IPL

  • associate partner

IPL 2020| ചെന്നൈയുടെ തുടർച്ചയായ പരാജയം; സുരേഷ് റെയ്നയെ തിരികെ കൊണ്ട് വരണമെന്ന് ആരാധകർ

രാജസ്ഥാനോടും ഡൽഹിയോടുമാണ് ചെന്നൈ പരാജയപ്പെട്ടത്. ഇതോടെ ചെന്നൈ ആരാധകർ നിരാശയിലും സമ്മർദത്തിലുമായി.

News18 Malayalam | news18-malayalam
Updated: September 26, 2020, 3:40 PM IST
IPL 2020| ചെന്നൈയുടെ തുടർച്ചയായ പരാജയം; സുരേഷ് റെയ്നയെ തിരികെ കൊണ്ട് വരണമെന്ന് ആരാധകർ
suresh raina
  • Share this:
ഐപിഎൽ 13ാം സീസണിന്റെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെ ചെന്നൈ സൂപ്പർ കിംഗ് പരാജയപ്പെടുത്തിയെങ്കിലും പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ധോണിയും സംഘവും പരാജയപ്പെട്ടു.

രാജസ്ഥാനോടും ഡൽഹിയോടുമാണ് ചെന്നൈ പരാജയപ്പെട്ടത്. ഇതോടെ ചെന്നൈ ആരാധകർ നിരാശയിലും സമ്മർദത്തിലുമായി. ഇതിനു പിന്നാലെയാണ് ഐപിഎൽ മത്സരങ്ങൾ തുടങ്ങുന്നതിന് മുമ്പ് നാട്ടിലേക്ക് മടങ്ങിയ റെയ്നയെ തിരികെ എത്തിക്കണമെന്ന ആവശ്യമായി ആരാധകർ രംഗത്തെത്തിയത്.

റെയ്ന ഉള്‍പ്പെടെയുള്ള താരങ്ങളുടെ അഭാവം ടീമിന്റെ ബാറ്റിങ്ങിനെ ബാധിക്കുന്നുണ്ടെന്ന്, ഡൽഹിക്കെതിരായ തോൽവിക്കു പിന്നാലെ ചെന്നൈ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് തുറന്നുസമ്മതിച്ചിരുന്നു. ചെന്നൈ ഓപ്പണർമാരായ മുരളി വിജയ്, ഷെയ്ൻ വാട്സൻ എന്നിവർക്ക് മികച്ച തുടക്കം നൽകാൻ കഴിയുന്നില്ല. ഋതുരാജ് ഗെയ്‍ക്‌വാദിന് ഇതുവരെ ഫോം കണ്ടെത്താനായിട്ടില്ല.

കേദാർ ജാദവ് വന്ന പോലെ തന്നെ മടങ്ങുന്നു. ധോണിക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്നില്ല. ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലേസി മാത്രമാണ് ബാറ്റിംഗിൽ അൽപ്പമെങ്കിലും ഭേദം. ഓൾറൗണ്ടർ സാം കറനാണ് മറ്റൊരു ഭേദപ്പെട്ട താരം. ഇതു തന്നെയാണ് ടീം പരാജയപ്പെടുമെന്ന ആരാധകരുടെ ഭീതിക്ക് കാരണവും.









ഐപിഎല്ലിൽ നിരവധി റെക്കോർഡുകൾ സൃഷ്ടിച്ച സ്ഥിരതയാർന്ന കളിക്കാരിൽ ഒരാളാണ് റെയ്‌ന. എന്നാൽ വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഈ വർഷം ഐപിഎല്ലിൽ നിന്ന് പിന്മാറി. ഇത് സി‌എസ്‌കെയ്ക്ക് വലിയ തിരിച്ചടിയായി. അദ്ദേഹത്തിന്റെ കുറ്റമറ്റ ഫീൽഡിംഗും സ്പിൻ ബൗളിംഗും കഴിഞ്ഞ മത്സരങ്ങളിൽ വിജയം സമ്മാനിച്ചിട്ടുണ്ട്.



ഇതോടെയാണ് റെയ്നയ്ക്ക് മാത്രമേ ഇനി ചെന്നൈയെ രക്ഷിക്കാൻ കഴിയുകയുള്ളൂ എന്ന വിശ്വാസത്തിലാണ് ആരാധകർ. ഈ സാഹചര്യത്തിലാണ് റെയ്നയ്ക്കായി മുറവിളി കൂട്ടുന്നത്. #ComeBackMrIPL എന്ന ഹാഷ്ടാഗോടെ ക്യാംപെയ്ൻ ആരംഭിച്ചിരിക്കുകയാണ് ചെന്നൈ ആരാധകർ. ഈ ഐപിഎല്ലിൽ റെയ്നയെ നഷ്ടപ്പെടുത്തുന്നതായി നിരവധി പേർ വ്യക്തമാക്കിയിട്ടുണ്ട്.
Published by: Gowthamy GG
First published: September 26, 2020, 3:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading