• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020 | ക്രിസ് ഗെയിൽ പ്ലേയിങ് ഇലവനിൽ; വെടിക്കെട്ടിനായി ആരാധകരുടെ കാത്തിരിപ്പ്

IPL 2020 | ക്രിസ് ഗെയിൽ പ്ലേയിങ് ഇലവനിൽ; വെടിക്കെട്ടിനായി ആരാധകരുടെ കാത്തിരിപ്പ്

ഇത്തവണ ഐപിഎൽ സീസൺ ആഴ്ചകൾ പിന്നിട്ടിട്ടും ഗെയിലിനെ കളത്തിലറക്കിയിരുന്നില്ല. ഭക്ഷ്യവിഷബാധ മൂലമാണ് ഗെയിൽ കളിക്കാതിരുന്നതെന്നാണ് അധികൃതർ നൽകിയ വിശദീകരണം

Chris Gayle

Chris Gayle

  • Share this:
    ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കരീബിയൻ താരം ക്രിസ് ഗെയിൽ ഈ സീസണിലെ ആദ്യ ഐപിഎൽ മത്സരത്തിന് ഇറങ്ങി. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിലാണ് പഞ്ചാബിനുവേണ്ടി ഗെയിൽ കളത്തിൽ ഇറങ്ങിയത്.

    ഇത്തവണ ഐപിഎൽ സീസൺ ആഴ്ചകൾ പിന്നിട്ടിട്ടും ഗെയിലിനെ കളത്തിലറക്കിയിരുന്നില്ല. ഭക്ഷ്യവിഷബാധ മൂലമാണ് ഗെയിൽ കളിക്കാതിരുന്നതെന്നാണ് അധികൃതർ നൽകിയ വിശദീകരണം. ഐപിഎൽ സീസണിൽ ഏറ്റവും മോശം പ്രകടനം തുടരുന്ന കിങ്സ് ഇലവൻ പഞ്ചാബ് ഇപ്പോൾ അവസാന സ്ഥാനത്താണ്. അതുകൊണ്ടുതന്നെ അടുത്ത ഏഴു മത്സരങ്ങളിലും മികച്ച വിജയം നേടിയാൽ മാത്രമെ പഞ്ചാബിന് പ്ലേ ഓഫിലെത്താനാകു.

    എന്നാൽ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ച് പഞ്ചാബ് പ്ലേഓഫിലെത്തുമെന്ന പ്രഖ്യാപനമാണ് കഴിഞ്ഞ ദിവസം ഗെയിൽ നടത്തിയത്. ഇനിയുള്ള മത്സരങ്ങളെല്ലാം തങ്ങൾ വിജയിക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് ഗെയിൽ പറഞ്ഞു. പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണെങ്കിലും പ്ലേ ഓഫിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗെയിൽ പറഞ്ഞു.

    ഐപിഎല്ലിലെ എക്കാലത്തെയും സുവർണതാരമാണ് ക്രിസ് ഗെയിൽ. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ ആദ്യ കളിക്കാരനാണ് ഗെയ്ൽ. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിൽ 2 ട്രിപ്പിൾ സെഞ്ച്വറി നേടിയ 4 കളിക്കാരിൽ ഒരാളുമാണ് ഗെയ്ൽ. സൗത്ത് ആഫ്രിക്കയ്ക്കെതിരെ 2005ൽ നേടിയ 317 റൺസും ശ്രീലങ്കയ്ക്കെതിരെ 2010ൽ നേടിയ 333 റൺസുമാണവ. ഏകദിനത്തിൽ മൂന്നോ അതിൽ കൂടൂതലോ തവണ 150 റൺസിനു മേൽ സ്കോർ ചെയ്ത 6 കളിക്കാരിലൊരാൾ കൂടിയാണ് ഗെയ്ൽ.
    Published by:Anuraj GR
    First published: