നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| റെയ്നക്ക് പകരക്കാരനെ കണ്ടെത്തിയെന്ന് സൂചന; പുതിയ താരത്തെ വരവേൽക്കാൻ ഒരുങ്ങി ചെന്നൈ ആരാധകർ

  IPL 2020| റെയ്നക്ക് പകരക്കാരനെ കണ്ടെത്തിയെന്ന് സൂചന; പുതിയ താരത്തെ വരവേൽക്കാൻ ഒരുങ്ങി ചെന്നൈ ആരാധകർ

  IPL 2020| ഐപിഎല്‍ സീണണിൽ നിന്ന് റെയ്ന പിന്മാറിയതോടെ ചെന്നൈ സൂപ്പർ കിംഗ്സിന് ഒരു സൂപ്പർ താരത്തിനെയാണ് നഷ്ടമായത്

  Suresh Raina

  Suresh Raina

  • Share this:
   ദുബായിൽ നടക്കുന്ന ഐപിഎല്‍ സീണണിൽ നിന്ന് റെയ്ന പിന്മാറിയതോടെ ചെന്നൈ സൂപ്പർ കിംഗ്സിന് ഒരു സൂപ്പർ താരത്തിനെയാണ് നഷ്ടമായത്. ടീമിന്റെ വൈസ് ക്യാപ്റ്റൻ കൂടിയായ റെയ്ന പിന്മാറിയത് ചെന്നൈ സൂപ്പർ കിംഗ്സിസ് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്.

   എന്നാൽ റെയ്നക്ക് പകരക്കാരനെ ചെന്നൈ കണ്ടെത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ ഡേവിഡ് മലനായിരിക്കും റെയ്നയ്ക്കു പകരം സൂപ്പര്‍ കിംഗ്‌സിലെത്തിയേക്കുകയെന്നാണ് വിവരം. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോഗിക വിവരം ടീം പുറത്തുവിടാൻ തയ്യാറായിട്ടില്ല. എന്നാൽ ഇത് സംബന്ധിച്ച അറിയിപ്പ് ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ ആരാധകർ.

   Also Read: IPL 2020| ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനം ഈ പതിനെട്ടുകാരൻ; പറയുന്നത് റോബിൻ ഉത്തപ്പ

   ഐ.സി.സിയുടെ പുതിയ ടി20 റാങ്കിംഗില്‍ ഒന്നാമതെത്തിയ താരമാണ് മലന്‍. ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ തകർപ്പൻ പ്രകടനമാണ് മലന്‍ കാഴ്ചവെച്ചത്.
   Published by:user_49
   First published:
   )}