നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • KKR vs MI | ഇത് ക്രീസിലെ വെടിക്കെട്ടിന് മുന്നോടി; കൊൽക്കത്തയ്ക്ക് പ്രകാശം ചൊരിഞ്ഞ് ബുർജ് ഖലീഫ

  KKR vs MI | ഇത് ക്രീസിലെ വെടിക്കെട്ടിന് മുന്നോടി; കൊൽക്കത്തയ്ക്ക് പ്രകാശം ചൊരിഞ്ഞ് ബുർജ് ഖലീഫ

  കെകെആറിന്റെ നിറമായ പർപ്പിൾ ബ്ലൂ വർണത്തിലായിരുന്നു ബുർജ് ഖലീഫയിലെ എൽഇഡി വിസ്മയക്കാഴ്ച്ച.

  Burj Khalifa

  Burj Khalifa

  • Share this:
   ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേർസ് ആദ്യ മത്സരത്തിന് ഇറങ്ങുമ്പോൾ ഗംഭീര സ്വീകരണം ഒരുക്കി ബുർജ് ഖലീഫ. കൊൽക്കത്തയുടെ നിറവും താരങ്ങളേയും ഉൾപ്പെടുത്തി ഗംഭീര ദൃശ്യവിസ്മയമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഒരുക്കിയത്.

   കെകെആറിന്റെ നിറമായ പർപ്പിൾ ബ്ലൂ വർണത്തിലായിരുന്നു ബുർജ് ഖലീഫയിലെ എൽഇഡി വിസ്മയക്കാഴ്ച്ച. ഒപ്പം താരങ്ങളുടെ ചിത്രങ്ങളും തെളിഞ്ഞു വന്നു. ബുർജ് ഖലീഫയുടെ സ്വീകരണത്തിന് കെകെആർ ട്വിറ്ററിൽ നന്ദി അറിയിച്ചിട്ടുണ്ട്. വെടിക്കെട്ടിന് മുമ്പുള്ള കർട്ടൻ റെയ്സർ എന്നാണ് ദൃശ്യം പങ്കുവെച്ച് കെകെആർ ട്വീറ്റ് ചെയ്തത്.


   വൈകിട്ട് 7.30ന് അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനോടാണ് കൊൽക്കത്ത ഏറ്റുമുട്ടുന്നത്. ബാറ്റിങ്ങിൽ ഓയിൻ മോർഗൻ, ദിനേശ് കാർത്തിക്, ശുഭ്മാൻ ഗിൽ എന്നിവരും പാറ്റ് കുമ്മിൻസ്, കുൽദീപ് യാദവ് എന്നിവരുടെ ബൗളിങ്ങുമാണ് കൊൽക്കത്തയുടെ കരുത്ത്.

   You may also like:സഞ്ജു മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മാത്രമല്ല, മികച്ച യങ് ബാറ്റ്സ്മാൻ കൂടിയാണ്; തർക്കിക്കാനുണ്ടോ എന്ന് ഗംഭീർ

   ചെന്നൈക്കെതിരെയുള്ള ആദ്യ മത്സരത്തിലെ പരാജയം മറികടക്കുക എന്ന ലക്ഷ്യവുമായാണ് മുംബൈ ഇന്ത്യൻസ് ഇന്ന് കളത്തിൽ ഇറങ്ങുന്നത്.

   നേരത്തേ, ഐപിഎല്ലിൽ 25 തവണ മുഖമുഖം വന്ന ടീമുകളാണ് ചെന്നൈയും കൊൽക്കത്തയും. ഇതിൽ 19 തവണയും വിജയം മുംബൈയ്ക്കൊപ്പമായിരുന്നു. അവസാനമായി 2014 അബുദാബിയിൽ വെച്ചു തന്നെയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. അന്ന് 41 റൺസിന് കൊൽക്കത്തയ്ക്കായിരുന്നു വിജയം.

   രണ്ട് തവണ ഐപിഎൽ കിരീടം കൊൽക്കത്ത നേടിയപ്പോൾ നാല് തവണയാണ് ചെന്നൈ കപ്പുയർത്തിയത്. ആദ്യമത്സത്തിൽ ജയിച്ചു തുടങ്ങി ആത്മവിശ്വാസം ഉയർത്താനായിരിക്കും ദിനേഷ് കാർത്തിക്കിന്റെ നേതൃത്വത്തിൽ കൊൽക്കത്ത ശ്രമിക്കുക. എന്നാൽ രണ്ടാം മത്സരത്തിൽ വീണ്ടും ഒരു പരാജയം മുംബൈയും ആഗ്രഹിക്കില്ല.
   Published by:Naseeba TC
   First published:
   )}