• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | ഓസ്‌ട്രേലിയയുടെ ആദം സാംപ എവിടെപ്പോയാലും ശരി, കയ്യിലൊരു മൈക്രോവേവ് മുഖ്യം ബിഗിലേ

IPL 2020 | ഓസ്‌ട്രേലിയയുടെ ആദം സാംപ എവിടെപ്പോയാലും ശരി, കയ്യിലൊരു മൈക്രോവേവ് മുഖ്യം ബിഗിലേ

Adam Zampa Who Carries a Microwave on Tours | ക്രിക്കറ്റ് താരം ആദം സാംപയുടെ വിചിത്രമായ ഇഷ്‌ടങ്ങൾ

ആദം സാംപ

ആദം സാംപ

  • Last Updated :
  • Share this:
    ക്രിക്കറ്റ് ടൂറിനു പോയാൽ ഓസ്‌ട്രേലിയൻ ലെഗ് സ്പിന്നർ ആദം സാംപയ്ക്ക് വിസ്കി നിർബന്ധമാണ്. തന്നെക്കണ്ട് ഒപ്പമുള്ളവരും അതുപോലെ ചെയ്യാൻ ആരംഭിച്ചിരിക്കുന്നു എന്ന് ആദം പറയുന്നു. ഇതുപോലെ ചില വിചിത്രമായ ഇഷ്‌ടങ്ങൾ ഐ.പി.എൽ. ടൂറിനു പോകുമ്പോഴും ആദം ഒപ്പം കൂട്ടും.

    ആദത്തിനും കൂട്ടുകാർക്കുമായി ഒരു വിസ്കി ക്ലബ് ഉണ്ട്. രാത്രിയിൽ ഓരോരുത്തരും വ്യത്യസ്ത ബോട്ടിലുകൾ കൊണ്ട് വരും. ചിലർക്ക് ജാപ്പനീസ് ആണ് ഇഷ്‌ടം. മറ്റുചിലർക്ക് സ്‌കോട്ടിഷ് ഹൈലാൻഡ്‌സ്. പാറ്റ് കുമിൻസും മിഷേൽ സ്റ്റാർക്കും അതാസ്വദിക്കാൻ തുടങ്ങിയിട്ടുമുണ്ട്. ഇടത്തേ കൈത്തണ്ടയിൽ ആദത്തിനൊരു വിസ്കി ടാറ്റുവുമുണ്ട്. ഒരു വീക്കെൻഡ് ആഘോഷത്തിന് കെയ്ൻ റിച്ചാർഡ്സനൊപ്പം പോയപ്പോൾ കയ്യിൽ കുത്തിയതാണ് ഈ ടാറ്റു.

    ഇതുമാത്രവുമല്ല, കോഫി എന്നാൽ ആദത്തിന് ഒരു പ്രത്യേക ഇഷ്‌ടമുണ്ട്. കോഫി ഉണ്ടാക്കാനുള്ള ഈ ഇഷ്‌ടത്തെ ആദത്തിന് റൂമിൽ 'ദി ലവ് കഫെ' എന്ന ഓമനപ്പേര് നൽകിക്കഴിഞ്ഞു. സുഹൃത്തുക്കളായ മാർക്കസ് സ്റ്റോയ്‌നിസ്, കെയ്ൻ റിച്ചാർഡ്സൺ, അലക്സ് കെയറി തുടങ്ങിയ സുഹൃത്തുക്കൾ കാപ്പികുടിക്കാൻ വേണ്ടി ആദത്തിന്റെ സ്ഥിരം അതിഥികളാണ്.



    കോഫി ബീൻസിനെ കുറിച്ച് തന്നോട് ഒട്ടേറെപ്പേർ ചോദ്യങ്ങൾ ചോദിക്കാറുമുണ്ടെന്ന് ആദം. പ്രകൃതിയേയും മൃഗങ്ങളേയും സ്നേഹിക്കുന്ന ആദം ഭക്ഷണകാര്യത്തിൽ വീഗൻ ആണ്. അല്ലാതെ അത് പെർഫോമൻസിനെ സഹായിക്കാൻ വേണ്ടിയല്ല എന്ന് ആദം പറയുന്നു.

    ആദത്തിന്റെ പക്കൽ മൂന്നു ടി ഷർട്ടുകളും രണ്ടു ജോഡി പാന്റുകളും മാത്രമാണുള്ളത്. പോണപോക്കിൽ ഒരു മൈക്രോവേവ് കൂടി ആദം ഒപ്പം കൂട്ടിയിട്ടുണ്ട്. ആപ്പിൾ സിഡർ വിനിഗർ, ന്യൂട്രീഷനൽ യീസ്റ്റ്, വീഗൻ ചീസ്, മിസോ സൂപ്പ്, തേയില, പീനട്ട് ബട്ടർ, ഇഷ്‌ടമുള്ള മഗ്ഗുകൾ എന്നിവയും ആദത്തിന്റെ പക്കലുണ്ട്.

    ഫ്രോസൺ ഭക്ഷണം കിട്ടിയാൽ, അത് മൈക്രോവേവിൽ വച്ച് ചൂടാക്കിയേ കഴിക്കൂ.
    Published by:Meera Manu
    First published: