോളമാണ്. 2019 ൽ ഇതുവരെ 600 ഓളം പേർക്ക് ജോലി നഷ്ടമായതായി കമ്പനി വക്താവ് അറിയിച്ചു.

   First published:
   )}