നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മിസോറാം മുഖ്യമന്ത്രിയായി സൊരംതംഗ സ്വോൺ സത്യപ്രതിജ്ഞ ചെയ്തു

  മിസോറാം മുഖ്യമന്ത്രിയായി സൊരംതംഗ സ്വോൺ സത്യപ്രതിജ്ഞ ചെയ്തു

  • Share this:
   ഐസ്വാൾ: മിസോറാം മുഖ്യമന്ത്രിയായി സൊരംതംഗ സ്വോൺ സത്യപ്രതിജ്ഞ ചെയ്തു. രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ കുമ്മനം രാജശേഖരനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. 12 അംഗ മന്ത്രിസഭയാണ് സത്യപ്രചതിജഞ ചെയ്ത് ഇന്ന് അധികാരമേറ്റത്. മിസോ ഭാഷയിലാണ് സൊരംതംഗ സത്യപ്രതിജ്ഞ ചെയ്തത്.

   മൂന്നാം തവണയാണ് സൊരംതംഗ മിസോറാമിന്‍റെ മുഖ്യമന്ത്രിയാകുന്നത്. 1998, 2003 വർഷങ്ങളിൽ ആയിരുന്നു എം എൻ എഫ് ഇതിനു മുമ്പ് അധികാരത്തിലെത്തിയത്. തവ് ൻലുയ, ആർ ആർ ലതംഗംലിയാന, ലാൽചാമലിയാന, ലാൽസിർലിയാന, ലാൽറിൻസംഗ എന്നിവരാണ് കാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത അഞ്ചുപേർ.

   സത്യപ്രതിജ്ഞാ ചടങ്ങിൽ ബൈബിൾ വായിക്കുകയും പ്രാർത്ഥനകൾ ചൊല്ലുകയും ചെയ്തു. ആകെയുള്ള 40 സീറ്റിൽ 26 സീറ്റുകളിലും വിജയിച്ചാണ് എം എൻ എഫ് അധികാരത്തിലേക്ക് എത്തിയത്.

   First published:
   )}