• HOME
  • »
  • NEWS
  • »
  • ipl
  • »
  • IPL 2020| ഒടുവിൽ കാത്തിരിപ്പിന് വിരാമം; ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ക്രിസ് ഗെയിൽ ഇറങ്ങും

IPL 2020| ഒടുവിൽ കാത്തിരിപ്പിന് വിരാമം; ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ക്രിസ് ഗെയിൽ ഇറങ്ങും

ടീമിനെ രക്ഷിക്കാൻ ഗെയിലിന് മാത്രമേ സാധിക്കൂ എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

Chris Gayle

Chris Gayle

  • Share this:
    ഒടുവിൽ കാത്തിരിപ്പിന് വിരാമമാകുന്നു. വ്യാഴാഴ്ച്ച റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ പഞ്ചാബ് ടീമിൽ ക്രിസ് ഗെയിൽ ബാറ്റേന്തും. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന താരം രോഗമുക്തനായെന്നാണ് പഞ്ചാബ് ടീം അറിയിച്ചിരിക്കുന്നത്.

    ഗെയിലിന്റെ വീഡിയോ സന്ദേശം പഞ്ചാബ് ഒഫീഷ്യൽ ട്വിറ്റർ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്. കാത്തിരിപ്പിന് അവസാനമാകുന്നുവെന്നാണ് സന്ദേശത്തിൽ ഗെയിൽ പറയുന്നത്.

    ഇതുവരെ കളിച്ച ഏഴ് മത്സരത്തിൽ ഒന്നിൽ പോലും ഗെയിൽ കളത്തിലിറങ്ങിയിരുന്നില്ല. ഇതുവരെ ഒരു വിജയം മാത്രമാണ് പഞ്ചാബിന് ഈ സീസണിൽ നേടാനായത്. ഗെയിലിനെ മത്സരിപ്പിക്കാത്തതിൽ ആരാധകരിലും അമർഷമുണ്ട്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഗെയിലിനെ ഇറക്കാൻ തീരുമാനിച്ചിരുന്നെങ്കിലും അസുഖം കാരണം അദ്ദേഹത്തെ ഉൾപ്പെടുത്താൻ സാധിച്ചില്ലെന്ന് കുംബ്ലെ അറിയിച്ചിരുന്നു.


    ഇനി ഒരു തോൽവി കൂടി സംഭവിച്ചാൽ ഐപിഎല്ലിൽ നിന്നും പഞ്ചാബ് പുറത്താകും. ടീമിനെ രക്ഷിക്കാൻ ഗെയിലിന് മാത്രമേ സാധിക്കൂ എന്നാണ് ആരാധകർ വിശ്വസിക്കുന്നത്.

    You may also like:ക്യൂരിയസ് കേസ് ഓഫ് ഗ്ലെന്‍ മാക്‌സ്‌വെല്‍; ഐപിഎല്ലിലെ ഫോമില്ലായ്മയെ കുറിച്ച് മാക്‌സ്‌വെല്ലിനും പറയാനുണ്ട്

    വീഡിയോ സന്ദേശത്തിൽ ടീമിന് ഇനിയും വിജയിക്കാൻ അവസരമുണ്ടെന്ന ആത്മവിശ്വാസമാണ് ഗെയിൽ പ്രകടിപ്പിക്കുന്നത്. ഐപിഎല്ലിൽ ഇനിയും അത്ഭുതങ്ങൾ സംഭവിക്കാം. പോയിന്റ് പട്ടികയിൽ തങ്ങൾ അവസാന സ്ഥാനത്തായിരിക്കാം. പക്ഷേ, ഇനിയും സാധ്യതയുണ്ട്. നടക്കാനിരിക്കുന്ന ഏഴ് മത്സരത്തിലും തങ്ങൾക്ക് വിജയിക്കാൻ അവസരമുണ്ട്. എല്ലാവരും ആത്മവിശ്വാസത്തോടെ കാത്തിരിക്കണമെന്നും അദ്ദേഹം പറയുന്നു.

    ബാംഗ്ലൂരിനെതിരായ മത്സരത്തിൽ ഫോമില്ലാത്ത ഗ്ലെൻ മാക്സ്വെല്ലിന് പകരം ക്രിസ് ഗെയിൽ എത്തുമെന്നാണ് സൂചന. ഏഴ് മത്സരങ്ങളിൽ നിന്ന് 58 റൺസാണ് മാക്സ്വെൽ ഇതുവരെ നേടിയത്.
    Published by:Naseeba TC
    First published: